Sunday, December 5, 2010

ഐടി ക്വിസ് രണ്ടാം ഭാഗം - പങ്കെടുക്കുക

ഒരു മില്യണ്‍ സന്ദര്‍ശനങ്ങള്‍ ബ്ലോഗ് വേണ്ടവിധം ആഘോഷിക്കാഞ്ഞതെന്തെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ടീമംഗങ്ങളില്‍ പലരും നേരിട്ട ഒരു പ്രധാന ചോദ്യമായിരുന്നു.ഗണിത ഐടി മേളകളുടെ തിരക്കിനെ പഴിച്ച് തടിതപ്പാമെന്ന് ഒട്ടും പ്രതീക്ഷയില്ല. എന്നാല്‍ അതിനേക്കാളേറെ സന്തോഷം പകര്‍ന്ന രണ്ടു മൂന്നു സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ ബ്ലോഗിനെ സംബന്ധിച്ചുണ്ടായി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.എ.പി.എം. മുഹമ്മദ് ഹനീഷ് ബക്രീദ് ദിനത്തില്‍ തന്റെ എല്ലാ തിരക്കുകള്‍ക്കുമിടയില്‍ എറണാകുളം ജില്ലയിലെ നമ്മുടെ ടീമംഗങ്ങളുമായി മണിക്കൂറുകള്‍ സംവദിച്ചതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.(ജയദേവന്‍ സാറിന് നന്ദി.) കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനെത്തിയ ബാംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകനും സംഘവും മാത്സ് ബ്ലോഗിലൂടെയുള്ള അധ്യാപകരുടെ കൂട്ടായ്മയെ അത്ഭുതത്തോടെ തന്നെ പ്രശംസിച്ചുവെന്നതും, ഹരിയാന കാബിനറ്റ് സെക്രട്ടറിയും അവിടത്തെ ഡി.പി.ഐയും നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നതുമാണ് മറ്റു രണ്ടു സന്തോഷങ്ങള്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെല്ലാം. മാത്‍സ് ബ്ലോഗില്‍ എന്താണ് നടക്കുന്നത്. തങ്ങളുടെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന സാമഗ്രികളും നമ്മുടെ കണ്ടെത്തലുകളും അനുഭവങ്ങളും വിശാലാടിസ്ഥാനത്തില്‍ പങ്കുവെക്കുകയാണിവിടെ. പക്ഷെ ഈ മനഃസ്ഥിതി എല്ലാവരിലുമുണ്ടോ? എന്തായാലും അതിന് തുടക്കമെന്ന നിലയില്‍ ഒരു സെറ്റ് ഐടി ക്വിസ് പ്രസന്റേഷനുകള്‍ കൂടി താഴെ നല്‍കിയിരിക്കുന്നു. വൈകീട്ട് ഏഴ് മണിക്കുള്ളില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക