ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആകര്‍ഷമമായി മാറിയ ഷാക്കിറയുടെ ഈ ഗാനവും അതിന്റെ വീഡിയോയും കാണാത്തവരുണ്ടാകുമോ? ഗാനം അതുതന്നെ, എന്നാല്‍ വീഡിയോ തനി കേരളീയം. അഭിനയിക്കുന്നതോ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സ്കൂള്‍ കുട്ടികളും!
എങ്ങിനെയുണ്ട്? ഏതോ പ്രൊഫണല്‍ വീഡിയോഗ്രഫര്‍ പടച്ചുവിട്ട സൂപ്പര്‍ സാധനം, അല്ലേ? എങ്കില്‍ തെറ്റി!
എറണാകുളം വൈപ്പിന്‍ ദ്വീപിലെ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭനാണ് ഈ വീഡിയോവിന്റെ സൂത്രധാരന്‍. ഏഴാം ക്ലാസ് മുതല്‍ തന്നെ, വീഡിയോ എഡിറ്റിങ്ങില്‍ കമ്പം കയറി, തന്റെ പ്രിയ അനുജത്തി ഐശ്വര്യയേയും കളിക്കൂട്ടുകാരെയും സംഘടിപ്പിച്ച് പഴയ ബാലചന്ദ്രമേനോനെ അനുസ്മരിപ്പിക്കും വിധം രചന മുതല്‍ സംവിധാനം വരെ ഒറ്റക്കു നിര്‍വ്വഹിച്ച് ധാരാളം ആല്‍ബങ്ങള്‍ പടച്ചുവിട്ടുകഴിഞ്ഞു, ഈ കൊച്ചു മിടുക്കന്‍.
ഞങ്ങളുടെ സുഹൃത്തും എളങ്കന്നപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സി യുമായ രജിത ടീച്ചറിന്റെയും ഇന്റീരിയര്‍ ഡിസൈനറായ വിജയന്‍ സാറിന്റേയും മകനാണ് അനന്തന്‍. ഒരുപാട് തൊഴിലവസരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മേഖലയിലേക്ക് അല്പം പ്രചോദനം 'കുട്ടി പ്രതിഭകളെ' തെല്ലൊന്നുമല്ല ആകര്‍ഷിക്കുക. വീഡിയോ ഓഡിയോ എഡിറ്റിങ്ങുകളൊക്കെ കുറേശ്ശെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.
പിന്‍കുറി
മകന്റെ പ്രതിഭയെ എത്ര അഭിനന്ദിച്ചിച്ചും മുഖം തെളിയാതിരുന്ന രജിത ടീച്ചര്‍ കാരണവും വ്യക്തമാക്കി. ഇങ്ങനെ കളിച്ചു നടന്ന് എസ്.എസ്.എല്‍.സിക്ക് ഗ്രേഡ് കുറയുമോയെന്നാണ് ടീച്ചറുടെ പേടി. എങ്കില്‍, "അവന്റെ പ്രതിഭ അളക്കാന്‍ കഴിയാതെ പോയ എസ്.എസ്.എല്‍.സിക്കാണ് തെറ്റുപറ്റുകയെന്ന" എന്റെ പ്രതികരണത്തിനു നേരെ അവിശ്വസനീയതയോടെയുള്ള ടീച്ചറുടെ നോട്ടം ഇപ്പോഴും കണ്‍മുന്നിലുണ്ട്.
37 comments :
അഭിനന്ദനങ്ങള്‍ അനന്തന്‍, അഭിനന്ദനങ്ങള്‍
ഇത്തരത്തിലുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തന്നെയാണ് വേണ്ടത്.അല്ലാതെ പഠനം പാഠപുസ്തകത്തിലേതു മാത്രമാവരുത്.
ഈ അനന്തന്‍ ആളു കൊള്ളാമല്ലോ...!
"വീഡിയോ ഓഡിയോ എഡിറ്റിങ്ങുകളൊക്കെ കുറേശ്ശെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു."
അതു വേണോ..?
ഇങ്ങനെ കളിച്ചു നടന്ന് എസ്.എസ്.എല്‍.സിക്ക് ഗ്രേഡ് കുറയുമോയെന്നാണ് ടീച്ചറുടെ പേടി.
ഇല്ല ടീച്ചറേ, എസ്.എസ്.എല്‍.സി യുടെ ഗ്രേഡ് കുറഞ്ഞാലും അനന്തന്റെ ഗ്രേഡ് കുറയില്ല!
