Tuesday, September 8, 2020

2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷണല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ കുറച്ചാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുള്ളവര്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. ശ്രദ്ധയോടും കൃത്യതയോടും കൂടി സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യുന്നത് വഴി പിന്നീടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എങ്ങനെയെന്നും റിട്ടേണുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും വിവരിക്കുന്ന PDF നോട്ടുകള്‍ ചുവടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
     ശമ്പള വരുമാനം, ഒരു House Property യില്‍ നിന്നും ഉള്ള വരുമാനം, ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ പോലുള്ള മറ്റ് വരുമാനങ്ങള്‍, 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേണ്‍ ഫോം  ITR 1 (SAHAJ) ഉപയോഗിക്കാം. 

    2019-20 വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

1. E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ അത് ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നോട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.
2. PAN കാര്‍ഡ് ADHAR കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു എങ്കിലും ഇപ്പോള്‍ ലിങ്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
3. 2019-20 വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ Form 10 E തയ്യാറാക്കി submit ചെയ്യണം.  അതിനായുള്ള നോട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.
4. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അധികമായി അടച്ച TDS തിരിച്ചു കിട്ടാനുള്ളവര്‍ അവരുടെ ബാങ്ക് അക്കൌണ്ട് E Filing Portal ല്‍ ‘Pre-validate’ ചെയ്തിട്ടില്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് അത് നടത്തേണ്ടതാണ്.  ഇല്ലെങ്കില്‍ Refund തുക അക്കൌണ്ടിലേക്ക് വരില്ല.   Bank Account Pre-validation എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
5. സ്ഥാപനമേധാവി TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് തന്ന Form 16 Part A നോക്കി TDS ആയി കുറച്ച മുഴുവന്‍ തുകയും അതില്‍ വന്നിരിക്കുന്നോ എന്ന് പരിശോധിക്കാം.  Part B യില്‍ ടാക്സ് കണക്കാക്കിയത് 2019-20 ലെ Income Tax Statement മായി ഒത്തു നോക്കുകയും ചെയ്യാം.  Form 16 നെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
6. E Filing സൈറ്റില്‍ നിന്നും 26 AS ഡൌണ്‍ലോഡ് ചെയ്ത് പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം.  ബാങ്കുകളിലോ മറ്റു സ്ഥാപങ്ങളിലോ സ്ഥിര നിക്ഷേപമോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും 26 AS പരിശോധിക്കണം.  അതില്‍ മറ്റു വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അത് കൂടി കൂട്ടി ആകെ വരുമാനത്തിന് ടാക്സ് കണക്കാക്കി TDS കുറച്ചത് കഴിച്ച് ബാക്കി അടച്ച ശേഷം വേണം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍.  Form 26 AS നെ കുറിച്ച് കൂടുതല്‍ അറി യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

E Filing 
     PAN നമ്പര്‍ E Filing സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ http://incometaxindiaefiling.gov.in/ എന്ന E Filing സൈറ്റ് തുറക്കുക. അപ്പോള്‍ വരുന്ന “Kind Attention Taxpayer” എന്ന മെസേജ് ബോക്സിന്‍റെ ചുവടെയുള്ള “Continue to Homepage” ക്ലിക്ക് ചെയ്യുക.  

 
    ഹോം പേജില്‍ വലത്തു ഭാഗത്ത് കാണുന്ന ‘Login Here’ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന പേജില്‍ User ID (PAN Number), Password എന്നിവ ചേര്‍ക്കുക.  അതിനു ശേഷം captcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് Login ക്ലിക്ക് ചെയ്യുക. 

  

     അപ്പോള്‍ വരുന്ന Address Details Update എന്ന മെസേജ് ബോക്സില്‍ “Continue” ക്ലിക്ക് ചെയ്യുക.  അടുത്ത പേജില്‍ ചുവടെയുള്ള “Skip” ക്ലിക്ക് ചെയ്ത് തുടരാവുന്നതാണ്.  Update Profile Details എന്ന പേജിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉണ്ടെങ്കില്‍ എഡിറ്റ് ചെയ്ത് മാറ്റാം.  മൊബൈലിലേക്കും മെയിലിലേക്കും വരുന്ന OTP നമ്പര്‍ അടിച്ചു കൊടുത്താല്‍ മാത്രമേ അഡ്രസ്സ് മാറ്റം വരൂ. 


തുറക്കുന്ന പേജില്‍ E File എന്ന ടാബിലെ Income Tax Return ക്ലിക്ക് ചെയ്യുക.  
Assessment Year 2020-21 സെലക്ട് ചെയ്യുക. 
ITR Form No – ITR 1 സെലക്ട് ചെയ്യുക. 
Filing Type – Original/Revised Return സെലക്ട് ചെയ്യുക. 
Submission mode – Prepare and submit online സെലക്ട് ചെയ്യുക. (Income Tax സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന Excel അല്ലെങ്കില്‍ Java ഫയലില്‍ റിട്ടേണ്‍ Offline ആയി തയ്യാറാക്കി upload ചെയ്യുന്നതിന് ആണ് രണ്ടാമത്തെ ഓപ്ഷന്‍)
Bank Account Details നു താഴെ അക്കൌണ്ട് വിവരങ്ങള്‍ കാണാം. അതില്‍ Select Account for Refund Credit താഴെ ക്ലിക്ക് ചെയ്യാം. താഴെയുള്ള continue ക്ലിക്ക് ചെയ്യുക. 
അപ്പോള്‍ Prefill Consent എന്ന മെസേജ് ബോക്സ് തുറക്കും.  അതില്‍ “ I agree …” എന്നതിന് മുമ്പിലുള്ള ബോക്സില്‍ ക്ലിക്ക് ചെയ്ത് continue അമര്‍ത്തുക.  ഇതോടെ E Filing നടത്താനുള്ള പേജില്‍ എത്തുന്നു.  
ഇതില്‍ Instructions, Part A General Information, Computation of Income Tax, Tax Details, Tax Paid and Verification, Schedule D1, Schedule 80 D, Schedule 80 G, Schedule 80 GGA എന്നീ ടാബുകള്‍ കാണാം. Instructions എന്ന പേജില്‍ ചില പൊതുനിര്‍ദേശങ്ങള്‍ കാണാം. അവ വായിച്ചു നോക്കുക.  പഴയ പേജില്‍ പോകുന്നതിനായി ‘Back’ ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ സൈറ്റില്‍ നിന്നും logout ചെയ്യപ്പെടും.  വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇടയില്‍ ഇടയ്ക്കിടെ “Save Draft” ബട്ടണ്‍ ക്ലിക്ക് ചെയ്തു അത് വരെ  ചേര്‍ത്തിയ വിവരങ്ങള്‍ സേവ് ചെയ്യണം.  

Part A General Information 

     ഈ പേജില്‍ വ്യക്തിയെ കുറിച്ചുള്ള പല വിവരങ്ങളും ചേര്‍ക്കപ്പെട്ടിരിക്കും.  ചുവപ്പു നക്ഷത്ര ചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം.   ഏതെങ്കിലും Data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ചെയ്യാം.  ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ കൃത്യമായി ചേര്‍ക്കുക.  


“Filed u/s”  എന്നയിടത്ത് 139/1 On or before due date തെരെഞ്ഞെടുക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസത്തിന് ശേഷമാണ് E Filing നടത്തുന്നത് എങ്കില്‍ ‘’139(4) Belated’ തെരെഞ്ഞെടുക്കുക. ഒരിക്കല്‍ ഫയല്‍ ചെയ്ത് പിന്നീട് സ്വമേധയാ Revise ചെയ്യുകയാണെങ്കില്‍ ‘139(5) Revised’ സെലക്ട് ചെയ്യുക.  ഇതിന് ചുവടെ “Are you filing Return under Seventh Proviso of Section 139(1) ……….” എന്ന ചോദ്യം കാണാം.  ഇവിടെ ‘No’ തെരെഞ്ഞെടുക്കുക.  ഇത് എന്താണെന്ന് നോക്കാം. 

   2,50,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള ഒരാള്‍ Section 139(1) പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.  എന്നാല്‍ ഇതിലും വരുമാനം കുറഞ്ഞ ഒരാള്‍ 2019-20 ല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുകയോ വിദേശ യാത്രയ്ക്കായി 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുകയോ, ഒരു കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയോ ചെയ്തെങ്കില്‍ അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.  ഇങ്ങനെയുള്ളവരാണ് അവിടെ ‘Yes’ നല്കേണ്ടത്.   താഴേയ്ക്കുള്ള വിവരങ്ങള്‍ അവര്‍ മാത്രം ചേര്‍ത്താല്‍ മതി. 

     തുടര്‍ന്ന് ‘Save Draft’ ക്ലിക്ക് ചെയ്ത് ‘Computation of Income and Tax’ എന്ന ടാബ് ക്ലിക്ക് ചെയ്ത് തുറക്കുക.  

