Sunday, December 26, 2010

കമന്റില്‍ ചിത്രങ്ങള്‍, ഫോണ്ട് നിറം, മാര്‍ക്യൂ


ബ്ലോഗിന്റെ കമന്റ് ബോക്സില്‍ <u> , <i> , <a> തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അക്ഷരങ്ങളുടെ നിറത്തിലും ഇഷ്ടാനുസരണം നമുക്ക് വ്യത്യാസം വരുത്താനായെങ്കിലോ? ടി.വിയിലും മറ്റും ഫ്ലാഷ് ന്യൂസുകള്‍ ചലിക്കുന്നതുപോലെ അക്ഷരങ്ങളെ ചലിപ്പിക്കാനായാലോ? ഈ വിദ്യ മാത്​സ് ബ്ലോഗിലൊന്ന് പരീക്ഷിച്ചു നോക്കി. ടെംപ്ലേറ്റില്‍ ഒരു ചെറിയ കോഡ് ഉള്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു, കേട്ടോ. വിശ്വാസമായില്ലേ? ശരി, നേരിട്ട് ഇവിടെത്തന്നെ പരീക്ഷിച്ചോളൂ. മേല്‍പ്പറഞ്ഞ രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെടാനുള്ള ടാഗുകളെപ്പറ്റിയും ടെംപ്ലേറ്റില്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയതിനെപ്പറ്റിയുമെല്ലാം താഴെയുള്ള ഖണ്ഡികകളില്‍ വിശദീകരിച്ചിരിക്കുന്നു.

Read More | തുടര്‍ന്നു വായിക്കുക

Thursday, December 23, 2010

സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതുഅവധി


മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ തൃശൂരില്‍
വാര്‍ത്തയ്ക്ക് കടപ്പാട് : മാതൃഭൂമി

Sunday, December 19, 2010

കാസര്‍കോട് നിന്നൊരു കവിത!


കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...

Sunday, December 5, 2010

ഐടി ക്വിസ് രണ്ടാം ഭാഗം - പങ്കെടുക്കുക

ഒരു മില്യണ്‍ സന്ദര്‍ശനങ്ങള്‍ ബ്ലോഗ് വേണ്ടവിധം ആഘോഷിക്കാഞ്ഞതെന്തെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ടീമംഗങ്ങളില്‍ പലരും നേരിട്ട ഒരു പ്രധാന ചോദ്യമായിരുന്നു.ഗണിത ഐടി മേളകളുടെ തിരക്കിനെ പഴിച്ച് തടിതപ്പാമെന്ന് ഒട്ടും പ്രതീക്ഷയില്ല. എന്നാല്‍ അതിനേക്കാളേറെ സന്തോഷം പകര്‍ന്ന രണ്ടു മൂന്നു സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ ബ്ലോഗിനെ സംബന്ധിച്ചുണ്ടായി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.എ.പി.എം. മുഹമ്മദ് ഹനീഷ് ബക്രീദ് ദിനത്തില്‍ തന്റെ എല്ലാ തിരക്കുകള്‍ക്കുമിടയില്‍ എറണാകുളം ജില്ലയിലെ നമ്മുടെ ടീമംഗങ്ങളുമായി മണിക്കൂറുകള്‍ സംവദിച്ചതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.(ജയദേവന്‍ സാറിന് നന്ദി.) കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനെത്തിയ ബാംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകനും സംഘവും മാത്സ് ബ്ലോഗിലൂടെയുള്ള അധ്യാപകരുടെ കൂട്ടായ്മയെ അത്ഭുതത്തോടെ തന്നെ പ്രശംസിച്ചുവെന്നതും, ഹരിയാന കാബിനറ്റ് സെക്രട്ടറിയും അവിടത്തെ ഡി.പി.ഐയും നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നതുമാണ് മറ്റു രണ്ടു സന്തോഷങ്ങള്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെല്ലാം. മാത്‍സ് ബ്ലോഗില്‍ എന്താണ് നടക്കുന്നത്. തങ്ങളുടെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന സാമഗ്രികളും നമ്മുടെ കണ്ടെത്തലുകളും അനുഭവങ്ങളും വിശാലാടിസ്ഥാനത്തില്‍ പങ്കുവെക്കുകയാണിവിടെ. പക്ഷെ ഈ മനഃസ്ഥിതി എല്ലാവരിലുമുണ്ടോ? എന്തായാലും അതിന് തുടക്കമെന്ന നിലയില്‍ ഒരു സെറ്റ് ഐടി ക്വിസ് പ്രസന്റേഷനുകള്‍ കൂടി താഴെ നല്‍കിയിരിക്കുന്നു. വൈകീട്ട് ഏഴ് മണിക്കുള്ളില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക

Wednesday, December 1, 2010

ഒരു പസിലും പത്താം ക്ലാസ് ചോദ്യപേപ്പറും


പത്താംക്ലാസുകാര്‍ക്കു വേണ്ടിയുള്ള റിവിഷന്‍ പേപ്പറിന്റെ മൂന്നാംഭാഗം ഇന്നു പ്രസിദ്ധീകരിക്കുകയാണ്. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്ടലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കാം. അതിനോടൊപ്പം അനുബന്ധമായി ഒരു പസിലായാലോ. അതെ, ത്രികോണങ്ങളുടെ സാദൃശ്യവുമായി നേര്‍ബന്ധമുള്ള പുതിയൊരു പസിലിലേയ്ക്ക് സ്വാഗതം. ഇതൊരു പഠനപ്രവര്‍ത്തനം കൂടിയാണ്. ഒന്‍പതാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു തുടര്‍പ്രവര്‍ത്തനം. പസില്‍ സോള്‍വ് ചെയ്യാമോ?

Read More | തുടര്‍ന്നു വായിക്കുക