2014-15 വർഷത്തെ ഇൻകം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ വഴി ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2014-15 വർഷത്തെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും ആകെ അടച്ച ടാക്സ് എത്രയെന്നും കാണിച്ച് ഓരോ വ്യക്തിയും ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ വർഷം നമുക്ക് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിക്കിട്ടിയിരിക്കുന്നു.
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.
റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുമ്പായി സ്ഥാപനമേധാവി Tracesൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങൾക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവൻ ടാക്സും നിങ്ങളുടെ PAN നമ്പറിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. Form 16 ലഭിച്ചിട്ടില്ലെങ്കിൽ "26 AS" നോക്കിയും ഇത് പരിശോധിക്കാവുന്നതാണ്. 26 AS നെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വർഷം നിര്‍ബന്ധമായും E Filing നടത്തണം.
CLICK FOR THE VIDEO ON E FILING
E Filing രണ്ടു തരത്തിലുണ്ട്. E Filing സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നേരിട്ട് വിവരങ്ങള്‍ ചേര്‍ത്തുന്നതാണ് ഒന്നാമത്തെ രീതി. ITR സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രത്യേക ഫയല്‍ തയ്യാറാക്കിയ ശേഷം E Filing സൈറ്റില്‍ ലോഗിന്‍ ചെയ്തു upload ചെയ്യുന്നതാണ് രണ്ടാമത്തെ രീതി.
E Filing ൽ E Verification കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടെ റിട്ടേണ്‍ submit ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന Acknowledgement Form Central Processing Cell (Bangalore) ലേക്ക് അയക്കുന്നത് ഒഴിവാക്കാം.റിട്ടേണ്‍ തയ്യാറാക്കി submit ചെയ്തു കഴിഞ്ഞ ശേഷമാണ് E Verification നടത്തുന്നത്.
Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ൽ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. അടച്ച ടാക്സ് തിരിച്ചു കിട്ടാനില്ലാത്തവർക്കും എല്ലാ കിഴിവുകൾക്കും ശേഷമുള്ള വരുമാനം (Total Income) അഞ്ചു ലക്ഷത്തിൽ കുറവുള്ളവർക്കും പോർട്ടലിൽ നിന്നും മൊബൈലിലേക്കോ മെയിലിലെക്കോ വരുന്ന EVC ഉപയോഗിക്കാം. ടാക്സ് തിരിച്ചു കിട്ടാനുള്ളവരും Taxable Income 5 ലക്ഷത്തിൽ കൂടുതലുള്ളവരും ആധാർ E Filing സൈറ്റിൽ ലിങ്ക് ചെയ്തോ Net banking വഴിയോ EVC എടുക്കണം. അല്ലെങ്കിൽ പഴയ പോലെ ITR -V ബാംഗളൂരിലേക്ക് അയച്ചും E Filing നടത്താം. റിട്ടേണ്‍ E Filing ചെയ്ത് Submit ചെയ്ത ശേഷം വരുന്ന 4 ഓപ്ഷനുകളിൽ ഒന്ന് സെലക്ട് ചെയ്ത് E Verification നടത്തിയാൽ മതിയാകും.
Notification on E Verification & EVC
റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം റിട്ടേണ്‍ തയ്യാറാക്കുന്നതാവും എളുപ്പം. അതിനായുള്ള ഫോർമാറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.
റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുമ്പായി സ്ഥാപനമേധാവി Tracesൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങൾക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവൻ ടാക്സും നിങ്ങളുടെ PAN നമ്പറിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. Form 16 ലഭിച്ചിട്ടില്ലെങ്കിൽ "26 AS" നോക്കിയും ഇത് പരിശോധിക്കാവുന്നതാണ്. 26 AS നെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വർഷം നിര്‍ബന്ധമായും E Filing നടത്തണം.
CLICK FOR THE VIDEO ON E FILING
E Filing രണ്ടു തരത്തിലുണ്ട്. E Filing സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നേരിട്ട് വിവരങ്ങള്‍ ചേര്‍ത്തുന്നതാണ് ഒന്നാമത്തെ രീതി. ITR സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രത്യേക ഫയല്‍ തയ്യാറാക്കിയ ശേഷം E Filing സൈറ്റില്‍ ലോഗിന്‍ ചെയ്തു upload ചെയ്യുന്നതാണ് രണ്ടാമത്തെ രീതി.
