Saturday, December 31, 2016

SSLC Maths - Module to assure minimum C+

'ആരൂഢം'എന്നത് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ യത്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗണിത മൊഡ്യൂളാണ്. കുട്ടികളില്‍, പഠനാശയങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും താത്പര്യം ജനിപ്പികകക്കുകയും ചെയ്യുന്നതോടൊപ്പം, അവരുടെ ഗ്രേഡ് തൊട്ടുമുകളിലുള്ളതെങ്കിലുമാക്കി ഉയര്‍ത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്, ക്ലാസ് സമയത്തിനു പുറമെ നിശ്ചിതസമയം പരിശീലിക്കാനുള്ളതാണ് ഈ മൊഡ്യൂള്‍.സി പ്ലസ് വരെയുള്ള ഗ്രേഡുകള്‍ നേടാന്‍ പിന്നോക്കക്കാരെ സഹായിക്കത്തക്ക വിധമാണ് ഇതിന്റെ തയ്യാരിപ്പ്. ഈ മൊഡ്യൂള്‍ ശേഖരിച്ച് അയച്ചുതന്നിരിക്കുന്നത്, ഗണിത എസ്ആര്‍ജി കൂടിയായ കുന്നംകുളം ഗവ.മോഡല്‍ ഹയര്‍ സെകന്ററി സ്കൂളിലെ അധ്യാപകന്‍ പി.വി. ഹൈദരാലി സാറാണ്.
Click here to download "Aroodam" (English Medium)

Click here to download "Aroodam" (മലയാളം മീഡിയം)

0 comments :