Friday, November 27, 2009

നീ നിന്റെ വില മറന്നിരിക്കുന്നു



നിന്നെ കാണുമ്പോഴെല്ലാം
എന്നോട് ചേര്‍ക്കാനൊരു മോഹം..
നിന്‍റെ ചിത്രമാകട്ടെ, ഓര്‍മ്മയാകട്ടെ
ഒരഭിനിവേശമാണെനിക്കുള്ളില്‍


നിന്നെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം
നെഞ്ചിലൊരു നോവലും
ഒരു പിടയ്ക്കലും ഒരു തുടിയ്ക്കലും;
നീയെത്ര ഹൃദ്യമാണെനിക്കോര്‍ക്കുക


നിന്നെയെന്റെ നെഞ്ചോട് ചേര്‍ക്കാന്‍
കൊതിച്ച് കൈ നീട്ടുമ്പോഴേക്കും
നീയെനെക്കെത്താ ദൂരത്തേക്ക് പായുന്നത്
വേദനയോടെ ഞാന്‍ കാണുന്നു.


നിന്നെ കൊതിച്ചിരുന്ന്, നിന്നെ കാത്തിരുന്ന്
ഇവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവിതമാണ്
അഹങ്കാരിയായ സ്വര്‍ണ്ണമേ നീയും
നിന്‍റെ പഴയകാലത്തെ വിസ്മരിച്ചിരിക്കുന്നു..


-ലക്ഷ്മി, പുഴക്കരേടത്ത്

2 comments :

Anonymous said...

കവിത ഹൃദ്യമായിരിക്കുന്നു. ആനുകാലികപ്രസക്തിയുണ്ട്. ലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍.

ഗീത

Anonymous said...

"അഹങ്കാരിയായ സ്വര്‍ണ്ണമേ നീയും
നിന്‍റെ പഴയകാലത്തെ വിസ്മരിച്ചിരിക്കുന്നു.."

ഇതല്ലല്ലോ പാടി വന്നത്‌. തുറന്നു പറ്യാൻ മടിക്കുന്നതെന്തേ. ചൊവ്വാദോഷം ഉണ്ടോ ?
ചൊവ്വാദോഷം

വിജയകുമാർ