ജീവിതമെന്ന അത്ഭുതം
ജീവിതം ഒരു ശൂന്യാകാശമാണ്
തുടക്കമോ, ഒടുക്കമോ അറിയാത്ത ശൂന്യാകാശം.
അതില്‍ നക്ഷത്രങ്ങളാം നന്മ വിരിയുന്നു
കാലത്തിന്റെ കുത്തൊഴുക്കില്‍ ആ നക്ഷത്രങ്ങളും മറയുന്നു
ജീവിതം സത്യമാണ്, നന്മയാണ്, ത്യാഗമാണ്, ഒരു ലക്ഷ്യമാണ്
ജീവിതമെന്ന ശൂന്യാകാശത്തിലൂടെ നാം ചലിച്ചുകൊണ്ടിരിക്കുന്നു
അവസാനമെന്തെന്നറിയാത്ത യാത്ര!
തൃശൂര്‍ ജില്ലയിലെ, അഴീക്കോട് ഐ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ്സുകാരി ഹനീന്‍. വി.എന്‍ , മലയാളം ടീച്ചര്‍ ഫൌസിയയ്ക്ക് കൈമാറിയ കൊച്ചു കവിത.
9 comments :
ഹനീന്‍ കൂടുതല്‍ എഴുതണം..
നന്നായിട്ടുണ്ട്.
ഹനിന്‍, നല്ല കവിത,ചിന്താശക്തി വളര്‍ത്തിക്കൊണ്ടുവരണം
ഇനിയും കൂടുതല്‍ എഴുതണം.അഭിനന്ദനങ്ങള്‍!
ഇട്ടിച്ചെറിയ അങ്കിള്‍, ഷിക്കാഗോ
ഹനീന്‍ മോളൂ, എന്താ പറയാ... നന്നായിട്ടുണ്ട് എന്ന് പറയാനേ കഴിയുന്നുളൂ. തുടര്‍ന്ന് എഴുതുക. നന്നായി വരും..
ഹനീനിന് ആശംസകള്‍.
കണക്ക് മാത്രമല്ല കുട്ടികള്‍ പഠിക്കേണ്ടതെന്ന് മനസ്സിലാക്കി എല്ലാ രംഗങ്ങളിലും കൈ വെക്കുന്ന മാത്സ് ബ്ലോഗംഗങ്ങള്‍ക്ക് ഒരു ചെറിയ സമ്മാനം :http://rehnaliyu.blogspot.com/2007/05/blog-post_17.html
കഴിവുള്ള കുട്ടിയാണ് എഴുത്തു തുടരുക.... ആശംസകള്‍
ആശംസകള്‍
ഹനീന്‍ മോളൂ..
തുടര്‍ന്നും എഴുതുക, ഒപ്പം ധാരാളം വായിക്കുക.
അശംസകളോടെ
ഹനീന്‍,
കുഞ്ഞു കവിത മനോഹരമായിട്ടുണ്ട്..
മലയാളകവിത നിന്നിലൂടെ വളരാനിട വരട്ടെ.
രാജീവ്
"നക്ഷത്രങ്ങളാം നന്മ"
മോൾക്കറിയുമോ, ഈ നന്മ ഇരുട്ടിൽ മാത്രമേ നമുക്കു സാധരണ കാണാൻ കഴിയൂ. നന്മ എപ്പൊഴുമുണ്ട് പക്ഷെ തിന്മയാകുന്ന ഇരുട്ടു വന്നു നിറയുമ്പോൾ നമുക്കു നക്ഷത്രമാകുന്ന നന്മകൽ ഇവിടെ ഉണ്ടെന്നു തിരിച്ചറിയൻ സാധിക്കുന്നു.
സ്വപ്നം കാണുക, ചിന്തിക്കുക, എഴുതുക
നന്മ വരട്ടെ.
വിജയകുമാർ
Post a Comment