Saturday, April 24, 2010

എന്റെ മരം,സ്നേഹ മരം

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
ഒന്‍പതാം ക്ലാസ്
ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍, കോട്ടയം


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു

പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.
സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു

സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.
വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍

സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും


കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.

35 comments :

Nidhin Jose said...

"നിന്നുടെ നിശ്വാസ ശുദ്ധവായു"

സസ്യങ്ങള്‍ പ്രകൃതിയുടെ ശ്വാസകോശങ്ങളാണന്ന മഹത്തരമായ ആശയം സ്വാംശികരിച്ചതിനും അത് രചനയിലൂടെ മാലോകരോട് വിളിച്ചുപറയുകയും ചെയ്ത ഭാഗ്യലക്ഷ്മിക്ക് എന്റെ അഭിനന്ദനങ്ങള്‍‍.

പ്രൈമറി ക്ലാസുകളില്‍ നിന്നെ ശാസ്ത്രം പഠിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. എഴുത്ത് തുടരുക. എല്ലാഭാവുകങ്ങളും.....

Arunanand T A said...

Fantastic... Congrats to Bhagyalakshmi! Write more...

Arunanand T A

Anonymous said...

ഭാഗ്യലക്ഷ്മി,
നിന്റെ കവിത മനോഹരശബ്ദത്തില്‍ കേട്ടു.
നന്നായി

Jain Andrews said...

Excellent. A simple poem that conveys a great message.
Keep it up. I see a great personality in you.

Hari | (Maths) said...

ഭാഗ്യലക്ഷ്മീ,

"നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും"

നമ്മുടെ പ്രാണവായുവല്ലേ ഈ നിശ്വാസവായു. ഇതെല്ലാം അറിയാമായിരുന്നിട്ടും അറിയാത്ത ഭാവേന മനുഷ്യന്‍ അവയുടെ നിശ്വാസത്തെ നിശ്ചലമാക്കാനാണ് ശ്രമിക്കുന്നു. ഈ കഥയുടെ അവസാനമെന്തായിരിക്കും? അതും മനുഷ്യന് നന്നായറിയാം.

കവിത അസ്സലായിട്ടുണ്ട്. ചൊല്ലിയത് കേള്‍ക്കാന്‍ സാധിച്ചില്ല. പ്ലേ ബട്ടണ്‍ ആക്ടീവായതുമില്ല. എന്റെ സിസ്റ്റത്തിന്റെ തകരാറാണോയെന്നു നോക്കട്ടേ. എന്തായാലും കവിതകള്‍ എഴുതുക. ആശംസകള്‍

848u j4C08 said...

ഭാഗ്യലക്ഷ്മീ നന്നായിരിക്കുന്നു . കവിതയും, ആലാപനവും.

"സ്നേഹം ചൊരിയുന്ന നിന് ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും"

ghs kandala said...


നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും
ഈ കവിതയിലെ ഹൃദ്യമായ വരികള്‍
ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍

എന്‍.ബി.സുരേഷ് said...

മരവും ഇലയും മുകുളങ്ങളും എല്ലാം നിന്റെ സ്നേഹലോകത്തില്‍ തനല്‍ വിരിച്ചു നില്‍ക്കട്ടെ

Unknown said...

എഴുത്ത് തുടരുക. എല്ലാഭാവുകങ്ങളും.

Sreenilayam said...

ഭാഗ്യലക്ഷ്മിക്ക് എന്റെ അഭിനന്ദനങ്ങള്‍‍.

ഹോംസ് said...

ഭാഗ്യലക്ഷ്മിയെപ്പോലെ, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കള്‍ക്ക് ഇത്തരം അവസരമൊരുക്കുന്നതില്‍ ഈ ബ്ലോഗ് പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
(ഹോംസിന് വിമര്‍ശിക്കാന്‍ മാത്രമല്ല, അഭിനന്ദിക്കാനുമറിയാം!)

848u j4C08 said...

.



ഹോംസിന്റെ വിമര്‍ശനങ്ങള്‍ കണ്ടു.
അഭിനന്ദനവും കണ്ടു.
ഇനി ഒരു കവിത കൂടി കണ്ടാല്‍ സന്തോഷമായി .




