Tuesday, November 3, 2015

Preparation of 10E Form in E Filing

Income Tax E Filing സൈറ്റില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്‍ വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഈ വര്‍ഷം ലഭിച്ചത് മൂലം വന്ന അധിക ടാക്സ് കുറയ്ക്കാനുള്ള റിലീഫ്) ലഭിക്കുന്നതിന് റിട്ടേണ്‍ E Filing നടത്തുന്നതിനു മുമ്പായി E Filing പോര്‍ട്ടലില്‍ 10 E ഫോം തയ്യാറാക്കി submit ചെയ്യണം. ഇത് ചെയ്യാതെ Section 89(1) പ്രകാരമുള്ള റിലീഫ് Income Tax Department അനുവദിക്കുന്നില്ല.
അതിനാല്‍ 10 E റിലീഫ് നേടിയവര്‍ E filing നടത്തുന്നതിന് മുമ്പേ 10 E ഫോം E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യുക. മുമ്പ് തയ്യാറാക്കിയ .10 E ഫോമിലെ വിവരങ്ങളെല്ലാം ഇതിനാവശ്യമാണ്.
ഇത് ചെയ്യുന്നതെങ്ങനെ എന്ന് ചുരുക്കി വിവരിക്കാം.

ആദ്യം E Filing പോര്‍ട്ടലില്‍ Login ചെയ്യുക. (അപ്പോള്‍ AADHAR ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന വിന്‍ഡോ വന്നെങ്കില്‍ "Later" ക്ലിക്ക് ചെയ്തു തല്‍ക്കാലം അത് ഒഴിവാക്കാം)   അതിനു ശേഷം "E File" എന്ന Tab ലെ  'Prepare and Submit Online Form (Other than ITR)' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Form Name നു നേരെ '10E' സെലക്ട്‌ ചെയ്യുക. Assessment Year സെലക്ട്‌ ചെയ്യുക.(2014-15 സാമ്പത്തിക വര്‍ഷത്തെ റിലീഫ് ആണ് ചെയ്യുന്നതെങ്കില്‍ Assessment Year 2015-16 എന്ന് ചേര്‍ക്കുക)
ഇതോടെ Form10 E തുറക്കുന്നു.  ഇതില്‍ ജീവനക്കാരന്‍റെ പേര്, അഡ്രസ്‌, പിന്‍ കോഡ്, മുതലായ ചേര്‍ക്കുക. "Residential Status" എന്നിടത്ത് 'Resident' എന്ന് ചേര്‍ക്കുക. ചുവന്ന നക്ഷത്ര ചിഹ്നം ഉള്ള കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. ഫോറം പൂരിപ്പിക്കുമ്പോള്‍ ഇടയ്ക്ക് 'Save Draft' ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്തിയ വിവരങ്ങള്‍ സേവ് ചെയ്യുക. മുമ്പ് തയാറാക്കിയ 10 E ഫോറം നോക്കി തുടര്‍ന്നുള്ള വിവരങ്ങള്‍ പൂരിപ്പിക്കാം.
"Salary Received in Arrears or in Advance" കോളം പൂരിപ്പിക്കണം. ശേഷം "Annexures" എന്നതിന് ചുവടെ ഉള്ള കോളത്തില്‍ "Anexure I" സെലക്ട്‌ ചെയ്യുക. "Assessee Verification" ന് ചുവടെ Place ചേര്‍ക്കുക.
അത് കഴിഞ്ഞ് Annexure I എന്ന ടാബ് ക്ലിക്ക് ചെയ്യുക.
മുമ്പ് തയ്യാറാക്കിയ 10 E ഫോം നോക്കി Annexure I ലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. തുടര്‍ന്ന് താഴെയുള്ള "Table A" യിലെ വിവരങ്ങളും ചേര്‍ക്കുക.
Table A യില്‍ കൂടുതല്‍ സാമ്പത്തിക വര്‍ഷങ്ങള്‍ക്ക് വരികള്‍ ചേര്‍ക്കാന്‍ "ADD" ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ മതി. ഇതിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച ശേഷം Annexure I ലെ എട്ടാമത്തെ ഇനം "Relief under section 89(1)" നിങ്ങള്‍ കണക്കാക്കിയ Relief സംഖ്യ തന്നെയെന്ന് ഉറപ്പു വരുത്തുക. ഫോം പൂരിപ്പിച്ചത് എല്ലാം കൃത്യമെന്ന് ഉറപ്പു വരുത്തി 'Save Draft' ക്ലിക്ക് ചെയ്തു സേവ് ചെയ്യുക. പിന്നീട് "Submit" ബട്ടണ്‍ ക്ലിക്ക് ചെയ്ത് 10 E ഫോം സമര്‍പ്പിക്കുക.

0 comments :