Sunday, December 26, 2010

കമന്റില്‍ ചിത്രങ്ങള്‍, ഫോണ്ട് നിറം, മാര്‍ക്യൂ

ബ്ലോഗിന്റെ കമന്റ് ബോക്സില്‍ <u> , <i> , <a> തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍...

Thursday, December 23, 2010

സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതുഅവധി

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍...

Sunday, December 19, 2010

കാസര്‍കോട് നിന്നൊരു കവിത!

കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍...

Sunday, December 5, 2010

ഐടി ക്വിസ് രണ്ടാം ഭാഗം - പങ്കെടുക്കുക

ഒരു മില്യണ്‍ സന്ദര്‍ശനങ്ങള്‍ ബ്ലോഗ് വേണ്ടവിധം ആഘോഷിക്കാഞ്ഞതെന്തെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ടീമംഗങ്ങളില്‍ പലരും നേരിട്ട ഒരു പ്രധാന ചോദ്യമായിരുന്നു.ഗണിത ഐടി മേളകളുടെ തിരക്കിനെ പഴിച്ച് തടിതപ്പാമെന്ന് ഒട്ടും പ്രതീക്ഷയില്ല. എന്നാല്‍ അതിനേക്കാളേറെ സന്തോഷം പകര്‍ന്ന രണ്ടു മൂന്നു സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍...

Wednesday, December 1, 2010

ഒരു പസിലും പത്താം ക്ലാസ് ചോദ്യപേപ്പറും

പത്താംക്ലാസുകാര്‍ക്കു വേണ്ടിയുള്ള റിവിഷന്‍ പേപ്പറിന്റെ മൂന്നാംഭാഗം ഇന്നു പ്രസിദ്ധീകരിക്കുകയാണ്. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്ടലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കാം. അതിനോടൊപ്പം അനുബന്ധമായി ഒരു പസിലായാലോ. അതെ, ത്രികോണങ്ങളുടെ സാദൃശ്യവുമായി നേര്‍ബന്ധമുള്ള പുതിയൊരു പസിലിലേയ്ക്ക് സ്വാഗതം. ഇതൊരു...

Sunday, November 7, 2010

കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു....

Saturday, September 18, 2010

എഡിറ്റിങ് മികവോടെ ഒന്‍പതാംക്ലാസുകാരന്‍

ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍.ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആകര്‍ഷമമായി മാറിയ ഷാക്കിറയുടെ ഈ ഗാനവും അതിന്റെ വീഡിയോയും കാണാത്തവരുണ്ടാകുമോ? ഗാനം അതുതന്നെ, എന്നാല്‍ വീഡിയോ തനി കേരളീയം. അഭിനയിക്കുന്നതോ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള...

Friday, September 10, 2010

കമന്റുകള്‍ ഓട്ടോ ഡിലീറ്റാകുന്നുണ്ടോ?

ഗൂഗിളിനിതെന്തു പറ്റി? ഈയിടെയായി കഷ്ടപ്പെട്ട് ഇരുന്ന് കമന്റ് ചെയ്ത പലരുടേയും കമന്റുകള്‍‌ സേവാകാതെ ഡിലീറ്റായിപ്പോകുന്നു. ഒട്ടേറെ പേര്‍ കമന്റ് ചെയ്തെങ്കിലും ആ കമന്റുകളെല്ലാം ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്നു. പലരും ഫോണില്‍ വിളിച്ചു നോക്കിയപ്പോഴാണ് ഞങ്ങളൊന്ന് ശ്രമിച്ചു നോക്കിയത്. ഇത്തരമൊരു പ്രശ്നം പൊതുവാണോയെന്നറിയാനാണ് ഈ പോസ്റ്റ്. നിങ്ങള്‍ക്ക് ഈ പ്രശ്നം ഈയിടെ അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ബ്ലോഗില്‍...

Monday, August 23, 2010

കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ ലിംകാബുക്കിലേക്ക്

ബ്ലോഗര്‍മാരുടെ പ്രിയപ്പെട്ട സജ്ജീവേട്ടന്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്ഡിലേക്ക്. ഓണത്തലേന്ന് നാടുമുഴുവന്‍ തിരക്കിലമര്‍ന്നപ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രമുറ്റത്ത് ഒരു റെക്കോര്‍ഡിലേക്കുള്ള ഉത്രാടപ്പാച്ചിലിലായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്കുമാര്‍. 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചറുകള്‍...

Friday, August 6, 2010

ലക്ഷദ്വീപില്‍ നിന്നും ഒരുകവിത

മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി ‌. ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും...

Monday, May 17, 2010

കൂട്ടിലെ കുഞ്ഞു പക്ഷി!

വീട്ടില്‍ തനിച്ചിരുന്നലസമായി വിങ്ങികൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..മനസ്സിലെ നോവുകള്‍ മറക്കാന്‍ശ്രമിക്കുമ്പോള്‍ പിന്നെയും-പിന്നെയും വിങ്ങി വിങ്ങി ..കൂട്ടുകാര്‍ക്കൊപ്പം മാനംനോക്കിപ്പറക്കുവാന്‍തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..അവള്‍ ചിറകുകള്‍ ആദ്യമായൊന്നനക്കി..തളരുന്നു ചിറകുകള്‍...പൊഴിയുന്നു തന്‍പുള്ളികളുള്ള...

Saturday, April 24, 2010

എന്റെ മരം,സ്നേഹ മരം

രചന, ആലാപനം : ഭാഗ്യലക്ഷ്മി പി.സി ഒന്‍പതാം ക്ലാസ് ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍, കോട്ടയം കാറ്റിന്റെ ഈണത്തില്‍ താളമിട്ട് ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട് ശബളമാം കുഞ്ഞിളം കൈകള്‍ വീശി ആടുന്നു പാടുന്നു എന്റെ മരം ഒഴുകന്ന പൂഞ്ചോല പറയുന്നു പൊന്നിളം മാരിവില്‍ പറയുന്നു നിന്നുടെ നിശ്വാസ ശുദ്ധവായു പാറിപ്പറക്കട്ടെ വിശ്വമെങ്ങും "കാല്യലസജ്ജല...

Monday, February 22, 2010

ഭാഗ്യവാന്‍

എനിക്ക് ലഭിക്കാത്തതൊന്നും നിനക്ക്‌ ലഭിച്ചില്ല.എനിക്ക് ലഭിച്ചതുപോലും നിനക്ക്‌ ലഭിച്ചില്ല.എന്നിട്ടും നീയെത്രയോ ഭാഗ്യവാന്‍ഞാന്‍ എത്രയോ നിര്‍ഭാഗ്യവാന്‍ജീവിതത്തില്‍ എപ്പോഴുംനീയെന്‍റെ പിന്നാലെയുണ്ടായിരുന്നുഞാന്‍ കരയുമ്പോള്‍ നീയും കരഞ്ഞു.ഞാന്‍ അനുഭവിച്ച ദാരിദ്ര്യം നീഅറിഞ്ഞിരുന്നോ;അറിയില്ല, പക്ഷെ...എന്‍റെ...

Tuesday, February 16, 2010

My Mother- the light of my house!

My mother, the synonym of love She is like an angel existence in my mind I think her such as a messenger of god She is my mother but also my friend She tried her best to console my problems She smiled such as a rose She is a light in darkness She protect us from darkness Were ever...