.

Nidhin Jose said...

@ഹോംസ്...

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കള്‍ക്ക് ഇത്തരം അവസരമൊരുക്കുന്ന ഞങ്ങളുടെ സ്കൂള്‍ ബ്ലോഗുകൂടി സന്ദര്‍ശിക്കുക....

www.ghsmanjoor.blogspot.com

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കാട്
മരം
തണുപ്പ്
സ്നേഹം
കവിത.

നന്നായി,ആശംസകള്‍

mvr said...

Super Lyrics!
Congratulations Bhagyalakshmi!
U have a good future.

Revi M A said...

സ്നേഹം ചൊരിയുന്ന ഹൃദയത്തില്‍ നിന്നും ഇനിയും കവിതകള്‍ വിരിയട്ടെ. അഭിനന്ദനങ്ങള്‍

Kalavallabhan said...

സ്നേഹം ചൊരിയും നിന്‍ “കവി” ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും

swa said...

hai

sha said...

താങ്കളുടെ പോസ്റ്റില്‍ കണ്ട ചില നിര്‍ദേശങ്ങള്‍ക്ക് വിയോജനകുറിപ്പ് എഴുതാന്‍ വേണ്ടിയാണു ഇത് .അധ്യാപക സമൂഹത്തിന്‍റെ വിദ്യഭ്യാസബില്ലിനെ കുറിച്ചുള്ള വേവലാതിയും ലിനക്സ്‌ സ്നേഹവും ഒക്കെയാണു ചില കമന്‍റുകള്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്.

sha said...

വിദ്യഭ്യാസ ബില്ലിനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കളുടെ ഉള്ളിലുള്ള രാഷ്ട്രീയം പുറത്തു വരുന്നത് കാണാന്‍ സാധിച്ചു. പുതിയ വിദ്യഭ്യാസ ബില്ലില്‍ പറയാത്ത ഹയര്‍ സെക്കന്ററി യെ വലിച്ചിടുമ്പോള്‍ തന്നെ താങ്കളുടെ മനസ്സിലെ മുള്ള് വേലി പുറത്തു ചാടുന്നുണ്ട്. പൊതു വിദ്യാഭ്യാസം പത്താം ക്ലാസ്സുവരെ വളരെ ജനപ്രിയ മയതുകൊണ്ടയിരിക്കും താങ്കള്‍ അതിലേക്കു ഹയര്‍ സെക്കന്ററി കൂടി എഴുന്നള്ളിക്കുന്നത് !!. ഇന്ന് unaided ,CBSE സംസ്കാരം ക്ലച്ച് പിടിക്കാത്ത ഹയര്‍ സെക്കന്ററി കൂടി കുളമാക്കാണോ?.

sha said...

മാഷെ ആദ്യം താങ്ങ്കള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ വരാന്‍ പറ്റുന്ന നിലയിലേക്കു കൊണ്ടുവരൂ എന്നിട്ട് പോരേ ഹയര്‍ സെക്കന്ററി നന്നാക്കല്‍ (സെന്‍സെസ് ഉള്ളതുകൊണ്ട് ഈ വര്‍ഷം കുട്ടികളെ പിടിക്കാന്‍ കഴിയാത്തവരെ സഹായിക്കണേ ).ഇനി ഹയര്‍ സെക്കന്ററിയെ നന്നാക്കണം എന്നുണ്ടെകില്‍ ആദ്യം നിങള്‍ അമിതമായി അനുഭവിക്കുന്ന സൌകര്യങ്ങള്‍ ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക് കൂടി പങ്കു വെച്ച് തുടങ്ങൂ ,സ്കൂളില്‍ ക്ലാസ്സ്‌ റൂമുകള്‍ ഉണ്ടായിട്ടും ഷെഡ്‌ കെട്ടി ഹയര്‍ സെക്കന്ററി ക്ലാസുകള്‍ നടത്തിയ സ്കൂള്‍ളുകള്‍ ,ഹയര്‍ സെക്കന്ററിയില്‍ കിട്ടുന്ന പ ടി എ ഫണ്ടുകള്‍ സ്കൂള്‍ സൌകര്യങ്ങള്‍ക്കായി ദുരുപയോഗം നടത്തുന്ന സ്കൂളുകള്‍ വരെയുണ്ടല്ലോ .ഗവര്‍മെന്റ് തരുന്ന ഫണ്ടുകള്‍ ഹയര്‍ സെക്കന്ററി അറിയാതെ തട്ടുന്ന വീരന്‍മാര്‍ തീര്‍ത്ത മുള്ള് വേലികള്‍ സ്വയം തകര്‍ത്താല്‍ തന്നെ ഒരു മതിലിനുള്ളിലെ രണ്ടു ലോകങ്ങള്‍ നമുക്ക് ഒന്നാക്കാന്‍ കഴിയും.

