Thursday, January 3, 2019

income tax 2019-20

2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

ചിലർക്കെങ്കിലും അല്പമൊന്നു ശ്രദ്ധിച്ചാൽ ടാക്സിൽ വലിയ കുറവ് വരുത്താൻ ഈ വർഷം സാധിക്കും. ഒരു ഉദാഹരണം നോക്കാം. 80 C കിഴിവുകൾ 1,50,000 കുറച്ച ശേഷം ഒരാളുടെ Taxable Income 5,15,000 ആണെങ്കിൽ അടയ്‌ക്കേണ്ട ടാക്സ് 16,120 രൂപയാണ്. ഇദ്ദേഹം 15,000 രൂപ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം (ചെക്ക് വഴി) അടച്ചാൽ ടാക്സ് നൽകേണ്ടി വരില്ല. ഇതേയാൾ മെഡിക്കൽ ഇൻഷുറൻസ് അടയ്ക്കാതെ 15,000 രൂപ അരിയർ ഫോം 10 E ഉപയോഗിച്ച് 2018-19 വർഷത്തേക്ക് മാറ്റുന്നു കരുതുക. അയാൾക്ക് 2018-19 ലെ Taxable Income 4,80,000 ആയിരുന്നെങ്കിൽ റിലീഫ് 15,340 രൂപ ലഭിക്കുന്നു. Taxable Income 3,50,000 രൂപ ആയിരുന്നെങ്കിൽ 12,740 രൂപ റിലീഫ് ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ടാക്സ് ഉണ്ടാവില്ല എന്ന് കരുതി തവണകളായി കുറച്ചിട്ടില്ലാത്ത ഒരാൾക്ക് Final Statement ൽ 12,500 രൂപ ടാക്സ് വന്നുവെങ്കിൽ അത് അവസാന ശമ്പളത്തിൽ നിന്നും കുറയ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ടാക്സ് പന്ത്രണ്ട് തവണകളായി കുറയ്ക്കാൻ ഇവിടെ DDO വീഴ്ച വരുത്തുന്നു. ഒരു ശമ്പള വരുമാനക്കാരൻ നൽകേണ്ട ടാക്സ് എത്ര ആയിരുന്നാലും അതിന്റെ വിഹിതം ഓരോ മാസവും ശമ്പളത്തിൽ നിന്നും കുറച്ച ശേഷമാണ് DDO ശമ്പളം നൽകേണ്ടത്. രൂപയിൽ കൂടുതൽ ടാക്സ് ഉള്ള ഏതൊരാളും Advance Tax അടയ്ക്കുവാനും ബാധ്യസ്ഥനാണ്. ഇതിലും വീഴ്ച വരുന്നു. ഒരു വർഷത്തെ ആകെ ടാക്‌സിന്റെ 15 % ത്തിൽ കുറയാത്ത സംഖ്യ ജൂൺ 15 നു മുമ്പും, 45 % ത്തിൽ കുറയാത്ത സംഖ്യ സെപ്റ്റംബർ 15 നു മുമ്പും 75 % ത്തിൽ കുറയാത്ത സംഖ്യ ഡിസംബർ 15 നു മുമ്പും മുഴുവൻ തുകയും മാർച്ച് 15 നു മുമ്പും അടച്ചിരിക്കണമെന്നു സെക്ഷൻ 211 ൽ പറയുന്നു.

