സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനാ മത്സരത്തിനുളള പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ആകെ 14 പുസ്തകങ്ങളാണ് തെരഞ്ഞെടുത്തിട്ടുളളത്. താലൂക്ക്തലം ഇനി പറയുന്ന പുസ്തകങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. പുസ്തകം, എഴുത്തുകാരന്‍ ക്രമത്തില്‍: കര്‍മ്മഗതി-പ്രൊഫ.എം.കെ.സാനു, കര്‍മഭൂമി- പ്രേം ചന്ദ്, കോലങ്ങള്‍ - കെ.ജി.ജോര്‍ജ്, സഫലമീയാത്ര- എന്‍.എന്‍.കക്കാട്, മലയാളത്തിന്റെ സുവര്‍ണ കഥകള്‍- സി.വി.ശ്രീരാമന്‍, ദക്ഷിണേന്ത്യയിലെ അപൂര്‍വ പക്ഷികള്‍- സി.റഹിം, ജാലകങ്ങളും കവാടങ്ങളും- എം.ടി.വാസുദേവന്‍ നായര്‍, മാധ്യമപര്‍വ്വം - പി.ജി., മരുഭൂമികള്‍ ഉണ്ടാകുന്നത് - ആനന്ദ്, ഇന്ത്യ അതിന് നമ്മെ എന്ത് പഠപ്പിക്കുവാന്‍ കഴിയും - വിവ: കെ.കെ.സി. നായര്‍, ചിറ്റഗോംഗ് വിപ്ളവം - മനനി ചാറ്റര്‍ജി, മൊയ്യാരത്ത് ശങ്കരന്‍ ആത്മകഥയും ചരിത്ര സ്മരണയും - ജനാര്‍ദ്ദനന്‍ മൊയ്യാരത്ത്. കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2012 ജനുവരി (കുട്ടികൃഷ്ണമാരാരും മലയാള നിരൂപണവും), 2012 ഫെബ്രുവരി (പത്മനാഭന്‍ കഥകള്‍ പതിപ്പ്), 2012 ഏപ്രില്‍ (വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പതിപ്പ്), 2012 ജൂണ്‍ (വിമര്‍ശനത്തിന്റേ നിലയ്ക്കാത്ത ഘടികാര സൂചി) എന്നീ ലക്കങ്ങള്‍ സ്കൂള്‍തലം മുതല്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ സംസ്ഥാനതല മത്സരങ്ങള്‍ 12 പുസ്തകങ്ങള്‍ കൂടാതെ ഇനി പറയുന്ന രണ്ട് പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമരകവി ടാഗോര്‍ - തായാട്ട് ശങ്കരന്‍, മിത്തും സമൂഹവും - രാജന്‍ ഗുരുക്കള്‍/ രാഘവവാര്യര്‍. 2013 ജൂലൈ നാലിന് സ്കൂള്‍തലം, ആഗസ്റ് 18 ന് താലൂക്ക്തലവും, സെപ്തംബര്‍ 29 ന് ജില്ലാതലവും, നവംബര്‍ ഒന്‍പത്, 10 ന് സംസ്ഥാനതല മത്സരങ്ങളും നടത്തും
Sunday, September 23, 2012
Tuesday, September 11, 2012
സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരവിജയികള്‍
മത്സരം നിയന്ത്രിക്കാനും മുഴുവന്‍ കാണാനുമുള്ള അവസരം അവിചാരിതമായാണ് ഈയുള്ളവനെ തേടിവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള 29 മത്സരാര്‍ത്ഥികളില്‍ ഒന്നാമനായ മിടുക്കനേയും രണ്ടും മൂന്നും സ്ഥാനത്തെത്തിയ മിടുക്കികളേയും ശരിയായി കാണുന്നുണ്ടോ..? ചിത്രത്തിലൊന്ന് ക്ലിക്കി നോക്കൂ...
Subscribe to:
Posts
(
Atom
)