E Filing ൽ E Verification കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടെ റിട്ടേണ്‍ submit ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന Acknowledgement Form Central Processing Cell (Bangalore) ലേക്ക് അയക്കുന്നത് ഒഴിവാക്കാം.റിട്ടേണ്‍ തയ്യാറാക്കി submit ചെയ്തു കഴിഞ്ഞ ശേഷമാണ് E Verification നടത്തുന്നത്.
Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ൽ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. അടച്ച ടാക്സ് തിരിച്ചു കിട്ടാനില്ലാത്തവർക്കും എല്ലാ കിഴിവുകൾക്കും ശേഷമുള്ള വരുമാനം (Total Income) അഞ്ചു ലക്ഷത്തിൽ കുറവുള്ളവർക്കും പോർട്ടലിൽ നിന്നും മൊബൈലിലേക്കോ മെയിലിലെക്കോ വരുന്ന EVC ഉപയോഗിക്കാം. ടാക്സ് തിരിച്ചു കിട്ടാനുള്ളവരും Taxable Income 5 ലക്ഷത്തിൽ കൂടുതലുള്ളവരും ആധാർ E Filing സൈറ്റിൽ ലിങ്ക് ചെയ്തോ Net banking വഴിയോ EVC എടുക്കണം. അല്ലെങ്കിൽ പഴയ പോലെ ITR -V ബാംഗളൂരിലേക്ക് അയച്ചും E Filing നടത്താം. റിട്ടേണ്‍ E Filing ചെയ്ത് Submit ചെയ്ത ശേഷം വരുന്ന 4 ഓപ്ഷനുകളിൽ ഒന്ന് സെലക്ട് ചെയ്ത് E Verification നടത്തിയാൽ മതിയാകും.
Notification on E Verification & EVC
റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം റിട്ടേണ്‍ തയ്യാറാക്കുന്നതാവും എളുപ്പം. അതിനായുള്ള ഫോർമാറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
- Registration for E Filing
- E Filing (Online)
- E Verification of Return
- E Filing using Java Software
- E Filing using Excel Software
- Forgot Password
- Revised Return
- Registration for E Filing E Filing നടത്താൻ E Filing Portalൽ രജിസ്റ്റർ ചെയ്യണം. (മുമ്പ് ഏതെങ്കിലും വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അന്നത്തെ User ID (PAN Number)യും Passwordഉം ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.)
- Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
- Confirm Password - password വീണ്ടും അടിക്കുക.
- അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
- Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
- Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
- Capcha Code ആയി നല്‍കിയ അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
- E Filing (Online) Back to Top
- ITR form Name ന് ITR 1 സെലക്ട് ചെയ്യുക.
- Assessment Year 2015-16 സെലക്ട് ചെയ്യുക.
- Prefill address with എന്നതിന് From PAN database സെലക്ട് ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
- Personal Information
- E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
- Employer Category യില്‍ Government എന്ന് സെലക്ട് ചെയ്യാം.
- Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട് ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടനുണ്ടെങ്കില്‍ Tax Refundable സെലക്ട് ചെയ്യുക.
- Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
- Return filed under section.. എന്നതിന് ചുവടെ, ഓഗസ്റ്റ് 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
- Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
- Whether person governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
- Whether you have aadhar number എന്നതിന് 'Yes' ചേര്‍ത്ത് അടുത്ത കോളത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക.
- ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്ത data save ചെയ്യാം.
- Income Details
- Tax Details
- Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
- Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
- Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കിൽ അത് എഡിറ്റ് ചെയ്ത് ശരിയായത് ചേർക്കണം.
- Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
- Tax paid and Verification
- D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
- D19- Excempt income only for reporting purspose - കാർഷികവരുമാനം പോലുള്ള ഒഴിവാക്കപ്പെട്ട വരുമാനങ്ങൾ ഇവിടെ കാണിക്കാം. കാർഷികവരുമാനം 5000 രൂപയിൽ കൂടുതലുണ്ടെങ്കിൽ ITR 2 അല്ലെങ്കിൽ 2A ഉപയോഗിക്കണം.