Computation of Income and Tax

വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്.  2019-20 ലെ Income Tax Statement നോക്കി ഇത് പൂരിപ്പിക്കാം.  ഈ പേജില്‍ ഒരു പക്ഷേ സംഖ്യകള്‍ ചേര്‍ക്കപ്പെട്ടതായി കാണാം.  Statement മായി ഒത്തു നോക്കി ശരിയല്ലാത്തവ ഉണ്ടെങ്കില്‍ മാറ്റുക.  CMDRF ലേക്ക് നല്കിയ 80 G പ്രകാരമുള്ള കിഴിവ്, 80 D പ്രകാരമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക എന്നിവയ്ക്കു പ്രത്യേക പേജുകള്‍ ഉണ്ട്. അവിടെ ചേര്‍ത്തെങ്കില്‍ മാത്രമേ ഈ പേജിലേക്ക് സംഖ്യകള്‍ കടന്നു വരികയുള്ളൂ.  അതിനാല്‍ ആ പേജുകള്‍ ആദ്യമേ ചേര്‍ക്കാവുന്നതാണ്. 
Computation of Income and Tax ലെ പ്രധാന എന്‍ട്രികള്‍ നോക്കാം. 

B1 ല്‍ (a) Salary as per Section 17 (1):  Statement ലെ ആകെ വരുമാനം Total Salary Income ഇതില്‍ ചേര്‍ക്കാം.  (സെക്ഷന്‍ 10 ലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരം ഒഴിവാക്കാവുന്ന ഏതെങ്കിലും വരുമാനം ലഭിച്ചെങ്കില്‍ അത് കൂടി കൂട്ടുകയും അതിനു ശേഷം ‘B ii’ യില്‍ Nature of Exempt allowance ല്‍ സെലക്ട് ചെയ്ത് തുക ചേര്‍ക്കുകയും വേണം.)
(a) standard deduction u/s 16(ia): 50,000 രൂപ Standard Deduction ചേര്‍ക്കുക. 
(c.) Professional Tax u/s 16 (iii): പ്രൊഫഷണല്‍ ടാക്സ് ഇവിടെ ചേര്‍ക്കണം. 
Housing Loan Interest ഉള്ളവര്‍ മാത്രം B2 വിലെ വിവരങ്ങള്‍ ചേര്‍ക്കണം. Type of House Property യില്‍ Self Occupied സെലക്ട് ചെയ്യണം.
(v) Interest Payable on Borrowed Capital : ഇവിടെയാണ് Housing Loan Interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.  
B3 Income from other Sources: ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ പോലുള്ള മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ കോളത്തില്‍ കാണിക്കണം.  താഴെ Nature of Income സെലക്ട് ചെയ്ത് സംഖ്യ കാണിക്കണം.  (മറ്റ് വരുമാനം ലഭിക്കാന്‍ സാധ്യത ഉള്ളവര്‍ 26 AS പരിശോധിച്ച് അതില്‍ ശമ്പളവരുമാനം അല്ലാതെ മറ്റ് വരുമാനങ്ങള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.)

Part C Deductions and Taxable Total Income 

     താഴെ 80 C മുതല്‍ 80 U വരെയുള്ള കിഴിവുകള്‍ അതാത് കള്ളികളില്‍ ചേര്‍ക്കുക.  എന്നാല്‍ 80 D (Medical Insurance Premium et c), 80 G (CMDRF) എന്നീ കിഴിവുകള്‍ ലഭിക്കാന്‍ Schedule 80 D, Schedule 80 G എന്നീ പേജുകളില്‍ വിവരം ചേര്‍ക്കണം.


 
     Deductions ചേര്‍ത്തു കഴിഞ്ഞാല്‍  ‘Whether you have made any investment/ Deposit/ Payments between 01/04/2020 to 30/06/2020.. എന്നതിന് നേരെ ഉള്ള സെല്‍ ആക്ടിവ് ആകും.  01/04/2020 നും 30/06/2020 നും ഇടയില്‍ നിക്ഷേപം നടത്തിയെങ്കില്‍ Yes ഇല്ലെങ്കില്‍ No തെരഞ്ഞെടുക്കുക.  ഇക്കാലയളവില്‍ നടത്തിയ നിക്ഷേപം കിഴിവിനായി പരിഗണിക്കാന്‍ ‘Yes’ സെലക്ട് ചെയ്യുകയും Schedule D1 എന്ന പേജില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും വേണം. 

     80 D, 80 G എന്നീ പേജുകള്‍ ചേര്‍ത്ത ശേഷം ഈ പേജില്‍ തിരിച്ചെത്തി Total Income (Taxable Income) ശരിയാണോ എന്നു പരിശോധിയ്ക്കുക.  Tax payable on total income, Rebate, Cess, Total Tax and Cess എന്നിവ Statement മായി ഒത്തു നോക്കുക. 

     D6 Relief u/s 89 (1) നു നേരെ Form 10 E ഉപയോഗിച്ച് നേടിയ റിലീഫ് ചേര്‍ക്കുക.  (Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E form വഴി നേടിയ റിലീഫ്  E Filing സൈറ്റില്‍ തയ്യാറാക്കി Submit ചെയ്യാന്‍ മറക്കരുത്.  എങ്കില്‍ മാത്രമേ റിലീഫ് അനുവദിക്കുള്ളൂ.)

     ഇനി Balance Tax after Relief ശരിയാണോ എന്നു നോക്കുക.  Interest u/s 234 A, B, C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നു എങ്കില്‍ Tax Details എന്ന പേജില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ ഇത് മാറാം.  

Schedule D1 

     Computation of Income and Tax പേജില്‍ ‘Whether you have made any investment/ Deposit/ Payments between 01/04/2020 to 30/06/2020..’ എന്നതിന് നേരെ Yes ആണ് ചേര്‍ത്തതെങ്കില്‍ ഇക്കാലയളവില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതില്‍ ചേര്‍ക്കണം.  
 

Computation of Income and Tax പേജില്‍ ചേര്‍ത്ത 80 C മുതല്‍ 80 U വരെയുള്ള deductions ഈ പേജില്‍ രണ്ടാം കോളത്തില്‍ വന്നിരിക്കും.  ഇതില്‍ സാമ്പത്തിക വര്‍ഷം കഴിഞ്ഞ് 2020 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ നടത്തിയ നിക്ഷേപം ഉള്‍പ്പെട്ടിട്ടുള്ളത് മൂന്നാം കോളത്തില്‍ ചേര്‍ക്കണം. 

Schedule 80 D

     Section 80 D പ്രകാരമുള്ള കിഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പേജില്‍ ഡാറ്റ ചേര്‍ക്കണം.
 

 (1) Whether you or any of your family members (excluding parents) is a Senior Citizen? എന്ന ആദ്യ ചോദ്യത്തിന്, 80 D പ്രകാരം കിഴിവ് ഇല്ലെങ്കില്‍ “Not claiming for Self/Family” തെരെഞ്ഞെടുക്കാം.  കിഴിവ് നേടുകയും Self / Family 60 വയസ്സില്‍ കുറഞ്ഞവരും എങ്കില്‍ “No” യും 60 വയസ്സില്‍ കൂടിയവര്‍ ഉണ്ടെങ്കില്‍ “Yes” ഉം തെരെഞ്ഞെടുക്കുക.  അതിനു താഴെയുള്ള ആവശ്യമായ വരികളില്‍ സംഖ്യ ചേര്‍ക്കുക.  

(2) Whether any one of parents is a Senior Citizen? എന്ന ചോദ്യത്തിന്, രക്ഷിതാക്കളുടെ പേരില്‍  ചെലവായത് 80 D പ്രകാരം കിഴിവിന് പരിഗണി ക്കുന്നു എങ്കില്‍ അവര്‍ Senior Citizen ആണോ അല്ലയോ എന്ന് ചേര്‍ക്കുന്നു.  ഇല്ലെങ്കില്‍ “Not Claiming for Parents” തെരെഞ്ഞെടുക്കുക. 

Schedule 80 G 

     CMDRF പോലെയുള്ള സെക്ഷന്‍ 80 G പ്രകാരമുള്ള സംഭാവനകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജ് ആണിത്.  ഈ പേജിലെ ആദ്യ പട്ടിക യായ ‘A. Donations entitled for 100% deduction without qualifying limit’ യിലാണ് CMDRF ലേക്ക് നല്കിയ തുക നല്കേണ്ടത്. 
 

Name of Donee : Chief Minister distress Relief fund
Address : Government of Kerala
City or Town or District : Thiruvananthapuram
State Code : Kerala
Pin code : 695001
PAN of Donee : AAAGD0584M
Donation in Cash: പണമായി നല്കിയ തുക ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.  പണമായി 2,000 രൂപ വരെ മാത്രമേ കിഴിവ് ലഭിക്കൂ. 
Donation in Other Mode : ശമ്പളത്തില്‍ നിന്നും കുറച്ചതോ മറ്റ് വഴിയോ നല്കിയ തുക ചേര്‍ക്കുക.  

TAX Details 

     ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച TDS വിവരങ്ങള്‍ Sch TDS 1 എന്ന പട്ടികയില്‍ കാണാം.  (ഇല്ലെങ്കില്‍ ഇതിലെ ‘Refresh” ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ ‘OK’ ക്ലിക്ക് ചെയ്യുക.)  ചുവടെയുള്ള മറ്റ് പട്ടികകളും പരിശോധിച്ച് അതില്‍ വരുമാനം ടാക്സ് എന്നിവ കാണുന്നുണ്ടോ എന്ന് നോക്കണം.
 