അനന്താ, ശ്രദ്ധിച്ചോളണേ. ഇതിനൊപ്പം പഠനവും.
നന്നായി വരും.
നന്നായിവരും അനന്താ.ഒത്തിരി അഭിനന്ദനങ്ങള്‍.
അനന്തന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ചെയ്ത വര്‍ക്ക് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. വീഡിയോ എഡിറ്റിങ്ങില്‍ ഈ കുട്ടിയുടെ കഴിവ് അപാരം തന്നെയാണ്. അന്നേ സംവിധാനനിര്‍മ്മാണനിര്‍വഹണങ്ങള്‍ ഒറ്റയ്ക്കേ ചെയ്യുമായിരുന്നു അനന്തന്‍. അതിനു പറ്റിയ അനുജത്തിയും കുറേ കൂട്ടുകാരുമുണ്ട് 'എന്തിനും' തയ്യാറായി. ഈ പ്രതിഭകളുടെ കൂട്ടത്തിലേക്ക് ടീച്ചറുടെ അടുത്ത ബന്ധുവിന്റെ മകന്‍ കൂടി വന്നാല്‍പ്പിന്നെ സൃഷ്ടികള്‍ 'സ്പില്‍ബെര്‍ഗ്' മോഡലിലാകും. മാത്സ് ബ്ലോഗ് അഭിമാനിക്കുന്നു. കാരണം നാളെയുടെ താരത്തെ ഇന്നേ അവതരിപ്പിക്കുന്നതില്‍!!!
ഇതുപോലൊരു പ്രതിഭയെ നിങ്ങള്‍ക്കും അറിയില്ലേ? അവരെക്കുറിച്ച് ഞങ്ങള്‍ക്കെഴുതുക.
എഴുതേണ്ട വിലാസം
എഡിറ്റര്‍,
ബ്ലോഗ് വിശേഷം,
എടവനക്കാട് പി.ഒ
എറണാകുളം 682502
ഇമെയില്‍ : mathsekm@gmail.com
അംഗീകാരം കൊടുക്കേണ്ടാവര്‍ക്ക് അര്‍ഹിക്കുന്ന സമയത്ത് അംഗീകാരം കൊടുത്തില്ലെങ്കില്‍ നമ്മുടെ ബ്ലോഗ് ദുക്കിക്കെണ്ടിവരും ..അനതാണ് പൂച്ചെണ്ടുകള്‍ കൊടുക്കാന്‍ വൈകിയോ?സാരമില്ല .നമ്മള്‍കണ്ടെത്തിയല്ലോ?
ഇന്നലെ തുടങ്ങിയ കുട്ടികളുടെ ട്രൈനിങ്ങില്‍, ഒരു സെഷന്‍ ഹാന്റീകാം പരിചയപ്പെടുത്തലും വീഡിയോ എഡിറ്റിങ്ങുമായിരുന്നു.
ട്രൈനിങ് അറ്റന്റു ചെയ്തവരില്‍ നിന്നുള്ള നാലുപേരടങ്ങിയ ഒരു ഗ്രൂപ്പ് ഹാന്റികാം ഉപയോഗിച്ച് ചെറിയ ദൃശ്യങ്ങള്‍ ഷൂട്ടുചെയ്യുകയും ഉബുണ്ടുവിലെ ഓപ്പണ്‍ഷോട്ട് ഉപയോഗിച്ച് ചെറുതായി എഡിറ്റുചെയ്യുകയും ചെയ്തു. (കേമറയുടെ രസതന്ത്രം ഒരുമണിക്കൂര്‍ കൊണ്ട് മനോഹരമായി കുട്ടികളിലേക്കെത്തിച്ച പ്രിയ സുഹൃത്ത് സബീര്‍ മാഷിന് നന്ദി!).
ആ എട്ടുകണ്ണുകളിലെ വിസ്മയങ്ങള്‍ക്കപ്പുറം എന്ത് സന്തോഷമാണ് എനിയ്ക്ക് വേണ്ടത്?
സൂപ്പര്‍.... കുട്ടാ...... സൂപ്പര്‍ ...