- D20 - Details of all bank Accounts - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും. താഴെയുള്ള 'Total number of Savings and Current Accounts എന്നതിന് നേരെ നിങ്ങള്‍ക്ക് നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ചേര്‍ക്കുക. Dormant Account അഥവാ കഴിഞ്ഞ 24 മാസക്കാലം ( 2 വർഷം ) ഇടപാടുകളൊന്നും നടത്താത്ത അക്കൗണ്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല.
- a- Bank Account in which refund, if any, shall be credited നു താഴെ നമ്മുടെ പ്രധാന അക്കൗണ്ടിന്‍റെ വിവരങ്ങൾ ചേർക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, ടൈപ്പ് ഓഫ് അക്കൗണ്ട് എന്നിവ ചേര്‍ക്കുക. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
- b- Other Bank Account Details എന്നതിന് താഴെ മുകളിൽ കാണിച്ചത് കൂടാതെയുള്ള അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങളും ചേര്‍ക്കുക. Dormant Account കളുടെ വിവരം ചേർക്കേണ്ടതില്ല. 'Add' ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കവുന്നതാണ്.
- E Verification of ReturnBack to Top
- E Filing using Java SoftwareBack to Top
- E Filing using Excel SoftwareBack to Top
- Password മറന്നാൽ Back to Top
- Revised ReturnBack to Top
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രെഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.
രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവർക്ക് E Filing സൈറ്റിൽ "Login Here" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം.
ലോഗിൻ ചെയ്യുന്നതോടെ പുതിയൊരു window തുറക്കുന്നു. ഇത് വഴി ആധാർ നമ്പർ E Filing Portal മായി ലിങ്ക് ചെയ്യാൻ സാധിക്കും.
PAN Detailsൽ ഉള്ള പേരും ആധാർ കാർഡിലെ പേരും ഒന്ന് തന്നെയാണെങ്കിൽ മാത്രമേ അവ ലിങ്ക് ചെയ്യാൻ കഴിയൂ. ആധാർ നമ്പർ ചേർത്ത് 'Link Now' ക്ലിക്ക് ചെയ്ത് ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ 'Later' ക്ലിക്ക് ചെയ്തു മുന്നോട്ട് പോകാം. അപ്പോൾ വരുന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുന്നതോടെ E Filing നടത്തുന്നതിനായി പേജ് തുറന്നു കിട്ടുന്നു.
അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
ഇവയില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം. ഇടയ്ക്കിടെ "Save Draft" ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക. Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ് വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക CLICK HERE
Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക. Type of House Property യില്‍ Self Occupied സെലക്ട് ചെയ്യുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക.
Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. (Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
ഇന്‍കം ടാക്സ് റിട്ടേണ്‍ E Verification നടത്തുവാനുള്ള സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയതാണ്. E Verification നടത്തുന്നതിന് ആധാര്‍ നമ്പര്‍ E Filing സൈറ്റുമായി ലിങ്ക് ചെയ്യണമെന്നില്ല. മറ്റു വഴികളിലൂടെയും E Verification നടത്താം. 'submit' ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ നാല് ഓപ്ഷനുകൾ കാണാം.
EVC അഥവാ Electronic Verification Code കിട്ടിയവർക്ക് ഒന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാം. റിട്ടേണ്‍ തയ്യാറാക്കി submit ചെയതവർക്ക് EVC ലഭിച്ചിരിക്കില്ല. അവർക്ക് രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇത് എളുപ്പവും സൗകര്യ പ്രദവുമാണ്. ആധാർ ലിങ്ക് ചെയ്തവർക്കും ഇനി ആധാർ ലിങ്ക് ചെയ്ത് E Verification നടത്താൻ ഉദ്ദേശിക്കുന്നവർക്കും മൂന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാം. E Verification നടത്താതെ ITR-V ബാംഗ്ലൂരിലേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് നാലാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാം.
Option 1- I already have and EVC and I would like to Submit EVC
ഒന്നാമത്തെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ EVC അടിച്ചു കൊടുത്ത് E Verfication നടത്താം.