Tax Deduction Account Number എന്ന കോളത്തില്‍ ശമ്പളം നല്കിയ സ്ഥാപനത്തിന്റെ TAN നമ്പര്‍ കാണാം.  ഇല്ലെങ്കില്‍ അത് ചേര്‍ക്കുക. 
Name of Employer : സ്ഥാപനത്തിന്റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കണം. 
Income Chargeable under the head Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) ലെ Income chargeable under the head Salaries നു നേരെയുള്ള സംഖ്യ ചേര്‍ക്കുക.  അതിനെക്കാള്‍ കുറഞ്ഞ സംഖ്യയാണ് ഇവിടെ കാണുന്നതെങ്കില്‍ എഡിറ്റ് ചെയ്ത് ശരിയായ തുക ചേര്‍ക്കണം. 
Total Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് കുറച്ച TDS ചേര്‍ക്കുക.  രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചു എങ്കില്‍ തൊട്ട് താഴെയുള്ള ‘ADD’ ക്ലിക്ക് ചെയ്ത് ഒരു വരി കൂടി കൂട്ടിച്ചേര്‍ത്തു ആ സ്ഥാപനത്തില്‍ നിന്നും ഉള്ള വിവരങ്ങള്‍ ചേര്‍ക്കണം.  

     ബാങ്കില്‍ ടാക്സ് അടച്ചു എങ്കില്‍ അത് അവസാന പട്ടികയായ Sch IT – Details of Advance Tax and Self Assessment Tax എന്ന പട്ടികയില്‍ വന്നുവോ എന്ന് നോക്കുക.  വന്നില്ലെങ്കില്‍ അതിലെ കോളങ്ങളില്‍ ചേര്‍ക്കാം.  ശേഷം Tax Paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.  

Tax paid and Verification

D12(iii)- Total TDS claimed എന്ന കോളത്തില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. 
D12 Tax Payable “0” ആണെന്ന് ഉറപ്പ് വരുത്തുക. 
D14 Refund എന്നതിന് നേരെ പണം തിരിച്ചു കിട്ടാനുണ്ടെങ്കില്‍ ആ സംഖ്യ കാണാം. (Refund ഉണ്ടെങ്കില്‍ Bank Account Pre-validate ചെയ്തെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ.) 
  

     Bank Account in which refund if any shall be credited – അടച്ച ടാക്സ് തിരിച്ചു കിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ചേര്‍ക്കുക.  IFSC Code, ബാങ്കിന്‍റെ പേര്, അക്കൌണ്ട് നമ്പര്‍ എന്നിവ ചേര്‍ക്കുക.  കൂടുതല്‍ നമ്പറുകള്‍ ചേര്‍ക്കാന്‍ ‘ADD’ ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കാവുന്നതാണ്.  

     ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇത് വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ചു തെറ്റുകള്‍ ഇല്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പ് വരുത്തുക.  അതിനു ശേഷം Verification നില്‍ പേരും പിതാവിന്റെ പേരും സ്ഥലവും ചേര്‍ക്കുക.  ...in my capacity as എന്നിടത്ത് Self തെരെഞ്ഞെടുക്കുക.
  
     Please select the verification option എന്നതിന് താഴെ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഇവയില്‍ ഉചിതമായത് തെരെഞ്ഞെടുക്കാം. 
Option 1 - I would like to e verify: Aadharവിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പര്‍ ചേര്‍ത്തിയവര്‍ക്ക് Aadhaar OTP വഴി e verification നടത്താം.  E filing സൈറ്റില്‍ ബാങ്ക് അക്കൌണ്ട് Pre Validate ചെയ്തവര്‍ക്ക് അതു വഴി ലഭിക്കുന്ന OTP വഴി E Verification നടത്താം.  E Filing സൈറ്റില്‍ Digital Signature certificate രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതു വഴി E Verification നടത്താം.  ഇവര്‍ക്ക് ഒന്നാമത്തെ ഓപ്ഷന്‍ തെരെഞ്ഞെടുക്കാം.  
Option 2 - I would like to e verify later within 120 days from date of filing :   E Verification 120 ദിവസത്തിനുള്ളില്‍  പിന്നീട് നടത്താന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക്  ഈ ഓപ്ഷന്‍ തെരെഞ്ഞെടുക്കാം. E Verification നടന്നാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യപ്പെടുകയുള്ളൂ.  
Option 3 – I don’t want to E verify and would like to send signed ITR V through normal or speed post to Centralized Processing Centre : E Filing നടത്തുന്നവര്‍ക്ക് E Verification നടത്തണമെന്ന് നിര്‍ബന്ധമില്ല.  ITR V പ്രിന്‍റ് എടുത്ത് ഒപ്പിട്ട് Centralized Processing Centre ലേക്ക് അയച്ചാല്‍ മതി. ഇതിനായി ഈ ഓപ്ഷന്‍ സെലക്ട് ചെയ്യുക. 

     അതിനു ശേഷം ‘Save Draft’ ക്ലിക്ക് ചെയ്ത് എല്ലാം ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം “Preview and Submit” ക്ലിക്ക് ചെയ്യുക.  ഇതോടെ ചേര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു.  അതിലുള്ള “click here to download the preview pdf” ക്ലിക്ക് ചെയ്ത് കോപ്പി എടുക്കാവുന്നതാണ്.  നിര്‍ബന്ധമില്ല.  എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം “Submit” ക്ലിക്ക് ചെയ്യുക.  

E Verification of Return

     E filing submit ചെയ്യുന്നതിന് മുമ്പ് നാം Verification നു വേണ്ടി ഒന്നാമത്തെ ഓപ്ഷന്‍ ആണ് തെരെഞ്ഞെടുത്തത് എങ്കില്‍ പുതിയൊരു window തുറക്കും.  അതില്‍ നിന്നും ഒരു ഓപ്ഷന്‍ തെരെഞ്ഞെടുക്കണം. 

 

1. Adhar OTP : ആധാര്‍ വിവരങ്ങളില്‍ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ത്തി എങ്കില്‍ ഇത് തെരെഞ്ഞെടുക്കാം.  മൊബൈല്‍ ഫോണിലേക്ക് ഉടനെ ഒരു OTP നമ്പര്‍ ലഭിക്കും.  OTP ചേര്‍ക്കാന്‍ തുറക്കുന്ന വിന്‍ഡോയില്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് ചേര്‍ക്കണം. സമയ പരിധിക്കുള്ളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ റിട്ടേണ്‍ submit ആവും.  ഇങ്ങനെ സംഭവിച്ചാല്‍ പിന്നീട് verification നടത്താവു ന്നതാണ്.  

2. EVC Generated through Bank ATM or Generate EVC option under my account : ഇതില്‍ Digital signature, Pre validated Bank Account, Pre validated De-mat Account എന്നീ മൂന്നു സബ് ഓപ്ഷനുകള്‍ ഉണ്ട്.  EVC generate ചെയ്യുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 

3. Net Banking : ഇത് തെരെഞ്ഞെടുത്താല്‍ ഒരു message box തുറക്കം. അത് വായിച്ചു നോക്കി Continue ക്ലിക്ക് ചെയ്യാം. അപ്പോള്‍ തുറക്കുന്ന പേജില്‍ E Filing Login സൌകര്യം ലഭ്യമായ ബാങ്കുകളുടെ ലിസ്റ്റ് കാണാം. നിങ്ങളുടെ ബാങ്കിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു Disclaimer message വരുന്നു. അതില്‍ Confirm ക്ലിക്ക് ചെയ്യുന്നതോടെ ബാങ്കിന്റെ Net Banking ലോഗിന്‍ ചെയ്യാനുള്ള പേജില്‍ എത്തും. അതിനു ശേഷം ലോഗിന്‍ ചെയ്ത് E Verification നടത്താം.
 
4. I would like to e verify later or send ITR V : E filing നടത്തിയാല്‍ ലഭിക്കുന്ന acknowledgement അഥവാ ITR V പ്രിന്‍റ് എടുത്ത് ഒപ്പിട്ട് Centralized Processing Centre, Income Tax Department, Bengaluru 560 500 എന്ന മേല്‍വിലാസത്തില്‍ അയച്ചു വെരിഫിക്കേഷന്‍ നടത്താം.  ഒപ്പിടാന്‍ മറക്കരുത്. ഒപ്പിടാത്തവ സ്വീകരിക്കില്ല. റിട്ടേണ്‍ ഫയല്‍ ചെയ്ത് 120 ദിവസത്തിനുള്ളില്‍ ഇത് അവിടെ കിട്ടിയിരിക്കണം. 