വ്യത്യസ്ഥമായ ആങ്കിളികളോടുള്ള ഭ്രമം കാണുന്നു. വ്യത്യസ്ഥായി നോക്കി കാണാനുള്ള കഴിവ് വിരളമായേകാണാറുള്ളു. എന്താണ് ദൃശ്യവല്‍ക്കരിക്കേണ്ടതെന്ന വ്യക്തമായ ഉള്‍ക്കാഴ്ച്ചയുണ്ടെന്ന് വീഡോയില്‍ നിന്ന് വ്യക്തം. ഭാവനയുമുണ്ട്. ഇനിയുള്ള പരീക്ഷണങ്ങളും മുന്‍ പരീക്ഷണങ്ങളും കാണാന്‍ താത്പര്യമുണ്ട്.
nidhin84@gmail.com എന്ന വിലാസത്തില്‍ കുറിപ്പിടുമല്ലോ.
എല്ലാ കുരുത്തക്കേടുകള്‍ക്കും ഈ റിട്ടയര്‍ഡ് കുരുത്തം കെട്ടവന്റെ (ഇപ്പോ മാഷായിപ്പോയി) അനുമോദനങ്ങള്‍ .....
ഈ കൊച്ചുമിടുക്കനെ പരിചയപ്പെടുത്തിയ മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങൾ മോനേ..
ഒരു ടിപ്പു കൂടി ...
യൂട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരികയാണെങ്കില്‍, വീഡിയോ ബ്രൗസറില്‍ പൂര്‍ണമായും സ്ട്രീം ചെയ്തിട്ട് /tmp ഫോള്‍ഡറില്‍ ചെന്ന് കോപ്പി ചെയ്തെടുക്കുക.
ഒരു പക്ഷേ എല്ലാവര്‍ക്കും അറിയാമായിരിക്കും. ഈ വീഡിയോ ഡൗണ്ലോഡ്ചെയ്തു. ആര്‍ക്കെങ്കിലും അതുപോലെ ചെയ്യണമെങ്കില്‍ ആയിക്കോട്ടെ എന്നു കരുതി പങ്കുവച്ചതാണ്.
അനന്തനെ അഭിനന്ദിക്കുന്നു. ഏതു കാര്യവും കട്ടികളാണ് വേഗത്തില്‍ പഠിക്കുക എന്നു മനസ്സിലായല്ലോ. എനിക്കും ഇമ്മാതിരി പ്രാന്തുകളൊക്കെ വലിയ ഇഷ്ടമാണ്. ഇടയ്ക്കൊക്കെ ചെയ്തുനോക്കാറുമുണ്ട്.
പറഞ്ഞു വരുന്നതു മറ്റൊരു കാര്യമാണ്.ഇത്തരം കാര്യങ്ങള്‍ കണ്ട് അസ്സലായി, ഗംഭീരമായി എന്നൊക്കെപ്പറഞ്ഞ് മാറി നില്‍ക്കുന്ന രീതിയാണ് ചില അധ്യാപകരെങ്കിലും അനുവര്‍ത്തിക്കുന്നത്. തന്റെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരു സ്ലൈഡ്, ഒരു പ്രസന്റേഷന്‍ അല്ലെങ്കില്‍ ഇതു പോലൊരു വീഡിയോക്ലിപ്പ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുമ്പോഴേ ഇത്തരം പോസ്റ്റുകള്‍ സാര്‍ത്ഥകമാവുന്നുള്ളൂ.
ജനാര്‍ദ്ദനന്‍.സി.എം സാറ് പറഞ്ഞത് ഞാനും അടിവരയിടുന്നു.....
വീഡിയോ വളരെ നന്നായിരിക്കുന്നു, അനന്തന്‍ .അഭിനന്ദനങ്ങള്‍
..
ടി.വി കാണുന്നത് തെറ്റ് (സമയം കളയുന്നു..)
ഫുഡ് ബോള്‍ ഉറക്കളച്ചിരുന്ന് കണ്ടാല്‍ അതിനു കുറ്റം..
'വക്കാ വക്കാ വീഡിയോ' കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് 'തലയ്‌ക്ക് സൈര്യം ' തരികേലെന്നു പരാതി... നമൂക്കിഷ്‌ടമുള്ളത് കാണാന്‍ സമ്മതിക്കില്ല..കേള്‍ക്കാനും സമ്മതികില്ല..
മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെട്ടത് (അവര്‍ക്ക് ശരിയെന്നും നല്ലതെന്നും തോന്നുന്നത് )നമ്മളു കണ്ടോളണം .