sha said...

അല്ലാതെ സയന്‍സ് ഫെയര്‍ഉം യൂത്ത് ഫെസ്ടിവലും ഒരു പന്തലിലാക്കി പ്ലസ്‌ടു, വീ എച് എസ് സീ ഫണ്ടുകള്‍ കൂടി തട്ടുന്ന ഹയര്‍ സെക്കന്ററി മേഘലയെ ഒതുക്കുന്ന 'ഒരുമിപ്പിക്കലിനെ' മനസ്സിലാക്കാന്‍ പീ ജിയും സെറ്റ്ഉം വേണ്ട മാഷെ.
കഴിഞ്ഞ ഐ ടി മേളയില്‍ ആദ്യം ഹയര്‍ സെക്കന്ററി മത്സരം ഉണ്ടെന്നു പറഞ്ഞു പിന്നീടു മാറിയതിന്റെ പിന്നിലുള്ള കളികള്‍ ഈ ഐ ടി തമ്പ്രാക്കള്‍ പറഞ്ഞാല്‍ അറിയാമായിരുന്നു. ഒരു സുഹുര്‍ത്ത് അനേഷിച്ചപ്പോള്‍ അറിഞ്ഞത് ഹയര്‍ സെക്കന്ററിയില്‍ ഐ ടി അറ്റ്‌ സ്കൂള്‍ നടപ്പിലാക്കിയിട്ടില്ല പോലും .ഐ ടി അറ്റ്‌ സ്കൂള്‍ പഠിപ്പിച്ചാലേ കുട്ടികള്‍ കമ്പ്യൂട്ടര്‍ അറിയാന്‍ പറ്റുകയുള്ളൂ ???. ഈ കുട്ടികള്‍ നിങള്‍ ഐ ടി പഠിപ്പിച്ചു വിട്ടവര്‍തന്നെയല്ലേ മാഷെ.ഹയര്‍ സെക്കന്ററി ഐ ടി അറ്റ്‌ സ്കൂളില്‍ നടപ്പാക്കുന്നത് ആരാണു ഭയക്കുന്നത്??.എം സീ എ കഴിഞ്ഞ ആളുകളും സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍സും വരുന്നത് ഈ ലിനക്സ്‌ തമ്പ്രാക്കള്‍ പേടിക്കുന്നുണ്ടോ?.

sha said...