     Acknowledgement അഥവാ ITR V പിന്നീട് ലഭിക്കാന്‍ My Account ടാബില്‍ E filed Returns/ forms ക്ലിക്ക് ചെയ്താല്‍ ഇ ഫയല്‍ ചെയ്ത എല്ലാ വര്‍ഷത്തെയും റിട്ടേണ്‍ കാണാം.  അതില്‍ 2020-21 Assessment Year വരിയില്‍ ഉള്ള ചുവന്ന നിറത്തിലുള്ള Acknowledge Number ക്ലിക്ക് ചെയ്യുക.  അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Acknowledgement / ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും.  PDF ഫയല്‍ ആയി ലഭിക്കുന്ന ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമുണ്ട്.  Small letter ആയി PAN നമ്പറും ജനനതീയ്യതിയും ആണ് password ആയി നല്‍കേണ്ടത്.  ഉദാഹരണമായി 1965 ജനുവരി 1 ജനനതീയ്യതിയും ABCDE1234F പാന്‍ നമ്പറും എങ്കില്‍ abcde1234f01011965 ആയിരിയ്ക്കും password.  ഇത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം മുകളില്‍ കൊടുത്ത മേല്‍വിലാസത്തിലേക്ക് സാധാരണ പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ അയയ്ക്കണം.  ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടൂ.  

Password മറന്നാല്‍ 

     ലോഗിന്‍ ചെയ്യാനുള്ള പേജിലെ Login ബട്ടനടുത്തുള്ള ‘Forgot password’ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ വരുന്ന പേജില്‍ User ID ആയി പാന്‍ നമ്പര്‍ ചേര്‍ത്ത് captcha code അടിച്ച ശേഷം Continue ക്ലിക്ക് ചെയ്യുക.  അടുത്ത പേജില്‍ ‘Please select option’ എന്നതിന് ‘Using OTP (PINS)’ എന്ന് സെലക്ട് ചെയ്യുക.  Continue ക്ലിക്ക് ചെയ്യുക.  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും ഇ മെയില്‍  ID യും അറിയാവുന്നതും നിലവില്‍ ഉള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക.  അറിയില്ലെങ്കില്‍ ‘New E Mail ID and Mobile Number’ സെലക്ട് ചെയ്യുക.  എന്നിട്ട് പുതിയ മൊബൈല്‍ നമ്പരും മെയിലും നല്കുക.  പിന്നീട് ’26 AS TAN’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN നമ്പര്‍ ചേര്‍ക്കുക.  ‘Validate’ ക്ലിക്ക് ചെയ്യുക.  ഇതോടെ പുതിയ പേജ് തുറക്കുന്നു.  അതില്‍ പുതിയൊരു password ഉണ്ടാക്കി രണ്ടു കള്ളികളിലും ചേര്‍ക്കുക.  

Revised Return 

     Submit ചെയ്ത് Verification കഴിഞ്ഞ റിട്ടേണില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി.  ഇത് Income Tax Department അസ്സസ്സ് മെന്‍റ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പരമാവധി 2021 ജൂലൈ 31 വരെ ആവാം. 

     Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ 
A 22 – Return File എന്നിടത്ത് ’17 – Revised 139 (5)’ എന്ന് സെലക്ട് ചെയ്യണം.  
Whether Original or Revised എന്നതിന് Revised ചേര്‍ക്കണം.  
A 25- If under section section 139 (5) Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്‍റെ Acknowledge Number ഉം Date of filing original return ഉം ചേര്‍ക്കണം.

  

Sunday, June 23, 2019

E Filing 2019

2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം.
(1)റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(2)FORM 10 E SUBMISSION. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK FOR THE VIDEO ON E FILING
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
E Filing (Online)
E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. "Kind Attention Taxpayer" എന്ന മെസ്സേജ് ബോക്സിന്‍റെ ചുവടെയുള്ള "Continue to Homepage" ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID (PAN Number), Password എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Contact and Address Details പുതുക്കാനുള്ള വിന്‍ഡോ തുറക്കും.
അതിലുള്ള Continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ Update Profile Details എന്ന പേജ് തുറക്കും.
Contact and Address Details മാറ്റം വരുത്താതെ ഈ പേജില്‍ ഏറ്റവും താഴെയുള്ള Skip ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകുകയും ചെയ്യാം.
അപ്ഡേറ്റ് ചെയ്യുന്നു എങ്കില്‍ Residential Status - Resident സെലക്ട്‌ ചെയ്യുക. ചുവന്ന നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. Contact Details, Address Details എന്നിവ പൂരിപ്പിച്ച ശേഷം പേജില്‍ അവസാനമുള്ള Update ക്ലിക്ക് ചെയ്യുക.
Mobile Number, E Mail എന്നിവയിലേക്ക് OTP അയച്ചു എന്ന് കാണിക്കുന്ന വിന്‍ഡോ തുറക്കും. അതില്‍ Confirm ക്ലിക്ക് ചെയ്യുമ്പോള്‍ OTP ചേര്‍ക്കാനുള്ള window തുറക്കും. മൊബൈലിലേക്കും മെയിലിലേക്കും വന്ന OTP നമ്പറുകള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു എന്ന് കാണിക്കുന്ന പേജ് കാണാം. അതിലുള്ള "Continue to Login" ക്ലിക്ക് ചെയ്‌താല്‍ E Filing സൈറ്റില്‍ കടക്കാം.
10 E ഫോം വഴി റിലീഫ് നേടിയിട്ടുണ്ടെങ്കില്‍ 10 E ഫോം SUBMIT ചെയ്ത ശേഷം മാത്രം E File ചെയ്യുക.Click here to know more.
ഇ ഫയലിംഗ് നടത്താന്‍ 'e File' ടാബിലുള്ള 'Income Tax Return' ക്ലിക്ക് ചെയ്യുക.
  • Assessment Year 2019-20 സെലക്ട്‌ ചെയ്യുക.
  • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  • Filing Type ന് Original/Revised Return തെരഞ്ഞെടുക്കുക.
  • Submission Mode എന്നതിന് Prepare and submit Online സെലക്ട്‌ ചെയ്യുക. താഴെ 'Submit' ക്ലിക്ക് ചെയ്യുക.

അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G, 80GGA എന്നിങ്ങനെ 7 ടാബുകള്‍ കാണാം.
ആദ്യ പേജായ instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
  • Part A General Information
    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Nature of Employment : Government എന്ന് സെലക്ട്‌ ചെയ്യാം.
  • A 20: ഇതിനു നേരെ File u/s സെലക്ട്‌ ചെയ്യപ്പെട്ടിരിക്കും. ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യുന്നതിനാല്‍ വലതു ഭാഗത്ത്‌ "139(1)- On or before due date" എന്ന് തെരഞ്ഞെടുക്കുക.
    ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേത്ത data save ചെയ്യാം.
  • Computation of Income Tax
    Caomputation of Income Tax ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. 2018-19 ലെ Income Tax Statement നോക്കി ഇത് പൂരിപ്പിക്കാം.
    • B1 (a) Salary as per Section 17 (1): Statement ലെ ആകെ വരുമാനം Total Salary Income ഇതില്‍ ചേര്‍ക്കാം. (Section 10 ലെ വിവിധ ഉപ വകുപ്പുകള്‍ പ്രകാരം ഒഴിവാക്കാവുന്ന ഏതെങ്കിലും വരുമാനം ലഭിച്ചെങ്കില്‍ അത് കൂടി ഇതില്‍ കൂട്ടുകയും അതിനു ശേഷം 'B ii' വില്‍ Nature of Excempt Allowance ല്‍ സെലക്ട്‌ ചെയ് തുക ചേര്‍ക്കുകയും വേണം.)
    • iii Net Salary Income - സംഖ്യ Statement മായി ഒത്തു നോക്കുക.
    • (a) Standatrd Deduction u/s 16(ia) - 40.000 രൂപ വരെയുള്ള Standard deduction ഇതില്‍ ചേര്‍ക്കുക.
    • (c) Professional TaX u/s 16(iii) : പ്രൊഫഷനല്‍ ടാക്സ് ഇവിടെ ചേര്‍ക്കണം.
    • Housing Loan Interest കുറച്ചവര്‍ മാത്രം B2 ലെ വിവരങ്ങള്‍ ചേര്‍ക്കണം. Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക.
    • (v) Interest Payable on Borrowed Capital : ഇവിടെയാണ് Housing Loan interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.
    • B3 Income from Other Sources :ബാങ്ക് പലിശ, Family Pension പോലുള്ള മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ കോളത്തില്‍ കാണിക്കണം. Nature of Income സെലക്ട്‌ ചെയ്തു സംഖ്യ ചേര്‍ക്കണം. (മറ്റു വരുമാനം ലഭിക്കാന്‍ സാധ്യത ഉള്ളവര്‍ 26 AS പരിശോധിച്ച് അതില്‍ ശമ്പള വരുമാനം അല്ലാതെ മറ്റ് വരുമാനങ്ങള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.
  • Part C Deductions and Taxable Total Income
    Statement 80C മുതലുള്ള ഓരോ കിഴിവും അതാതു കോളങ്ങളില്‍ ചേര്‍ക്കാം. 80D, 80DD, 80DDB, 80U എന്നിവയ്ക്ക് നേരെയുള്ള ഒപ്ഷനുകള്‍ സെലക്ട്‌ ചെയ്തു വേണം സംഖ്യ ചേര്‍ക്കാന്‍.. ഓഖി ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നും നല്‍കിയ സംഭാവന 80G യിലാണ് വരേണ്ടത്. എന്നാല്‍ അത് കോളത്തില്‍ ചേര്‍ത്താന്‍ കഴിയില്ല. 80 G എന്ന പ്രത്യേക പേജില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തി കഴിഞ്ഞാല്‍ അത് ഈ കോളത്തിലേക്ക് കടന്നു വരും. അതിനാല്‍ 80 G പേജില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസാനം കാണുന്ന ടാബായ 80 G തുറക്കുക.
    ഈ പേജില്‍ ആദ്യ പട്ടികയിലാണ് നാം വിവരങ്ങള്‍ ചേര്‍ക്കേണ്ടത്
    • Name of Donee : Chief Minister Distress Relief Fund
    • Address : Government of Kerala
    • City or Town or District : Tiruvananthapuram
    • State : Kerala
    • Pincode : 695001
    • PAN of Donee : AAAGD0584M
    • Donation Cash : പണമായി നല്‍കിയ തുക ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
    • Donation in other mode : ശമ്പളത്തില്‍ നിന്നും കുറച്ചതോ മറ്റു വഴിയോ നല്‍കിയ തുക ചേര്‍ക്കുക.
    വീണ്ടും Income Details പേജില്‍ തിരിച്ചെത്തി എല്ലാ കിഴിവുകളും ചേര്‍ത്ത ശേഷം Total Income ശരിയാണോ എന്ന് നോക്കുക. Tax, Rebate, Cess, Total tax and cess എന്നിവ Statement മായി ഒത്തു നോക്കുക.
    D6 Relief u/s 89(1) നു നേരെ Form 10 E ഉപയോഗിച്ച് കിട്ടിയ റിലീഫ് ചേര്‍ക്കുക. (Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യണം എന്ന കാര്യം മറക്കരുത്.) ഇതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനിടയില്‍ Save Draft ക്ലിക്ക് ചെയ്തു സേവ് ചെയ്ത ശേഷം ലോഗ് ഔട്ട്‌ ചെയ്തു ജോലി മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാം. വീണ്ടും ലോഗിന്‍ ചെയ്തു റിട്ടേണ്‍ സെലക്റ്റ് ചെയ്‌താല്‍ പുതിയൊരു ബോക്സ്‌ തുറക്കും.
    അതില്‍ ITR (1)Click here to open the saved draft ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ വരുന്ന Submit ക്ലിക്ക് ചെയ്യുക. അതോടെ സേവ് ചെയ്ത റിട്ടേണ്‍ വീണ്ടും കാണാം.
    Tax Details
    ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് കാണാം. (ഇല്ലെങ്കില്‍ ഇതിലെ "Refresh" ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന ബോക്സില്‍ "OK" ക്ലിക്ക് ചെയ്യുക.) ഇതില്‍ Sch TDS1 എന്ന ആദ്യ പട്ടികയില്‍ ആണ് ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വിവരങ്ങള്‍ കാണുക. ചുവടെയുള്ള മറ്റു പട്ടികകളും പരിശോധിച്ച് അതില്‍ വരുമാനം, ടാക്സ് എന്നിവാ ഉണ്ടോ എന്ന് പരിശോധിക്കണം.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income chargeable under Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) Income chargeable under the head Salaries ലെ സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Total Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ബാങ്കില്‍ ടാക്സ് അടച്ചു എങ്കില്‍ അത് അവസാന പട്ടികയായ Sch IT - Details of Advance Tax and Self Assessment Tax എന്ന പട്ടികയില്‍ വന്നുവോ എന്ന് നോക്കുക. വന്നില്ലെങ്കില്‍ ചേര്‍ക്കാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
    Tax paid and Verification
      D12(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Bank Account in which refund, if any, shall be credited - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍ എന്നിവ ചേര്‍ക്കുക
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേര്‍ക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍ എന്നിവ ചേക്കുക. 'Add' ബട്ടണ്‍ അമത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കാവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പേരും പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. In my capacity as എന്നിടത്ത് Selfചേര്‍ക്കുക. 'Please select the verification option'എന്നതിന് താഴെയുള്ള 3 ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക.
    Option 1 : I would like to E Verify.
    Option 2 : I would like to E Verify later within 120 days from date of filing.
    Option 3 : I don't want to e verify and would like to send signed ITR V through normal or speed post to "Centralised Processing Center, Income Tax Department, Bengalure 560500" from 120 days from date of filing.
    തുടര്‍ന്ന്‍ Save Draft ക്ലിക്ക് ചെയ്ത് എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Preview and Submit" ക്ലിക്ക് ചെയ്യുക. ഇതോടെ ചേര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു. അതിലുള്ള "Click here to download the preview pdf" ക്ലിക്ക് ചെയ്തു കോപ്പി എടുക്കാവുന്നതാണ്‌. എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം 'Submit" ക്ലിക്ക് ചെയ്യുക.
  • E Verification of Return      Back to top
  • E Filing submit ചെയ്യുന്നതിന് മുമ്പ് നാം E Verification എന്ന option ആണ് തെരഞ്ഞെടുത്തത് എങ്കില്‍ അതിനായി ഉള്ള വഴി തെരഞ്ഞെടുക്കാന്‍ ഒരു വിന്‍ഡോ തുറക്കും. അതില്‍ നിന്നും സെലക്ട്‌ ചെയ്യാം.
    1. Adhaar OTP : ആധാര്‍ വിവരങ്ങളില്‍ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ത്തി എങ്കില്‍ ഇത് തെരഞ്ഞെടുക്കാം. മൊബൈല്‍ ഫോണിലേക്ക് ഉടനെ ഒരു OTP നമ്പര്‍ ലഭിക്കും. OTP ചേര്‍ക്കാന്‍ തുറക്കുന്ന വിന്‍ഡോയില്‍ 60 സെക്കന്റിനുള്ളില്‍ അത് ചേര്‍ക്കണം. ചേര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ റിട്ടേണ്‍ submit ആവും. പിന്നീട് verification നടത്താവുന്നതാണ്.
    2. EVC Generated through Bank ATM or Generate EVC option under my Account
    3. Net Banking : ഇത് തെരഞ്ഞെടുത്താല്‍ റിട്ടേണ്‍ Submit ആവുന്നു. അതിനു ശേഷം Net Banking വഴി E Filing ല്‍ ലോഗിന്‍ ചെയ്തു ഇ വെരിഫിക്കേഷന്‍ നടത്താം.
    4. I would like to E Verify later or send ITR V to Centralised Processing Center, Income Tax Department, Bengalure 560500 : ഈ വഴി തെരഞ്ഞെടുത്ത് ITR V അയയ്ക്കുകയോ പിന്നീട് E Verify ചെയ്യുകയോ ആവാം.
    Option സെലക്ട്‌ ചെയ്ത ശേഷം Submit ക്ലിക്ക് ചെയ്യുക. ഇ വെരിഫിക്കേഷന്‍ നടത്തിയില്ല എങ്കില്‍, റിട്ടേണ്‍ വിജയകരമായി സബ്മിറ്റ് ചെയ്തു എന്നും ITR V മെയിലിലേക്ക് അയച്ചുവെന്നും വെരിഫിക്കേഷന്‍ നടത്തിയില്ല എന്നും കാണിക്കുന്ന സന്ദേശം തുറക്കും.
    വെരിഫിക്കേഷന് വേണ്ടി റിട്ടേണ്‍ submit ചെയ്ത് കഴിഞ്ഞ ശേഷം Acknowledgement പ്രിന്റ്‌ എടുത്ത് ഒപ്പിട്ട് Central Processing Cell ലേക്ക് അയയ്കാം. Acknowledgement മെയില്‍ തുറന്ന് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Acknowledge Number ഇല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - "Centralised Processing Center, Income Tax Department, Bengaluru - 560500". അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂത്തിയാക്കുന്നത് വരെ പരമാവധി 2019 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.