ഈ പരിമിതിക്കിടയിലും ഇങ്ങിനെയൊക്കെ ഒപ്പിക്കാന്‍ പണിപ്പെട്ടതിനിടയിലും പാവം അനന്തന്‍ എന്തു മാത്രം ചീത്ത കേട്ടിട്ടുണ്ടാകും ..
..
ഉഷാറായിട്ടുണ്ട്
അനന്തന് അഭിനന്ദനങ്ങള്‍
അനന്തന്റെ പേര് 'മിടുക്കാനന്ദന്‍'ഏന്നാക്കേണ്ടിയിരിയ്ക്കുന്നു
അതിമനോഹരം അനന്താ അതിമനോഹരം..
നിങ്ങളെപ്പോലുള്ള കുട്ടികളുടെ കഴിവുകള്‍ ഇത്ര ചെറുപ്പത്തിലേ ലോകത്തിന് മുന്നിലേക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷം.
തികച്ചും വ്യത്യസ്ഥമായ ഇത്തരം വീക്ഷണകോണുകളില്‍ നിന്നുകൊണ്ടുള്ള ക്യാമറ വളരെ നന്നായിരിക്കുന്നു.
സ്വതസിദ്ധമായ ഇത്തരം കഴിവുള്ളവരെ പ്രൊത്സാഹിപ്പിക്കുന്ന മാത്സ് ബ്ലോഗ് ടീമിനും അഭിനന്ദനങ്ങള്‍..
ഈ വീഡിയോയ്‌ക്ക് ഒരു കേരളാ ടച്ച് കൊടുക്കാന്‍ പറ്റിയിട്ടുണ്ട്.
ഏതു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാ ചെയ്‌തത്..?
good..... keep it up.....
അനന്ത, മോനെ, മനോഹരമയിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇനി ടീച്ചറിൻൾറെ വേവലാതി തിക്ച്ചും സ്വാഭവികം.
ഇന്നത്തെ നമ്മുടെ സാമൂഹ്യപരിസ്തിതി അത്തരതിലയതുകൊണ്ടാൺ ടീച്ചർൾ വിഷമിക്കുന്നത്. SSLC യിൾ A+ grade കിട്ടാതെ വന്നാലുള്ള അവ്സ്ത! അതാണു അവരുടെ വിഷമം.
ഇത്തരത്തിലുള്ള സ്തിതിവിശേഷം മാറിയില്ലെങ്കിൾ പല പ്രതിഭകളേയും നമുക്ക് നഷ്ടമാകും.
രജിത ടീച്ചറുടെ മെയില്‍..
"ഞങ്ങളുടെ മകനെ അനുമോദിക്കാന്‍ സര്‍ കാണിച്ച സന്മനസിന് ആദ്യമേ നന്ദി അറിയിക്കട്ടെ .എന്റെ മകന്റെ എസ് എസ് എല്‍ സി റിസള്‍ട്ട് എനിക്കെന്നും പേടിസ്വപ്നമാണ്; അത്രക്കുണ്ടേ അവനും കമ്പ്യൂട്ടറും തമ്മിലുള്ള ബന്ധം. എന്തായാലും പോസ്റ്റ് എനിക്കും എന്റെ കുടുംബത്തിനും ഏറ ഇഷ്ടമായി .എന്റെ ഹസ്ബെന്റിന്റെ താങ്ക്സും ഇതോടൊപ്പം അറിയിക്കുകയാണ്.എനിക്കേറെ ഇഷ്ടപെട്ടത് പിന്‍കുറിയാണ്. ഞാനെന്നും ഓര്‍ത്തു ചിരിക്കാറുണ്ട്. ഏതായാലുംകണക്കു ബ്ലോഗ് നീണാള്‍ വാഴട്ടെ! എല്ലാവര്‍ക്കുമായി നിങ്ങള്‍ ചെയ്യുന്ന സല്‍കര്‍മ്മത്തിനു നിങ്ങള്‍ക്കും നിങ്ങളുടെ ടീമിലെ ഓരോരുത്തര്‍ക്കും ആയുസും ആരോഗ്യവും ദൈവം തമ്പുരാന്‍ തരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു."
മാതാ പിതാക്കള്‍ മിക്കവാറും കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് മുന്‍തൂക്കം നല്‍കാതെ അവരുടെ പ്രതീക്ഷകളുമായി കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
രജിത ടീച്ചര്‍ അങ്ങിനെ ആവില്ല എന്ന് പ്രതീക്ഷിക്കാം.