കൂടാതെ ഹയര്‍ സെക്കന്ററിയുടെ കരിക്കുലം ഫോം ചെയ്യാനും സിലബസ് തയ്യാറാക്കാനും അഞ്ചാം ക്ലാസ്സ്‌ മാഷുമാര്‍ കമ്മിറ്റി കൂടിയെന്നും കേട്ടു.ആ മേഘലകൂടി പൂട്ടിപ്പിക്കാനോ വെടക്കാകി തനിക്കാക്കനോ ഉള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഹയര്‍ സെക്കന്ററിയും സ്കൂള്‍ഉം ഒന്നാക്കിയാല്‍ താങ്കളുടെ ഹെഡ്മാഷ് പ്രിന്‍സിപ്പാളിനു താഴെ ബെഞ്ചില്‍ ഇരിക്കേണ്ടി വരില്ലേ ഇന്നത്തെ രാജാവ്‌ നാളത്തെ ദാസനാകുന്നത് സഹിക്കാന്‍ പറ്റുമോ?.ക്ലാസ്സില്‍ പോയി പഠിപ്പിക്കുന്നത് ഓര്‍ക്കാന്‍ പോലും സാധിക്കുമോ?.കോളേജ് അധ്യാപകര്‍ പോലും പ്രീ ഡിഗ്രി പ്ലസ്‌ടു ആക്കി മാറ്റിയപ്പോള്‍ സ്കൂളിലേക്ക് വന്നിട്ടുണ്ട്.അവര്‍ ഇനി ഒന്‍പതാം ക്ലാസും പഠിപ്പിക്കട്ടെ എന്ന് പറയുന്നവരുടെ കുശുമ്പ് എത്രയാണെന്നു മനസ്സിലാകുന്നില്ല.കോളേജില്‍ നിന്നും പ്രീ ഡിഗ്രി സ്കൂളിലേക്ക് വന്നപ്പോള്‍ അധികംവന്ന ടീച്ചര്‍മാരും തരംതാഴ്ത്തപ്പെട്ടു.എന്നാല്‍ എട്ടാം ക്ലാസ്സ്‌ യുപിയില്‍ ആകുമ്പോള്‍ അധികം വരുന്നവരെ പ്രൊട്ടക്ടു ചെയ്യുകയോ പ്ലസ്‌ടുവിലേക്ക് 'പടി' കടത്തുകയോ വേണമത്രെ!!.ഹമ്പടാ തരക്കേടില്ലാത്ത സ്വപ്നം . ഒന്നാം ക്ലാസ്സിന്‍റെ കണ്ണട കൊണ്ട് തന്നെ പ്ലസ്‌ ടു വിനെ നോക്കല്ലേ മാഷെ. ഇത് പണ്ട് കോളേജില്‍ കിടന്ന സാധനമാണ് ഇതെടുത്തു സ്കൂളില്‍ എത്തിച്ചു ഇനി അതെടുത്തു ഒന്‍പതാം ക്ലാസ്സില്‍ കൂടി ഇരുത്തിയാല്‍ കേരളം രക്ഷപ്പെടും!!! .

sha said...

ഇന്നലെവരെ കോളേജില്‍ ചെത്തി നടന്നവര്‍ ഇന്ന് പച്ച മഷിയും കീശയില്‍ കുത്തി വലിയ gazetted റാങ്കുംആയി വിലസുന്നത് സഹിക്കുന്നില്ല അല്ലേ. ഹോംസ് പറഞ്ഞപോലെ കാരസ്പോണ്ട്ന്‍സ് പഠിച്ചു അവിടെകൂടി കുളം തൊണ്ടല്ലേ മാഷെ ??.

bhama said...

ഭാഗ്യലക്ഷ്മിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും .

Thasleem said...

നന്നായിരിക്കുന്നു എന്റെ അഭിനന്ദനങ്ങള്‍‍. ....

ഗായത്രി said...

കവിത നന്നായിരിക്കുന്നു .ഇനിയും ധാരാളം എഴുതണം ഒപ്പം പഠിത്തത്തിലും ശ്രദ്ധ കൊടുക്കണം.ഭാഗ്യലക്ഷ്മിക്ക് നല്ലത് വരട്ടെ .

വിസ്മയ, ഗായത്രി & കണ്ണന്‍

ജനാര്‍ദ്ദനന്‍.സി.എം said...

Hello Dears
I am back after horrible and disappointed days. expect a poem tomorrow

yours ever loving JANARDANAN Master

Nikhil said...

The real spirit that the students need at this stage of our world.Let this poem revolve around the mind of the people who is going around to kill our beautiful nature.may god bless you and best wishes for your future.

Nikhil said...
This comment has been removed by the author.
Manoraj said...

"നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും"

നാളെയെക്കുറിച്ചുള്ള വ്യഥകൾ നമുക്ക് ഒഴിവാക്കാം. കാരണം , ഇവർ ഇന്നത്തെ കുട്ടികൾ നമ്മുടെ മുൻ രാഷ്ടപതി കലാം പറഞ്ഞപോലെ വൃക്ഷങ്ങളെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു.. അവരുടേ ചിന്താധാരയിൽ വൃക്ഷങ്ങൾക്ക് പ്രസക്തമായ സ്ഥാനമുണ്ട്. .നമുക്കില്ലാത്ത ഒരു ഗുണം.. ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനങ്ങൾ... കൊച്ചുകുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ മുന്നിട്ടിറങ്ങുന്നത് വഴി അദ്ധ്യാപനത്തിന്റെ യദാർത്ഥ അർത്ഥതലങ്ങൾ നിങ്ങൾ കൈവരിച്ചിരിക്കുന്നു.. കഴിയുമെങ്കിൽ അവർക്ക് പുറം ലോകത്തേക്ക് വാതായനങ്ങൾ തുറക്കാൻ സഹായിക്കൂ.. പുസ്തക പ്രസാദനവും മറ്റുമായി.. അവരുടെ സർഗ്ഗവാസനകൾ തളിരിടട്ടെ..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഭാഗ്യലക്ഷ്മീ നന്നായിരിക്കുന്നു.
എന്റെ അഭിനന്ദനങ്ങള്‍‍!!!

ജയകൃഷ്ണന്‍ കാവാലം said...

പ്രിയ കുഞ്ഞനുജത്തീ,

അത്ഭുതപ്പെടുത്തുന്ന സര്‍ഗ്ഗസമ്പന്നതയുണ്ട് മോളുടെ വരികള്‍ക്ക്. അതിലേറെ ചിന്തയിലേക്കു നയിക്കുന്ന ചൂണ്ടിക്കാട്ടലുകളും, ആര്‍ദ്രമായ പ്രകൃതിസ്നേഹവും, സംശുദ്ധമായ ഭാഷയും. കുട്ടിത്തത്തിന്‍റെ നിഷ്കളങ്കതയാര്‍ന്ന ആലാപനം അതിലേറെ മധുരതരമായിരിക്കുന്നു. ഭാഗ്യലക്ഷ്മിയെ മലയാളം പഠിപ്പിച്ച അദ്ധ്യാപകരെ ഹൃദയപൂര്‍വ്വം പ്രണമിക്കുന്നു.

ഇന്നാണ് മാത്സ്‌ ബ്ലോഗിന്‍റെ ഇങ്ങനെയൊരു സം‍രംഭം ശ്രദ്ധയില്‍ പെടുന്നത്. ഈ കുഞ്ഞു കവിതക്കുരുന്നുകളെ ഇവിടെ പരിചയപ്പെടുത്തുകയും, അവരുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ - നമ്മില്‍ പലര്‍ക്കും പ്രകൃതിയെയും സ്വപ്നങ്ങളുമെല്ലാം കാണാനുള്ള ശേഷി നഷ്ടപ്പെട്ടുവല്ലോ- പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് ഹാര്‍ദ്ദമായി നന്ദി അറിയിക്കുന്നു.

ഇന്ന്‌ പല വിദ്യാഭ്യാസസ്ഥാപനങ്ങളും വിദ്യാഭ്യാസത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത് (കുറ്റപ്പെടുത്തുകയല്ല). മാത്രവുമല്ല അധികരിച്ചു വരുന്ന പഠനഭാരവും നിമിത്തം കുട്ടികളുടെ ഉള്ളിലെ സര്‍ഗ്ഗപ്രതിഭയെ വേണ്ടത്ര പരിപോഷിപ്പിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമായ വെള്ളവും വളവും നല്‍കി അവരെ വളര്‍ത്താന്‍ അദ്ധ്യാപകരെക്കാള്‍ ശ്രദ്ധാലുവാകേണ്ട മറ്റാരുമില്ല. കവികളും, കലാകാരന്മാരും, ചിന്തകരും, ഗായകരുമെല്ലാം മലയാളത്തിന് ആവശ്യമാണ്. എം ബി എ കാരും, എഞ്ചിനീയര്‍ മാരും മാത്രമല്ല. ഈ യത്നം ഒരു യജ്ഞത്തിന്‍റെ ധന്യതയാര്‍ജ്ജിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Unknown said...

Nice

Unknown said...

It is make me so helpful