Saturday, December 31, 2016

SSLC Maths - Module to assure minimum C+

'ആരൂഢം'എന്നത് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ യത്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗണിത മൊഡ്യൂളാണ്. കുട്ടികളില്‍, പഠനാശയങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും താത്പര്യം ജനിപ്പികകക്കുകയും ചെയ്യുന്നതോടൊപ്പം, അവരുടെ ഗ്രേഡ് തൊട്ടുമുകളിലുള്ളതെങ്കിലുമാക്കി ഉയര്‍ത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്, ക്ലാസ് സമയത്തിനു പുറമെ നിശ്ചിതസമയം പരിശീലിക്കാനുള്ളതാണ് ഈ മൊഡ്യൂള്‍.സി പ്ലസ് വരെയുള്ള ഗ്രേഡുകള്‍ നേടാന്‍ പിന്നോക്കക്കാരെ സഹായിക്കത്തക്ക വിധമാണ് ഇതിന്റെ തയ്യാരിപ്പ്. ഈ മൊഡ്യൂള്‍ ശേഖരിച്ച് അയച്ചുതന്നിരിക്കുന്നത്, ഗണിത എസ്ആര്‍ജി കൂടിയായ കുന്നംകുളം ഗവ.മോഡല്‍ ഹയര്‍ സെകന്ററി സ്കൂളിലെ അധ്യാപകന്‍ പി.വി. ഹൈദരാലി സാറാണ്.
Click here to download "Aroodam" (English Medium)

Click here to download "Aroodam" (മലയാളം മീഡിയം)

Tuesday, December 27, 2016

Preparation of E TDS Return in RPU

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം മെയ് 31 ആണ്. കോവിഡ് 19 കാരണം ഇത് വരെ തിയതി നീട്ടിയിട്ടില്ലാത്തതിനാൽ ഇനി നീട്ടും എന്ന് കരുതരുത്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Facilitation Center വഴി upload ചെയ്യാന്‍ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.