അനന്തു, നന്നായിട്ടുണ്ട്. ശ്രമങ്ങള്‍ തുടരുക. പിന്നെ ഒരു കാര്യം, എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ m2p 1500 ബിറ്റ് റേറ്റില്‍ ചെയ്‌താല്‍ ഇങ്ങനെ പിക്സല്‍ അടിക്കാതെ ക്വാളിറ്റിയില്‍
യു ട്യൂബില്‍ വീഡിയോ കാണിക്കാം.
ജോ
ക്യാമറാമാന്‍ കം വീഡിയോ എഡിറ്റര്‍
www.nammudeboolokam.com
പ്രശസ്ത ഫൊട്ടോഗ്രഫര്‍ ജോ യുടെ കമന്റ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
ഇതുതന്നെയാണ് ബ്ലോഗിന്റെ ഏറ്റവും വലിയ വിജയവും!
അനന്തനേയും അതുപോലുള്ളവരേയും ഏതു മേഖലയിലും പിന്‍തുണക്കാന്‍ പ്രഗത്ഭരെ കിട്ടുകയെന്നത് നിസ്സാരകാര്യമല്ല.
.
പ്രിയപ്പെട്ട അനന്തു ,
ഇന്നലെ ബ്ലോഗില്‍ വരുവാന്‍ കഴിയാതിരുന്നത് കൊണ്ട് മോന്റെ കഴിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല .
വീഡിയോ എഡിറ്റിംഗ് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാനും .
നന്നായിരിക്കുന്നു .
എന്റെ കലവറയില്ലാത്ത അഭിനന്ദനങ്ങള്‍ .
ഉപദേശങ്ങള്‍ കേള്‍ക്കുന്നത് അസഹ്യമല്ലെങ്കില്‍ ഇനി പറയുന്നത് കൂടി ശ്രദ്ധിക്കുമല്ലോ ............
ഇത് എന്റെ സ്വന്തം മോനോടു , ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ , ഞാന്‍ പറയുമായിരുന്ന അഭിപ്രായങ്ങളാണ് .
മോന്റെ അമ്മയുടെ ആശങ്കകള്‍ മാനിക്കണം .
ഇതോടൊപ്പം നന്നായി പഠിക്കുക കൂടി ചെയ്യണം .
ശാക്കിറയെ റോള്‍ മോഡലായി സ്വീകരിക്കുന്നതിനോടു എനിക്ക് വലിയ അഭിപ്രായമൊന്നും ഇല്ല.
അതൊക്കെ വെറും കോലം തുള്ളലായെ എനിക്ക് തോന്നിയിട്ടുള്ളൂ .
പിന്നെ അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ .
മോന്‍ ഇതിനു പകരം സിലബസുമായി ബന്ധപ്പെട്ട കാര്യങ്ങളെ ദൃശ്യ ശ്രാവ്യ രൂപത്തില്‍ ആക്കുകയാണെങ്കില്‍ , അത് മോനും കൂട്ടുകാര്‍ക്കും ഒക്കെ എത്ര പ്രയോജനപ്പെടും എന്ന് കൂടി ചിന്തിക്കണം.
അനുജത്തിയെ സഹായത്തിനു വിളിച്ചു അവളുടെയും ഒരുപാടു സമയം നഷ്ടപ്പെടുത്തരുത് .
പിന്നെ ഇവിടെ കിട്ടിയ അഭിനന്ദനങ്ങളില്‍ മതിമറന്നു , വീഡിയോ എഡിറ്റിംഗ് തന്നെയാണ് ജീവിതം എന്നൊന്നും കരുതിയെക്കരുതെ .
അഭിനന്ദിച്ചവര്‍ , അവരുടെ മക്കള്‍ വീഡിയോ എഡിറ്റിംഗ് എന്നൊക്കെ പറഞ്ഞു നടന്നാല്‍ അത്ര സഹിച്ചെന്ന് വരില്ല .
നല്ലതു വരട്ടെ .
സ്നേഹപൂര്‍വ്വം
ബാബു ജേക്കബ് .
.
ബാബു ജേക്കബ് സാര്‍ പറഞ്ഞതിലും കഴമ്പുണ്ട്...
ഒരു ഓള്‍റൗണ്ടര്‍ ആകുന്നതിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതി. പഠനത്തിലും ശ്രദ്ധ കുറയരുത്.
