Monday, December 14, 2009

ബാല്യകാല സ്മരണകള്‍


ബാല്യകാല സ്മരണകള്‍
--റിഷാന।സി.എം--
കൊഴുക്കല്ലൂര്‍ കെജിഎം.എസ്.യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി

മോഹിച്ചുപോയി ഞാനി-
ന്നുമെന്‍ ബാല്യത്തെ
തേനൂറും മധുരമാം
സുന്ദര സ്വപ്നത്തെ

അറിയാതെ കോരിത്തരിച്ചു ഞാന്‍
കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍
മോഹനസുന്ദരയോര്‍മകളെത്തി
യിന്നോടിക്കളിച്ചെന്റെ കണ്‍മുന്നിലായ്

ഓടിക്കളിച്ചുഞാന്‍
കൂട്ടരോടൊപ്പവും
കഥകള്‍ പറയുവാന്‍
മുത്തശ്ശികൂട്ടിനും

കാട്ടിലും മേട്ടിലും കൂട്ടിനു
പോയിഞാന്‍
കുട്ടികുസൃതിയാമെന്‍
തോഴരൊപ്പവും

വയലേലയും കുന്നും
മലയും നല്ലോര്‍മകള്‍
പൊട്ടിച്ചിരിക്കുവാനുള്ള
കുസൃതികള്‍

അറിവിന്റെയാര്‍ദ്രമാം
ഒരുകുടം വിദ്യകള്‍
നേടുവാനെത്തി ഞാന്‍
വിദ്യാലയത്തിങ്കല്‍

സ്നേഹനിധികളാമധ്യാപകര്‍
നല്‍കിയിത്തിരി വിദ്യയു-
മിത്തിരി നന്മയുമെന്റെ
കരങ്ങള്‍ നിറയുവോളം

ആസ്വദിച്ചീടേണ്ട ബാല്യ-
ങ്ങളത്രയും പൂട്ടിയൊ-
ളിപ്പിച്ചുവെക്കുമീ
കാലത്തിങ്കല്‍

സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ



കവിത അയച്ചുതന്നത് അധ്യാപകനായ ജയരാജന്‍ വടക്കയില്‍

Thursday, December 10, 2009

World Disabled Day: സമ്മാനാര്‍ഹനായ പ്രവീണിന്റെ ചിത്രങ്ങള്‍

പ്രവീണ്‍ മാരായമംഗലം GHSS ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ കുട്ടി മറ്റുള്ളവരുമായി തീരെ സംസാരിക്കാറില്ല. മറ്റ് കഴിവുകള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാനുള്ള കഴിവില്ല. വിദ്യാഭ്യാസപരമായ മുന്നേറ്റം തുലോം കുറവാണ്. പക്ഷെ അവനില്‍ ഒരു അത്ഭുതാവഹമായ കഴിവുണ്ട്. നന്നായി ചിത്രം വരയ്ക്കും. World disabled Day യുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 3 ന് നടന്ന പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനവും വാട്ടര്‍കളറില്‍ രണ്ടാം സ്ഥാനവും നേടുകയുണ്ടായി. ഈ കൊച്ചു മിടുക്കന്റെ ചിത്രങ്ങള്‍ ഹരിശ്രീപാലക്കാടിന്റെ വെബ്പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അയച്ചു തന്നത് പാലക്കാട് ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാര്‍. ചിത്രങ്ങള്‍ കണ്ട് അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.

























Wednesday, December 9, 2009

ജീവിതമെന്ന അത്ഭുതം


ജീവിതം ഒരു ശൂന്യാകാശമാണ്
തുടക്കമോ, ഒടുക്കമോ അറിയാത്ത ശൂന്യാകാശം.
അതില്‍ നക്ഷത്രങ്ങളാം നന്മ വിരിയുന്നു
കാലത്തിന്റെ കുത്തൊഴുക്കില്‍ ആ നക്ഷത്രങ്ങളും മറയുന്നു
ജീവിതം സത്യമാണ്, നന്മയാണ്, ത്യാഗമാണ്, ഒരു ലക്ഷ്യമാണ്
ജീവിതമെന്ന ശൂന്യാകാശത്തിലൂടെ നാം ചലിച്ചുകൊണ്ടിരിക്കുന്നു
അവസാനമെന്തെന്നറിയാത്ത യാത്ര!
തൃശൂര്‍ ജില്ലയിലെ, അഴീക്കോട് ഐ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ്സുകാരി ഹനീന്‍. വി.എന്‍ , മലയാളം ടീച്ചര്‍ ഫൌസിയയ്ക്ക് കൈമാറിയ കൊച്ചു കവിത.

Tuesday, December 8, 2009

പാഠപുസ്തകം


എന്‍ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാ​ണുന്നു ഞാന്‍.

ഒന്നാം പാഠത്തിലെന്‍
നാമ, മെന്‍ പടം
പാഠം രണ്ടിലമ്മയുമച്ചനും
മൂന്നില്‍ മുത്തശ്ശി
നാലില്‍ മാവേലി
നല്ലൊരോണപ്പാട്ടും.

അഞ്ചിലെന്‍ കിളി കൊഞ്ചും,
ആറിലെന്‍ കളിത്തോഴര്‍
ഏഴാം പാഠമായ് വരും
മഴയും കളിവഞ്ചിയും.
മറക്കാമോ മാടത്തയെ?
പാറട്ടെ പാഠമെട്ടില്‍.

തുമ്പയും തുമ്പിയുമൊമ്പതില്‍
പത്തിലെന്‍ പുളിനെല്ലി.
പിന്നത്തെ പാഠങ്ങളില്‍
പാണ്ടനും കുറുഞ്ഞിയും.

പുറഞ്ചട്ട പൂങ്കോഴിക്ക്
മറുഭാഗം പൂവാലിക്ക്
മുഖമൊഴിയെന്‍ പുഞ്ചിരി
മുത്തശ്ശിക്ക് സമര്‍പ്പണം.

എന്‍ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാ​ണുന്നു ഞാന്‍.

ശ്രീജ, പാലക്കാട് പല്ലശ്ശന വി.ഐ.എം.ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
ഒ.എസ്.എസ്. ടീമിലെ അധ്യാപകന്‍, ശ്രീ. ജയകൃഷ്ണന്‍ (എസ്.ജെ.എച്ച്.എസ്. പുതുക്കോട്) ശ്രീജയുടെ നോട്ടുപുസ്തകത്തില്‍ നിന്നും കണ്ടെത്തി പകര്‍ത്തിയെടുത്തത് അയച്ചുതന്നത് പാലക്കാട് ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ശ്രീ. ജയരാജന്‍ സാര്‍.

Saturday, December 5, 2009

Precious gift



Rain is the drop of water

Which is enchanting our mind

It cools the atmosphere

And also our mind

It says about the feeling of us

Whether it is sad or pleasure

It likes to be with leaves

As a partner of its life

As the thing which a man to lady

Rain can read our mind

And we also can read its mind

Through the drumming sound

If the rain is coming slowly,

It may be weeping

If the rain is coming fastly,

It may be laughing

If the rain having thunder and lightning,

It is in an angry mood

Some one says “rain is the gift of Nature”

Yes;Rain is the ‘PRECIOUS GIFT OF NATURE’.



AHAL JOSHA J.S.

G.V.H.S.S. MEPPAYUR, KOZHIKKODE

Phone : 0496 2677444