    Thursday, January 3, 2019

    income tax 2019-20

    2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
    ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

    ചിലർക്കെങ്കിലും അല്പമൊന്നു ശ്രദ്ധിച്ചാൽ ടാക്സിൽ വലിയ കുറവ് വരുത്താൻ ഈ വർഷം സാധിക്കും. ഒരു ഉദാഹരണം നോക്കാം. 80 C കിഴിവുകൾ 1,50,000 കുറച്ച ശേഷം ഒരാളുടെ Taxable Income 5,15,000 ആണെങ്കിൽ അടയ്‌ക്കേണ്ട ടാക്സ് 16,120 രൂപയാണ്. ഇദ്ദേഹം 15,000 രൂപ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം (ചെക്ക് വഴി) അടച്ചാൽ ടാക്സ് നൽകേണ്ടി വരില്ല. ഇതേയാൾ മെഡിക്കൽ ഇൻഷുറൻസ് അടയ്ക്കാതെ 15,000 രൂപ അരിയർ ഫോം 10 E ഉപയോഗിച്ച് 2018-19 വർഷത്തേക്ക് മാറ്റുന്നു കരുതുക. അയാൾക്ക് 2018-19 ലെ Taxable Income 4,80,000 ആയിരുന്നെങ്കിൽ റിലീഫ് 15,340 രൂപ ലഭിക്കുന്നു. Taxable Income 3,50,000 രൂപ ആയിരുന്നെങ്കിൽ 12,740 രൂപ റിലീഫ് ലഭിക്കുന്നു.
    ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ടാക്സ് ഉണ്ടാവില്ല എന്ന് കരുതി തവണകളായി കുറച്ചിട്ടില്ലാത്ത ഒരാൾക്ക് Final Statement ൽ 12,500 രൂപ ടാക്സ് വന്നുവെങ്കിൽ അത് അവസാന ശമ്പളത്തിൽ നിന്നും കുറയ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ടാക്സ് പന്ത്രണ്ട് തവണകളായി കുറയ്ക്കാൻ ഇവിടെ DDO വീഴ്ച വരുത്തുന്നു. ഒരു ശമ്പള വരുമാനക്കാരൻ നൽകേണ്ട ടാക്സ് എത്ര ആയിരുന്നാലും അതിന്റെ വിഹിതം ഓരോ മാസവും ശമ്പളത്തിൽ നിന്നും കുറച്ച ശേഷമാണ് DDO ശമ്പളം നൽകേണ്ടത്. രൂപയിൽ കൂടുതൽ ടാക്സ് ഉള്ള ഏതൊരാളും Advance Tax അടയ്ക്കുവാനും ബാധ്യസ്ഥനാണ്. ഇതിലും വീഴ്ച വരുന്നു. ഒരു വർഷത്തെ ആകെ ടാക്‌സിന്റെ 15 % ത്തിൽ കുറയാത്ത സംഖ്യ ജൂൺ 15 നു മുമ്പും, 45 % ത്തിൽ കുറയാത്ത സംഖ്യ സെപ്റ്റംബർ 15 നു മുമ്പും 75 % ത്തിൽ കുറയാത്ത സംഖ്യ ഡിസംബർ 15 നു മുമ്പും മുഴുവൻ തുകയും മാർച്ച് 15 നു മുമ്പും അടച്ചിരിക്കണമെന്നു സെക്ഷൻ 211 ൽ പറയുന്നു.

    സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനാവശ്യമായ വളരെ വിശദവും കൃത്യവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
    1. ഉച്ചഭക്ഷണ പദ്ധതി - പത്ത് ഇന നിര്‍ദേശങ്ങള്‍
    2. പദ്ധതി നടത്തിപ്പ് 2017-18 - വിശദമായ സര്‍ക്കുലര്‍. ഉച്ചഭക്ഷണ കമ്മിറ്റി, പ്രധാനാധ്യാപകന്‍, ചാര്‍ജുള്ള അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങി എല്ലാവരുടെയും ചുമതലകള്‍, പദ്ധതി നടത്തിപ്പ്, സാമ്പത്തികം തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ വിശദമായി വിവരിക്കുന്നു.
    3. പരിഷ്കരിച്ച NMP 1, K2 Register എന്നിവയുടെ pdf format
    4. അറിയിപ്പ് - വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂള്‍ ഭക്ഷണം കഴിക്കും.
    5. 6 വിവിധ രേഖകള്‍ക്ക് പകരം പരിഷ്കരിച്ച NMP 1, K2 Register എന്നിവ ഉപയോഗിക്കാനുള്ള സര്‍ക്കുലര്‍.
    6. ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം enter ചെയ്യാനുള്ള സൈറ്റ്.
    Noon Feeding Committee മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരുകയും ഓരോ മാസത്തെയും വരവുചെലവ് കണക്ക് അവലോകനം ചെയ്ത് അംഗീകാരം നല്‍കുകയും അടുത്ത മാസത്തെ മെനു തയ്യാറാക്കുകയും വേണം. വൈവിധ്യമാര്‍ന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആഴ്ചയില്‍ 2 തവണ 150 മില്ലിലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ അതേ വിലയ്ക്കുള്ള നേന്ത്രപ്പഴവും നല്‍കണം. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതിനുള്ള ഫണ്ട്‌ വിവിധ ഏജന്‍സികളില്‍ നിന്നും കണ്ടെത്താം. കമ്മിറ്റിയിലെ ഒരു അദ്ധ്യാപകന്‍ ഭക്ഷണത്തിന്‍റെഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്തണം.
    മികച്ച ഭക്ഷണം നല്‍കുന്നതോടൊപ്പം പ്രധാനപ്പെട്ടതാണ് അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയിലുള്ള ഒരു അദ്ധ്യാപകന്‍ സൂക്ഷിക്കുകയും കണക്കുകള്‍ രേഖപ്പെടുത്തുകയും വേണം. ഇത് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഇനി സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെയെന്നു നോക്കാം.
    ദിവസേന എഴുതേണ്ടവ.
    (1) K 2 രജിസ്റ്റര്‍, (2) നൂണ്‍ ഫീഡിംഗ് ഹാജര്‍ പുസ്തകം, (3) നൂണ്‍ ഫീഡിംഗ് കണ്‍സോളിഡേറ്റഡ ഹാജര്‍ പുസ്തകം. (4)നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍
    മാസാവസാനം എഴുതേണ്ടവ
    (1)എന്‍ എം പി 1 (2)എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് വര്‍ഷാവസാനം എഴുതേണ്ടത്. (1) കാലിച്ചാക്ക് രജിസ്റ്റര്‍.
    മറ്റ് രജിസ്റ്ററുകള്‍, രേഖകള്‍, രശീതുകള്‍
    (1) സ്പെഷല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ (2) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക്‌ രജിസ്റ്റര്‍ (3) മാവേലി സ്റ്റോര്‍ പാസ്സ്ബുക്ക്‌ ((4) നൂണ്‍ ഫീഡിംഗിന്‍റെ കറണ്ട് അക്കൗണ്ട്‌ പാസ്സ്ബുക്ക്‌ (5) ബില്ലുകള്‍
    ഇതോടൊപ്പം നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ മിനുട്ട്സ് ബുക്കും എഴുതി സൂക്ഷിക്കണം. NMP 1 ഫോറം അതാത് മാസത്തെ അവസാനദിവസം തന്നെ AEO ഓഫീസില്‍ സമര്‍പ്പിക്കണം. ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ് (Expenditure Statement) മെനു ഉള്‍പ്പെടെ അടുത്ത മാസം 5 നു മുമ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
    Noon Feeding Planner Big
    ഉച്ചഭക്ഷണ പരിപാടിയുടെ കൃത്യമായ കണക്കുകളും ആവശ്യമായ ഫോമുകളും തയ്യാറാക്കുന്നതിന് സഹായകമായ Excel സോഫ്റ്റ്‌വെയര്‍ ആണ് Noon Feeding Planner Big. ഏറ്റവും പുതിയ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയ വെര്‍ഷന്‍ 1.4 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉണ്ട്.

    Friday, June 15, 2018

    Noon Feeding Software

    സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
    Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.