ചിലകാര്യങ്ങള്‍ കൂടി പറഞ്ഞോട്ടെ,
കഴവുകള്‍ എല്ലാവര്‍ക്കും ഉണ്ടാണമെന്നില്ല. കഴിവുണ്ട് എന്ന് പറയുന്നതിനേക്കാള്‍, അത് എങ്ങനെ പ്രയൊഗിക്കുന്നു, അതില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ട്, എത്രമാത്രം സാമൂഹിക പ്രതിബ്ധതയുണ്ട് തുടങ്ങിയകാര്യങ്ങളും പ്രധാനപ്പെട്ടതാണ്. ബുദ്ധി കൂടിയ അവസ്ഥ തന്നയാണ് കുബുദ്ധിയും. 'കു' എന്ന് ചേര്‍ക്കുമ്പോള്‍ ആ ബുദ്ധിവൈഭവം സമുഹത്തിന് ദോഷം ചെയ്യുന്നതാവും. ഒരു സാദാ സോഫ്ട് വെയര്‍ എഞ്ചിനിയറേക്കാള്‍ എത്രയോ കഴിവിള്ളവനായിരിക്കും ഒരു വൈറസ് നിര്‍മാതാവ്! ഈ ജിവിതം കൊണ്ട് എനിക്കും എനിക്ക് വേണ്ടപ്പെട്ടവര്‍ക്കും മാത്രം ഗുണമുണ്ടായാല്‍ പോരാ, എന്റെ സഹജീവികള്‍ക്കും ഗുണ്മുണ്ടാകണം എന്ന ചിന്ത ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കണം.
(ഉപദേശ വര്‍ഷം നടത്തണമെന്ന് ആഗ്രഹിച്ചിട്ടല്ല; എങ്കിലും)
കഴിവുകള്‍ സമൂഹത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയട്ടെ, ഉദാത്തമായ ഒരു ഭാവി ആശംസിക്കുന്നു.
പ്രിയ അനന്താ
ഒരു വ്യക്തിയുടെ ജീവിത വിജയത്തിനു ചില പ്രധാന ഘടകങ്ങള്‍ ഉണ്ട്.
തന്റെ കഴിവുകള്‍ തിരിച്ചറിയുക.
ആ കഴിവുകള്‍ക്ക് യോജിച്ച പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുക.
ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുക.
തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള അവസരം ആ മേഖലയില്‍ ഉണ്ടായിരിക്കുക.
സര്‍വ്വോപരി തന്റെ ജീവിതോപാധിയായി ആ മേഖലയെ ഉപയോഗപ്പെടുത്താന്‍ കഴിയുക.
ഇതിലെ ആദ്യ പടി മാത്രമേ ആയിട്ടുള്ളൂ...
ഇനിയും ദൂരമോരുപാടുണ്ട് ....
test
അനന്താ ഒരുപാട് ഉയരങ്ങളിലെത്താന്‍ കഴിയട്ടെ.അതിനായി കലയോടൊപ്പം പഠനവും ഒരുപോലെ കൊണ്ടുപോയി അമ്മേടെ പൊന്നുമോനാവുക.
well done Ananthan............
all the best.
This is not all good
anantha valarae nannayittundu kto.othiri othri nanmakal naerunnu.ammaudae tension vaeruthae aanaennu thaeliyikkanam
അനന്തന് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.
അനന്തന്റെ മെയിലില്‍ നിന്ന്..
"എനിക്ക് മലയാളത്തില്‍ കമന്റ് ചെയ്യാന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് മെയില്‍ ചെയ്യുന്നത്
സാര്‍,
എന്നെപ്പോലെയുള്ള കുട്ടികളുടെ
കൊച്ചു കൊച്ചു കഴിവുകള്‍
എല്ലാവരുടെയും മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാറും മാത്സ് ബ്ലോഗും കാണിച്ച സന്മനസിന് നന്ദി എത്രപറഞ്ഞാലും മതിയാവുകയില്ല.കമന്റുകള്‍ക്ക് നന്ദി.അതിന്റെ അര്‍ഥം ഞാന്‍ ഉള്‍ക്കൊള്ളുന്നു.എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം,
എന്നെ അനുഗ്രഹിക്കണം.............
അനന്തപത്മനാഭന്‍ "
അനന്തൻ നീണാൾ വാഴ്ക..
ഈ കൊച്ചുമിടുക്കനെ പരിചയപ്പെടുത്തിയ മാത്‌സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ !
Post a Comment