Option 2-I do not have an EVC and I would like to generate an EVC
ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന ബോക്സിൽ പുതിയ രണ്ട് ഒപ്ഷനുകൾ കാണാം. ഒന്ന് EVC through net banking രണ്ട് EVC to registered E mail ID and mobile number. ഇതിൽ ഒന്നാമത്തെ ഓപ്ഷൻ net banking സൗകര്യം ഉള്ളവർക്ക് ഉപയോഗിക്കാം. അവർ E Filing Login through net banking വഴി ലോഗിൻ ചെയ്യണം. ഇതിൽ രണ്ടാമത്തെതാണ് എളുപ്പം. ഇത് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ മൊബൈലിലേക്കും മെയിലിലേക്കും EVC അയയ്ക്കപ്പെടും.(അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവർക്കും എല്ലാ കിഴിവുകളും കുറച്ച ശേഷമുള്ള വരുമാനം 5 ലക്ഷത്തിൽ കൂടുതലുള്ളവർക്കും മൊബൈൽ അല്ലെങ്കിൽ മെയിൽ വഴിയുള്ള EVC മതിയാകില്ല. അവർക്ക് മൂന്നാമത്തെയോ നാലാമത്തെയോ ഓപ്ഷൻ ഉപയോഗിച്ചോ Net Banking വഴി ലോഗിൻ ചെയ്തോ E Verification നടത്താം.) മെയിലോ മൊബൈലോ തുറന്ന് EVC (Electronic Verification Code) എടുത്ത് E Filing സൈറ്റിലെ അടിച്ചു കൊടുത്ത് Submit ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജ് തുറക്കുന്നു.
ഇതിലുള്ള 'Click here to download attachment' ക്ലിക്ക് ചെയ്യുന്നതോടെ ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്തതിന്റെ Aknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. ഇത് ഓപ്പണ്‍ ചെയ്യുന്നതിന് പാസ്സ്‌വേർഡ് ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്. Acknowledgement പ്രിന്റ് എടുത്ത് സൂക്ഷിക്കാം. ഇത് എങ്ങോട്ടും അയച്ചു കൊടുക്കേണ്ടതില്ല.
Option 3- I would like to generate Aadhaar OTP to e verify my Return
ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ "Link Aadhaar" ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ ആധാർ നമ്പർ ചേർത്ത് അതിൽ കാണുന്ന കോഡ് അടിച്ചു കൊടുത്ത ശേഷം Link Aadhaar ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു password (OTP )അയയ്ക്കപ്പെടും. ഇത് സൈറ്റിൽ ചേർത്ത് കൊടുക്കുക.ഇതോടെ Aknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു.
Option 4 - I would like to e verify later / I would like to send ITR-V
ഈ ഓപ്ഷൻ ക്ലിക്ക് ചെയ്ത് Acknowledgement (ITR-V) ഡൌണ്‍ലോഡ് ചെയ്യാം. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്. ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ അയയ്ക്കണം.) ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ.
വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
റിട്ടേണ്‍ E Filing നടത്തി Submit ചെയ്യുകയും E Verification നടത്താതിരിക്കുകയും ചെയ്തവർക്ക് ഇപ്പോൾ E Verification നടത്താം.
ഇതിനായി 'E File' ടാബിൽ ഉള്ള 'E Verify Return' ക്ലിക്ക് ചെയ്യണം. ഇതോടെ E Verification നുള്ള ഓപ്ഷനുകൾ കാണാം. അതിൽ ഉചിതമായത് തെരഞ്ഞെടുത്തു മുന്നോട്ട് പോകാം.
ഇൻകം ടാക്സ് റിട്ടേണ്‍ E File ചെയ്യുന്നത് സൗകര്യപ്രദമാക്കുന്നതിന് ആദായനികുതി വകുപ്പ് പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഒരുക്കിയിട്ടുണ്ട്. Excelലോ Javaയിലോ തയ്യാറാക്കിയ ITR I ഫോമുകൾ E Filing സൈറ്റിൽ ലഭ്യമാണ്. Javaയിലുള്ള സോഫ്റ്റ്‌വെയർ കൂടുതൽ ആകർഷകവും സൗകര്യപ്രദവുമാണ്. രണ്ടിലും ചേർക്കാനുള്ള കാര്യങ്ങൾ ഒന്നു തന്നെ. Javaയിൽ തയ്യാറാക്കിയ ITR I ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യം കമ്പ്യൂട്ടറിൽ Java ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക. ITR 1 ൻറെ Java സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് zipped file ആയാണ് download ചെയ്യപ്പെടുക. ഈ ഫയലിൽ റൈറ്റ് ക്ലിക് ചെയ്ത് extract ചെയ്യുക.