    DOWNLOAD USERGUIDE DOWNLOAD PDF OF THIS POST ഇതോടെ password മാറ്റാനുള്ള പേജിലെത്തും. നിലവിലുള്ള password 1 ഉം പുതിയ password രണ്ടു തവണയും നൽകി update ക്ലിക്ക് ചെയ്യുക. ഇതോടെ അപ്ലിക്കേഷൻ തുറന്നു കഴിയും. ഇതിൽ ഇടതു ഭാഗത്ത് 8 ടാബുകൾ കാണാം.
    1. File
    2. School Details
    3. Rice Details
    4. Attendance
    5. Inspection
    6. Reports
    7. Accounts
    8. Others
    FILES
    ഒന്നാമത്തെ ടാബായ ഫയലിൽ രണ്ടു പേജുകളാണ് ഉള്ളത്. ആദ്യത്തെ Dash Board ൽ ചില വിവരങ്ങളുടെ ക്രോഡീകരിച്ച കണക്കാണുള്ളത്. മേലധികാരികൾ അറിയിക്കുന്ന Flash News ഇതിൽ പ്രത്യക്ഷപ്പെടും. രണ്ടാമത്തേത് Change Password ആണ്. ആവശ്യമായ അവസരങ്ങളിൽ പാസ്സ്‌വേർഡ് മാറ്റാൻ ഈ പേജ് ഉപയോഗിക്കാം.
    SCHOOL DETAILS
    സ്‌കൂളിനെ സംബന്ധിച്ച വിവരങ്ങളാണ് 5 പേജുകളിലായി ചേർക്കേണ്ടത്. ഇതിൽ പല വിവരങ്ങളും പിന്നീട് മാറ്റം ആവശ്യമില്ലാത്തവയാണ്. ആദ്യ രണ്ടു പേജുകളായ School Info, School Strength എന്നിവയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തി മാത്രം Save ചെയ്യുക. പിന്നീട് മാറ്റം വരുത്താൻ AEO ലെവലിൽ unlock ചെയ്തു കിട്ടണം.
    1. School Information
    സ്‌കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്കവയും തന്നിരിക്കുന്നവയിൽ നിന്ന് തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. Bank IFSC Code ചേർത്ത് Get ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ കിട്ടും. ഈ പേജിലെ എല്ലാ വിവരങ്ങളും mandatory ആണ്. എല്ലാം ശരിയാക്കി മാത്രം Update ക്ലിക്ക് ചെയ്യുക.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
    2. School Strength
    ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ Roll Strength, Feeding Strength എന്നിവയാണ് ഇതിൽ ചേർക്കാനുള്ളത്. SC, ST, OBC, General, Toral എന്ന ക്രമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം പ്രത്യേകം ചേർക്കണം. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച എണ്ണമാണ് Feeding Strength ആയി ചേർക്കേണ്ടത്. കള്ളികൾ മാറാൻ ടാബ് ബട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ കളങ്ങളും പൂർത്തിയാക്കുക. ഏതെങ്കിലും കളിയിലെ entry മാറ്റാൻ അതിൽ ക്ലിക്ക് ചെയ്തു പുതിയ സംഖ്യ ചേർക്കുക. ഈ പേജിൽ നൽകിയ Strength ആണ് AEO അംഗീകരിച്ചു നൽകുക. പിന്നീട് മാറ്റം വരുത്താൻ AEO യ്ക്ക് അപേക്ഷ നൽകുക.
    3. MDMS Committee
    ഉച്ചഭക്ഷണ കമ്മറ്റിയിലെ പ്രധാനികളുടെ പേരും ഫോൺ നമ്പറുമാണ് ഈ പേജിൽ ചേർക്കുക. ഈ വിവരങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നവയാണ്. Clear ബട്ടൺ അമർത്തി മുഴുവനും ഒഴിവാക്കുകയും ആവാം. ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    4. Infrastructure
    ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഭൗതിക സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഒട്ടു മിക്കവയും തെരെഞ്ഞെടുക്കാവുന്ന തരത്തിൽ ആണ് ഉള്ളത്. ആദ്യ പകുതിയിലുള്ളവ ചേർത്ത് "ADD" ക്ലിക്ക് ചെയ്യുക. പിന്നീട് Utensils & Devices നു കീഴെ Devise തെരഞ്ഞെടുക്കുക. അതിന്റെ എണ്ണം, Sponsor, സ്പോൺസറുടെ വിവരങ്ങൾ എന്നിവ ചേർത്ത് ADD ചെയ്യുക. Device ന്റെ പേര് കൂട്ടത്തിൽ ഇല്ലെങ്കിൽ Others സെലക്ട് ചെയ്തു പേര് താഴെ വരുന്ന കള്ളിയിൽ അടിച്ചു കൊടുക്കാം. വലതു ഭാഗത്തെ പട്ടികയിൽ GAS കമ്പനിയുടെ പേര്, ഏജൻസിയുടെ പേര്, ഫോൺ, Consumer number എന്നിവയും ചേർക്കുക.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 5. Cook Details
    പാചകക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിൽ ചേർക്കണം. ഒന്നാമത്തെ പാചകക്കാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേർത്ത് ADD ചെയ്‌താൽ അയാൾ താഴെയുള്ള കളത്തിലേക്ക് മാറുന്നു. രണ്ടാമത്തെയാളെയും ഇത് പോലെ ചേർക്കാം.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായിഇവിടെ ക്ലിക്ക് ചെയ്യുക. RICE DETAILS
    ഇതിൽ അഞ്ചു പേജുകൾ ആണുള്ളത്.
    1. Opening Stock of Rice
    01.06.2018 ന് സ്‌കൂളിൽ സ്റ്റോക്ക് ഉള്ള അരിയുടെ അളവാണ് ഇതിൽ ചേർക്കേണ്ടത്. മെയ് 31 ന് അരി ലഭിച്ചെങ്കിൽ അതുകൂടി കൂട്ടിയാണ് ഒന്നാം തിയ്യതി Opening Balance കാണിക്കുന്നത്. മൂന്നു decimals വരെ ചേർക്കാം. ഇതും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാറ്റാൻ AEO അൺലോക്ക് ചെയ്യണം.
    2. Stock Entry
    അരി ലഭിച്ച വിവരമാണ് ഇതിൽ കൊടുക്കുന്നത്. ജൂൺ ഒന്നിന് ശേഷം ലഭിച്ചവയുടെ വിവരങ്ങൾ- For the month & yea, Invoice No, Invoice date, Received date, From where എന്നിവ ചേർത്തിയ ശേഷം താഴെയുള്ള Item സെലക്ട് ചെയ്യുക. Rice, Special Rice, Gunny bag, Plastic bag ഇവയിൽ നിന്നും തെരഞ്ഞെടുത്ത് Quantity ചേർക്കുക. അടുത്ത കള്ളിയിൽ KG അല്ലെങ്കിൽ Nos തെരഞ്ഞെടുക്കുക. ADD ചെയ്യുക.
    3. Physical Stock
    ഓരോ മാസത്തിന്റെയും അവസാനം സ്‌കൂളിൽ ബാക്കിയുള്ള അരിയുടെ അളവ് കണക്കാക്കി ഈ പേജിൽ ചേർക്കണം. മാസം, വർഷം എന്നിവ സെലക്ട് ചെയ്‌തു Physical balance കോളത്തിൽ അളവ് ചേർക്കണം. Remarks ചേർക്കാം. Save ചെയ്യാം. ഈ സ്റ്റോക്ക് ആണ് അടുത്ത മാസത്തെ Opening Balance ആയി വരുന്നത്. ചേർത്ത ഓരോ മാസത്തെയും Physical balance താഴെയുള്ള പട്ടികയിൽ കാണാം. ഇതിൽ മാറ്റം വരുത്തുന്നതിന് AEO അൺലോക്ക് ചെയ്തു തരണം.
    4. Special Rice Acquittance
    സ്‌പെഷൽ അരി വിതരണം ചെയ്ത കണക്കാണ് ഈ പേജിൽ ചേർക്കേണ്ടത്. സ്‌പെഷൽ അരി അനുവദിച്ചാൽ പേജിൽ കാണാം. അരി വിതരണം ചെയ്ത കണക്ക് ക്ലാസ്സ് തിരിച്ച് ഈ പേജിൽ നൽകി സേവ് ചെയ്യണം.
    5. Rice Transfer
    ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലേക്കോ മറ്റാവശ്യത്തിനോ (ഉദാ- ദുരിതാശ്വാസം) അരി നൽകിയാൽ ആ വിവരം ചേർക്കുന്നത് ഈ പേജിലാണ്. Transfer to എന്നിടത്ത് School അല്ലെങ്കിൽ Other നൽകുക. സ്‌കൂളിലേക്ക് എങ്കിൽ സ്‌കൂളിന്റെ പേര് നൽകുക. Other എങ്കിൽ Remarks ൽ ഉദ്ദേശ്യം ചേർക്കുക. Quantity ചേർത്ത് Transfer ക്ലിക്ക് ചെയ്യുക.
    ATTENDANCE
    ഈ പേജിൽ രണ്ടു ടാബുകൾ ഉണ്ട്. ഇവ രണ്ടിലും ദിവസേന വിവരങ്ങൾ ചേർക്കേണ്ടതാണ്. (അല്ലെങ്കിൽ DPI നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽ.) 1. Attendance
    ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇതിൽ ചേർക്കുക. Date സെലക്ട് ചെയ്യുക. Meal Type കോളത്തിൽ Meal Served, Milk Served, Egg Served, Non availability of food, Absence of Cook, Holiday in School, Others എന്നീ ഓപ്‌ഷനുകൾ കാണാം. ഉച്ച ഭക്ഷണം നൽകിയ ദിവസം Meal Served സെലക്ട് ചെയ്യുക. അപ്പോൾ ഓരോ ക്ലാസിലെയും Feeding Strength കാണിക്കും. വേണ്ട മാറ്റങ്ങൾ വരുത്തി Save ചെയ്യുക. മുട്ട, പാൽ എന്നിവ കൊടുത്ത ദിവസം ആ ഓപ്‌ഷനുകൾ വീണ്ടും സെലക്ട് ചെയ്ത് എണ്ണം നൽകുക. ഭക്ഷണം കൊടുക്കാത്ത ദിവസം കാരണം കാണിക്കുന്ന ഓപ്‌ഷനുകൾ സെലക്ട് ചെയ്ത് Remarks ചേർത്ത് Save ചെയ്യുക.
    2. Cook Attendance
