ബാല്യകാല സ്മരണകള്‍
--റിഷാന।സി.എം--
കൊഴുക്കല്ലൂര്‍ കെ।ജി।എം.എസ്.യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി
മോഹിച്ചുപോയി ഞാനി-
ന്നുമെന്‍ ബാല്യത്തെ
തേനൂറും മധുരമാം
സുന്ദര സ്വപ്നത്തെ
അറിയാതെ കോരിത്തരിച്ചു ഞാന്‍
കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍
മോഹനസുന്ദരയോര്‍മകളെത്തി
യിന്നോടിക്കളിച്ചെന്റെ കണ്മുന്നിലായ്
ഓടിക്കളിച്ചുഞാന്‍
കൂട്ടരോടൊപ്പവും
കഥകള്‍ പറയുവാന്‍
മുത്തശ്ശികൂട്ടിനും
കാട്ടിലും മേട്ടിലും കൂട്ടിനു
പോയിഞാന്‍
കുട്ടികുസൃതിയാമെന്‍
തോഴരൊപ്പവും
വയലേലയും കുന്നും
മലയും നല്ലോര്മകള്
പൊട്ടിച്ചിരിക്കുവാനുള്ള
കുസൃതികള്‍
അറിവിന്റെയാര്‍ദ്രമാം
ഒരുകുടം വിദ്യകള്‍
നേടുവാനെത്തി ഞാന്‍
വിദ്യാലയത്തിങ്കല്‍
സ്നേഹനിധികളാമധ്യാപകര്‍
നല്‍കിയിത്തിരി വിദ്യയു-
മിത്തിരി നന്മയുമെന്റെ
കരങ്ങള്‍ നിറയുവോളം
ആസ്വദിച്ചീടേണ്ട ബാല്യ-
ങ്ങളത്രയും പൂട്ടിയൊ-
ളിപ്പിച്ചുവെക്കുമീ
കാലത്തിങ്കല്‍
സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ
കൊഴുക്കല്ലൂര്‍ കെ।ജി।എം.എസ്.യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി
മോഹിച്ചുപോയി ഞാനി-
ന്നുമെന്‍ ബാല്യത്തെ
തേനൂറും മധുരമാം
സുന്ദര സ്വപ്നത്തെ
അറിയാതെ കോരിത്തരിച്ചു ഞാന്‍
കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍
മോഹനസുന്ദരയോര്‍മകളെത്തി
യിന്നോടിക്കളിച്ചെന്റെ കണ്മുന്നിലായ്
ഓടിക്കളിച്ചുഞാന്‍
കൂട്ടരോടൊപ്പവും
കഥകള്‍ പറയുവാന്‍
മുത്തശ്ശികൂട്ടിനും
കാട്ടിലും മേട്ടിലും കൂട്ടിനു
പോയിഞാന്‍
കുട്ടികുസൃതിയാമെന്‍
തോഴരൊപ്പവും
വയലേലയും കുന്നും
മലയും നല്ലോര്മകള്
പൊട്ടിച്ചിരിക്കുവാനുള്ള
കുസൃതികള്‍
അറിവിന്റെയാര്‍ദ്രമാം
ഒരുകുടം വിദ്യകള്‍
നേടുവാനെത്തി ഞാന്‍
വിദ്യാലയത്തിങ്കല്‍
സ്നേഹനിധികളാമധ്യാപകര്‍
നല്‍കിയിത്തിരി വിദ്യയു-
മിത്തിരി നന്മയുമെന്റെ
കരങ്ങള്‍ നിറയുവോളം
ആസ്വദിച്ചീടേണ്ട ബാല്യ-
ങ്ങളത്രയും പൂട്ടിയൊ-
ളിപ്പിച്ചുവെക്കുമീ
കാലത്തിങ്കല്‍
സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ
കവിത അയച്ചുതന്നത് അധ്യാപകനായ ജയരാജന് വടക്കയില്‍
19 comments :
റിഷാനയെ പ്രോത്സാഹിപ്പിക്കുമല്ലോ
'സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ'...
ബാല്യം എന്നും നല്ല ഓര്‍മ്മകള്‍ തരുന്നു.
റിഷാന, നല്ല എഴുത്ത്,
ആശംസകള്‍
കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുന്ന അദ്ധ്യാപകര്‍ക്ക് ആശംസകള്‍.