നെറ്റ് സൗകര്യം ഇല്ലെങ്കിൽ Java ഇൻസ്റ്റാൾ ചെയ്യുകയും ITR I സി ഡി യിലോ പെൻ ഡ്രൈവിലോ കോപ്പി ചെയ്ത് കമ്പ്യൂട്ടറിൽ ചേർക്കുകയും ചെയ്യുക.
ഇനി റിട്ടേണ്‍ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. "ITR I 2015" എന്ന സോഫ്റ്റ്‌വെയർ ഉള്ള ഫോൾഡർ ഡബിൾ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതിലുള്ള "ITR-AY201516_PRZjr" എന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ഇതോടെ നാം ITR Utilityയിലെ 'Instructions' പേജിലെത്തുന്നു. ITR Utility യിൽ ഈ tab കൂടാതെ Personal Information, Income Details, Tax Details, Tax paid and Verification, 80G എന്നീ ടാബുകൾ കൂടി കാണാം.
ഇതിൽ Personal Information മുതൽ Tax paid and Verification വരെയുള്ള ഓരോ പേജിലും വിവരങ്ങൾ ചേർക്കണം. ചുവന്ന നക്ഷത്രചിഹ്നമുള്ള കളങ്ങൾ ഒഴിവാക്കരുത്. ഓരോ കോളത്തിലും ചേർക്കേണ്ടത് എന്തെന്ന് Online E Filing നെ കുറിച്ചുള്ള ഭാഗത്ത് വിവരിച്ചതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. അത് പരിശോധിക്കുമല്ലോ.
ഇടയ്ക്ക് വച്ച് നിർത്തുന്നുവെങ്കിൽ മുകളിലുള്ള "Save Draft" ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ File Name നല്കി കമ്പ്യൂട്ടറിൽ നിങ്ങൾ ഉദ്ദേശിക്കുന്നിടത്ത് സേവ് ചെയ്യക. വീണ്ടും ചെയ്യുന്ന സമയത്ത് ITR Utility തുറന്ന് "Open" ക്ലിക്ക് ചെയ്ത് നേരത്തെ സേവ് ചെയ്ത ഫയൽ ഓപ്പണ്‍ ചെയ്യുക.
Personal Information, Income Details, Tax Details, Tax paid and Verification എന്നീ പേജുകളിൽ വിവരങ്ങൾ ചേർത്തിക്കഴിഞ്ഞാൽ "Preview" ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതുവരെ ചേർത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാം. എല്ലാം ശരിയെങ്കിൽ "Save" ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന വിൻഡോയിൽ File Name നല്കുക. ഉദ്ദേശിക്കുന്ന ഇടത്ത് സേവ് ചെയ്യുക.
E Filing site തുറന്ന് "XML-Upload Return" ബട്ടണ്‍ ക്ലിക്ക് ചെയ്താൽ വരുന്ന പേജിൽ User ID (PAN Number), Password, Date of Birth, Captcha Code എന്നിവ നൽകി "Login" ക്ലിക്ക് ചെയ്യുക.
അപ്പോൾ വരുന്ന പേജിൽ ITR Form Name നു നേരെ ITR I സെലക്ട് ചെയ്യുക. Assessment Year 2015-16 ചേർക്കുക. ഇനി Attach the ITR xml file നു നേരെയുള്ള "Choose File" ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നാം നേരത്തെ ഉണ്ടാക്കി സേവ് ചെയ്ത XML File സെലക്ട് ചെയ്ത് 'Open' ക്ലിക്ക് ചെയ്യുക. അതിനു ശേഷം 'Submit' ക്ലിക്ക് ചെയ്യുക. E Verification മുകളിൽ വിവരിച്ച പോലെ പൂർത്തിയാക്കുക. ഇനിയെല്ലാം Online E Filingൽ വിവരിച്ച കാര്യങ്ങൾ തന്നെ.