    ഇതും ദിവസേന നടത്തേണ്ട എൻട്രി ആണ്. തിയ്യതി സെലക്ട് ചെയ്ത് Cook Name കോളത്തിൽ പേര് സെലക്ട് ചെയ്ത് Save ചെയ്യുക. നേരത്തെ Cook Details പേജിൽ കുക്കിനെ കുറിച്ചുള്ള വിവരങ്ങൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ ഈ പേജിൽ Cook Name ലഭിക്കുകയുള്ളൂ.
    INSPECTION
    ഈ ടാബിൽ Inspection Reply എന്ന ഒറ്റ പേജ് മാത്രമേ ഉള്ളൂ. നടത്തിയ Inspection സമയത്തെ ഈ പേജിൽ താഴെയുള്ള പട്ടികയിൽ കാണാം. വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ Date, Inspected by, Officer Name എന്നിവ ചേർത്ത് ഹെഡ്മാസ്റ്ററുടെ മറുപടി താഴത്തെ കള്ളിയിൽ എഴുതുക. സേവ് ചെയ്യുക. ഇതോടെ മറുപടി താഴത്തെ പട്ടികയിലേക്ക് വരുന്നതാണ്. വലതുവശത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് മറുപടി സമർപ്പിക്കാം.
    REPORTS
    Reports പേജ് തുറന്നാൽ 16 റിപ്പോർട്ടുകൾ കാണാം. School Details, Passed Intend, Passed Contingency, Feeding Strength, Issue Details, K2 Register, Purchase Register, Cook Details, Infrastructure Details, Balance Stock, NMP Form 1, Inspection Register, School Annual Data, Monthly Report, Ledger, Cash Book എന്നിവയാണ് അവ. ഓരോന്നിലും ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ആവശ്യമായ കാലയളവ് നൽകിയാൽ അവ ലഭിക്കുന്നതാണ്. ഇത് പ്രിന്റ് ചെയ്യാനുള്ള ബട്ടണും അതാത് പേജിൽ കാണും. തിരിച്ചു Reports പേജിലേക്ക് പോകാൻ BACK ബട്ടൺ ക്ലിക്ക് ചെയ്യാം.
    ACCOUNTS
    സാമ്പത്തിക കാര്യങ്ങൾ ചേർക്കുന്നത് ഈ ഭാഗത്താണ്. ഇതിൽ രണ്ടു പേജുകൾ ആണ് ഉള്ളത്.
    1. Opening Balance
    01-06-2018 ന് Bank, Cash എന്നിവയുടെ Opening Balance ഇവിടെ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. Treasury Account ഉണ്ടെങ്കിൽ അതിന്റെ ബാലൻസും ചേർക്കാം.
    2. Account Voucher
    മൂന്നു തരം ഇടപാടുകൾ ഈ പേജിൽ ചേർക്കാം. Bank Transaction, Payment Vouchers, Receipts. ഓരോന്നും എന്തെന്ന് നോക്കാം.
    a. Bank Transaction
    ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും നാം നിക്ഷേപിക്കുമ്പോഴുമാണ് ഈ പേജിൽ ചേർക്കേണ്ടത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് ചേർക്കാൻ 'From' എന്നിടത്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. 'To Item' എന്നിടത്ത് Cash സെലക്ട് ചെയ്യുക. അതിനു നേരെ തുക ചേർക്കുക. താഴെ ചെറു വിവരണവും വൗച്ചർ നമ്പറും ചേർത്ത് Save ക്ലിക്ക് ചെയ്യാം. ഇതോടെ ഇത് താഴെ പട്ടികയിൽ ചേർക്കപ്പെടുന്നു. ബാങ്കിൽ പണം അടയ്ക്കുമ്പോൾ From ആയി CASH ചേർക്കുക. To Item ആയി ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് തുക ചേർക്കാം. Narration, Voucher Number എന്നിവ ചേർത്ത് സേവ് ചെയ്യാം.
    b. Payment Voucher
    ചെലവഴിക്കുന്ന വിവരങ്ങളാണ് ഈ പേജിൽ ചേർക്കേണ്ടത്. ചെലവഴിച്ച തിയ്യതി സെലക്ട് ചെയ്യുക. Payment From എന്നിടത്ത് CASH സെലക്ട് ചെയ്യുക. 'Select Item' ആയി എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് സെലക്ട് ചെയ്യുക. Purchase of Egg, Milk, Gas, Provisions, Vegetable, Transportation എന്നിവയോടൊപ്പം HM Advance Recoup എന്ന ഓപ്‌ഷനും ഇതിൽ കാണാം. Amount ചേർക്കുക. Narration, Voucher No എന്നിവ എന്നിവ ചേർത്ത് Save ചെയ്യുക.
    c. Receipts
    വരുമാനങ്ങൾ വരുമ്പോൾ ചേർക്കുന്നത് ഈ പേജിലാണ്. ഉദാഹരണം Gas Subsidy Received, HM Advance, Interest Received, Sale of empty bag, Other income etc. ആദ്യം തിയ്യതി സെലക്ട് ചെയ്യുക. കാലിച്ചാക്ക് വിറ്റത്, HM Advance എന്നിവ പോലെ പണമായി കൈപ്പറ്റിയതിന് Received Head കോളത്തിൽ 'CASH' സെലക്ട് ചെയ്യുക. ബാങ്ക് പലിശ, ഗ്യാസ് സബ്‌സിഡി എന്നിവ പോലെ ബാങ്കിൽ വന്നതിനു ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. Select Item കോളത്തിൽ ഏതു വഴി ലഭിച്ചു എന്ന് സെലക്ട് ചെയ്യുക. Amount, Narration, Voucher No എന്നിവ ചേർത്ത് Save ചെയ്യുക.
    OTHERS
    ഈ പേജിൽ ഏഴ് പേജുകളുണ്ട്.
    1. Add Menu
    മെനു ചേർക്കാനുള്ളതാണ് ഈ പേജ്. തിയ്യതി സെലക്ട് ചെയ്ത് വിഭവം തെരഞ്ഞെടുക്കുക. ലിസ്റ്റിൽ പേരില്ലാത്തവ ചേർക്കാൻ Others തെരഞ്ഞെടുക്കുമ്പോൾ അടിയിൽ വരുന്ന സെല്ലിൽ പേര് അടിച്ചു ചേർക്കുക. Save ചെയ്യുക. പലതരം വിഭവങ്ങൾ ഒരുമിച്ചു സെലക്ട് ചെയ്യാനുള്ള സൗകര്യം ഈ പേജിൽ വന്നിട്ടില്ല. അതിനാൽ MDMS Meeting എന്ന പേജിൽ MENU ചേർക്കുന്നതാണ് സൗകര്യം.
    2. Aadhar Details
    ആധാർ ഉള്ള കുട്ടികളുടെ എണ്ണം ചേർക്കാനുള്ളതാണ് ഈ പേജ്.
    3. Sample Collection
    ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഭക്ഷണ സാമ്പിളുകൾ എടുത്താൽ ആ വിവരം ഈ പേജിൽ ചേർക്കണം. Collection Date, കളക്ട് ചെയ്യുന്ന ഏജൻസി, കളക്ട് ചെയ്ത വിഭവം എന്നിവ സെലക്ട് ചെയ്ത് SAVE ചെയ്യുക.
    4. MDMS Committtee Meeting
    ഉച്ചഭക്ഷണ പദ്ധതിയുടെ മെനു ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിക്കേണ്ടതാകയാൽ അത് ഈ പേജിൽ ചേർക്കാൻ സൗകര്യമുണ്ട്. Meeting Day, For the month of എന്നിവ സെലക്ട് ചെയ്യുക. പങ്കെടുത്ത കമ്മിറ്റി അംഗങ്ങളുടെ പേരിനു നേരെ ബോക്സിൽ ടിക്ക് ചെയ്യുക. Save ചെയ്യുക. കമ്മിറ്റി കൊടുക്കാൻ തീരുമാനിച്ച വിഭവങ്ങളുടെ മെനു ചേർക്കാം. അതിനായി തിയ്യതി സെലക്ട് ചെയ്യുക. വിഭവം തെരഞ്ഞെടുക്കുക. സേവ് ചെയ്യുക. വീണ്ടും രണ്ടാമത്തെ വിഭവം സെലക്ട് ചെയ്തു സേവ് ചെയ്യുക. ഈ രീതിയിൽ തീരുമാനിച്ച പ്രകാരം അടുത്ത തിയ്യതികളിലെ മെനുവും ചേർക്കുക.
    5. Other Item Stock
    Iron Folic ഗുളികകൾ ലഭിച്ച വിവരം ചേർക്കുന്നതിനാണ് ഈ പേജ്. ലഭിച്ച തിയ്യതി, ആരിൽ നിന്നും ലഭിച്ചു, ലഭിച്ച ഇനം, എണ്ണം എന്നിവ ചേർത്ത് ADD ക്ലിക്ക് ചെയ്യുക.
    6. Other Item Issue
    ഗുളിക വിതരണത്തിന്റെ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. തിയ്യതി, ക്ലാസ്, ഗുളികയുടെ ഇനം, എണ്ണം എന്നിവ ചേർത്ത് ADD ചെയ്യുക. ഓരോ ക്ലാസ്സിലേതും ഈ വിധം ചേർക്കുക.
    7.അവസാനമായി ഓഡിറ്റ് നടന്ന വർഷവും തിയ്യതിയുമാണ് ഇതിൽ ചേർക്കാനുള്ളത്.

    Friday, March 9, 2018

    Anticipatory Statement

     

     ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement തയ്യാറാക്കുന്നതിനും ഉള്ള ടൂൾസ് ഡൗൺലോഡ് ചെയ്യാം.
    Anticipatory Income Tax Statement Creator 2021-22 in Excel
    Anticipatory Tax Statement Creator 2021-22 for Ubuntu - Prepared by Sudheer Kumar T K and Rajan N
    നിങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു പ്രോഗ്രാമുകൾ ലഭിക്കുന്നതിനനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

    Monday, December 18, 2017

    INCOME TAX 2017-18

    2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
    ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
    ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    • Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.