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനാവശ്യമായ വളരെ വിശദവും കൃത്യവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
  1. ഉച്ചഭക്ഷണ പദ്ധതി - പത്ത് ഇന നിര്‍ദേശങ്ങള്‍
  2. പദ്ധതി നടത്തിപ്പ് 2017-18 - വിശദമായ സര്‍ക്കുലര്‍. ഉച്ചഭക്ഷണ കമ്മിറ്റി, പ്രധാനാധ്യാപകന്‍, ചാര്‍ജുള്ള അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങി എല്ലാവരുടെയും ചുമതലകള്‍, പദ്ധതി നടത്തിപ്പ്, സാമ്പത്തികം തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ വിശദമായി വിവരിക്കുന്നു.
  3. പരിഷ്കരിച്ച NMP 1, K2 Register എന്നിവയുടെ pdf format
  4. അറിയിപ്പ് - വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂള്‍ ഭക്ഷണം കഴിക്കും.
  5. 6 വിവിധ രേഖകള്‍ക്ക് പകരം പരിഷ്കരിച്ച NMP 1, K2 Register എന്നിവ ഉപയോഗിക്കാനുള്ള സര്‍ക്കുലര്‍.
  6. ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം enter ചെയ്യാനുള്ള സൈറ്റ്.
Noon Feeding Committee മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരുകയും ഓരോ മാസത്തെയും വരവുചെലവ് കണക്ക് അവലോകനം ചെയ്ത് അംഗീകാരം നല്‍കുകയും അടുത്ത മാസത്തെ മെനു തയ്യാറാക്കുകയും വേണം. വൈവിധ്യമാര്‍ന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആഴ്ചയില്‍ 2 തവണ 150 മില്ലിലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ അതേ വിലയ്ക്കുള്ള നേന്ത്രപ്പഴവും നല്‍കണം. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതിനുള്ള ഫണ്ട്‌ വിവിധ ഏജന്‍സികളില്‍ നിന്നും കണ്ടെത്താം. കമ്മിറ്റിയിലെ ഒരു അദ്ധ്യാപകന്‍ ഭക്ഷണത്തിന്‍റെഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്തണം.
മികച്ച ഭക്ഷണം നല്‍കുന്നതോടൊപ്പം പ്രധാനപ്പെട്ടതാണ് അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയിലുള്ള ഒരു അദ്ധ്യാപകന്‍ സൂക്ഷിക്കുകയും കണക്കുകള്‍ രേഖപ്പെടുത്തുകയും വേണം. ഇത് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഇനി സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെയെന്നു നോക്കാം.
ദിവസേന എഴുതേണ്ടവ.
(1) K 2 രജിസ്റ്റര്‍, (2) നൂണ്‍ ഫീഡിംഗ് ഹാജര്‍ പുസ്തകം, (3) നൂണ്‍ ഫീഡിംഗ് കണ്‍സോളിഡേറ്റഡ ഹാജര്‍ പുസ്തകം. (4)നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍
മാസാവസാനം എഴുതേണ്ടവ
(1)എന്‍ എം പി 1 (2)എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് വര്‍ഷാവസാനം എഴുതേണ്ടത്. (1) കാലിച്ചാക്ക് രജിസ്റ്റര്‍.
മറ്റ് രജിസ്റ്ററുകള്‍, രേഖകള്‍, രശീതുകള്‍
(1) സ്പെഷല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ (2) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക്‌ രജിസ്റ്റര്‍ (3) മാവേലി സ്റ്റോര്‍ പാസ്സ്ബുക്ക്‌ ((4) നൂണ്‍ ഫീഡിംഗിന്‍റെ കറണ്ട് അക്കൗണ്ട്‌ പാസ്സ്ബുക്ക്‌ (5) ബില്ലുകള്‍
ഇതോടൊപ്പം നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ മിനുട്ട്സ് ബുക്കും എഴുതി സൂക്ഷിക്കണം. NMP 1 ഫോറം അതാത് മാസത്തെ അവസാനദിവസം തന്നെ AEO ഓഫീസില്‍ സമര്‍പ്പിക്കണം. ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ് (Expenditure Statement) മെനു ഉള്‍പ്പെടെ അടുത്ത മാസം 5 നു മുമ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
Noon Feeding Planner Big
ഉച്ചഭക്ഷണ പരിപാടിയുടെ കൃത്യമായ കണക്കുകളും ആവശ്യമായ ഫോമുകളും തയ്യാറാക്കുന്നതിന് സഹായകമായ Excel സോഫ്റ്റ്‌വെയര്‍ ആണ് Noon Feeding Planner Big. ഏറ്റവും പുതിയ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയ വെര്‍ഷന്‍ 1.4 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉണ്ട്.