സൗഗന്ധികം
റിഷാനക്കുട്ടീ,
എഴുതുക നീയിനിയും
നിന് കുറിപ്പുകള്‍ വളരട്ടെ,
വിളയട്ടെയിവിടം സൗഗന്ധികമാകപ്പെടട്ടെ
സൗഗന്ധികം
റിഷാനയ്ക്ക് ആശംസകള്‍!
നല്ല വരികള്‍... ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ
കുട്ടികളുടെ എഴുത്തുകൾ അവരെഴുതുന്നതുപോലെ തന്നെ കൊടുക്കണം. അദ്ധ്യാപകന്റെ എഡിറ്റിങ് അക്ഷര/വ്യാകരണത്തെറ്റുകൾ തിരുത്തുന്നത് മാത്രമായിരിക്കണം
Nice attempt, Rishana. Good work!
Arunanand T A,
College of Engineering Chengannur, Kerala.
http://ceconline.wordpress.com
സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ
ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ!
റിഷാനയ്ക്ക് ആശംസകള്‍!
ആശംസകള്‍ ...തുടര്‍ന്നും എഴുതുക
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
റിഷാനയ്ക്ക് ആശംസകള്‍!
റിഷാനയ്ക്ക് ആശംസകള്‍!
പ്രിയ ഗോപാല്‍ സാര്‍,
ബ്ലോഗ് ടീം കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്യാറില്ല. കാരണം അതവര് എങ്ങനെയായിരിക്കും ഉള്‍ക്കൊള്ളുക എന്നത് പ്രവചനാതീതമാണ്. ഇവിടെയെന്നല്ല എവിടെയും എഡിറ്റ് ചെയ്യുന്നതിന് സൃഷ്ടികര്ത്താവിന് മാത്രമാണല്ലോ അവകാശം. രചയിതാക്കള്‍ കുട്ടികളാണെങ്കില്‍പ്പോലും...
അവരെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.
വഴിപോക്കന്, സൗഗന്ധികം, ശ്രീ, അരുണാനന്ദ്, വാഴക്കോടന്‍, ഭൂതത്താന്‍, കുമാരന്, ശ്രീജിത്ത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
എങ്കിൽ റിഷാനയെ വളരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു
പ്രിയ ഗോപാല്‍ ഉണ്ണികൃഷ്ണന് സര്,
താങ്കളുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. റിഷാന എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥി എഴുതിയ കവിത 'ഒരക്ഷരം പോലും' മാറ്റാതെയാണ് ഞാന്‍ അയച്ചത്. ഇക്കഴിഞ്ഞ കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം മലയാളം കവിതാരചനയില്‍ 'എ' ഗ്രേഡ് ലഭിച്ച കവിതയാണ് അത്. എന്റെ സ്കൂളിലെ (എന്റെ ക്ലാസ്സിലെയും) വിദ്യാര്‍ഥിയാണ് റിഷാന.
സ്നേഹത്തോടെ
ജയരാജന്
വിശ്വസിക്കാമോ ഈ കവിത
വിരിഞ്ഞത് റിഷാനതൻ കൈയ്യിലെന്ന്
ബാല്യമൊഴിയാത്ത റിഷാന, തൻ-
ബല്യ സ്മരണകളോർക്കുന്നുവോ
എൻ ആശങ്കകൾ തെറ്റാവണേ ഈശ
ഇനിയുമീ കരങ്ങൾക്ക് ശക്തിയേകണേ
റിഷാന തൻ കവിത വായിച്ച ഞാനും
പ്രതികരിക്കുന്നു എൻ വാക്കുകളിൽ..
"പൂട്ടിയൊളിപ്പിച്ച ബാല്യമോ"
സ്നേഹനിധികളാം അധ്യാപകരോ
ആരുനിനക്കീ ശക്തിയേകി
നിനക്കായിരമായിരം ആശം സകൾ
വിജയകുമാർ
റിഷാനയ്ക്ക് ആശംസകള്‍!
റിഷാനയ്ക്ക് ആശംസകള്‍!
nalla ezhuthu
eniyum nannayi ezhuthuka;rishaana
അനോനികൾക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചത് നന്നായി. ഇവിടെ മേൽ വിലാസം ഉള്ളവർ വന്നാൽ മതിയല്ലേ?
തുറന്നു കിടന്ന ഈ വാതിലിൽ കൂടി ഒരിക്കൽ കൂടി കയറി, ക്ഷമിക്കുക.
വായിക്കുന്നതിൽ എതിർപ്പൊന്നുമില്ലല്ലോ ?
സന്തോഷം.
വിജയകുമാർ
Post a Comment