ITR I ൻറെ EXCEL സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇതിൽ ചെയ്യുക. ഡൌണ്‍ലോഡ് ചെയ്ത Zipped File റൈറ്റ് ക്ലിക്ക് ചെയ്ത് extract ചെയ്യുക.
റിട്ടേണ്‍ തയ്യാറാക്കാൻ ആദ്യം ഫോൾഡർ തുറന്ന് അതിലെ 2015_ITRI_pr2.xls എന്ന excel file ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. തുടർന്ന് excelൽ Macro Enable ചെയ്യണം.
അതിനായി Security Warning നു നേരെയുള്ള 'Options' ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിൽ 'Enable this content' നു നേരെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് 'OK' അടിക്കുക. ഈ excel നടിയിലായി Income Details, TDS, Tax paid and Verification, 80G എന്നിങ്ങനെ നാല് ഷീറ്റുകൾ കാണാം. ഇതിലെ ആദ്യ മൂന്നു ഷീറ്റുകളും പൂരിപ്പിക്കേണ്ടവയാണ്. Income Details ചേർത്ത് കഴിഞ്ഞ ശേഷം മുകളിലുള്ള Validate ബട്ടണ്‍ ക്ലിക്ക് ചെയ്തു ചേർത്ത വിവരങ്ങൾ ശരിയാണോ എന്ന് നോക്കുക. ശേഷം TDS ഷീറ്റ് എടുക്കുക. അതിൽ 19 TDS 1 എന്ന ടേബിൾ പൂരിപ്പിക്കുക. അതിനു ശേഷം ആ ഷീറ്റിൽ ഉള്ള Validate ബട്ടണ്‍ അമർത്തി ശരിയാണോ എന്ന് പരിശോധിക്കുക. തുടർന്ന് Tax paid and Verification എടുത്ത് വിവരങ്ങൾ ചേർത്ത് Validate ചെയ്യുക.
ഇനി വീണ്ടും Income Details ഷീറ്റ് എടുത്ത് അതിലെ "Calculate Tax" എന്നാ ബട്ടണ്‍ അമർത്തുക. അതോടെ ടാക്സ് കണക്കാക്കപ്പെടും. ഇനി 'Generate XML' അമർത്തുക. അപ്പോൾ വരുന്ന മെസ്സേജ് പരിശോധിച്ച് 'OK' ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും. അതിലുള്ള 'Save XML' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതോടെ XML ഫയൽ excel ഫയൽ ഉള്ള ഫോൾഡറിൽ തന്നെ സേവ് ആവുന്നു. ഇനി മുമ്പ് പറഞ്ഞ പോലെ അപ്‌ലോഡ് ചെയ്യുക. E Verification നടത്തുക.
ലോഗിൻ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ User ID യായി പാൻ നമ്പർ കോഡ് അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കിൽ ഒന്നാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുക. അറിയില്ലെങ്കിൽ 'New E Mail ID and Mobile Number' സെലക്ട് ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നൽകുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നൽകുക. 'Validate' ക്ലിക്ക് ചെയ്യുക.
ഇതോടെ തുറക്കുന്ന പുതിയ പേജിൽ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേർത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതിൽ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക. 12 മണിക്കൂറിന് ശേഷം പുതിയ Password നിലവിൽ വരും.
റിട്ടേണ്‍ ഫയൽ ചെയ്തതിൽ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാൽ വീണ്ടും ഒരിക്കൽ കൂടി അതേ രീതിയിൽ റിട്ടേണ്‍ (Revised Return) സമർപ്പിച്ചാൽ മതി. ഇത് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് അസ്സസ്മെൻറ് പൂർത്തിയാക്കുന്നത് വരെ പരമാവധി 2017 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും Revised Return സമർപ്പിക്കാം.
Revised Return തയ്യാറാക്കുമ്പോൾ Personal Information പേജിൽ A 22-Return file under section എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട് ചെയ്യണം. Whether Original or Revised എന്നതിന് Revised ചേർക്കണം.
A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനൽ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേർക്കണം.
Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കിൽ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ് ചെയ്യാതെ പ്രത്യേകം പേപ്പറിൽ വേണമെന്ന് E Filing സൈറ്റിൽ കാണുന്നുണ്ട്.
1 comments :
Very useful and nice post sir. thanks !!
Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Post a Comment