Monday, January 31, 2011

മാത്​സ് ബ്ലോഗ് ഇന്നത്തെ മാധ്യമത്തിലും


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. 29-01-2011 ശനിയാഴ്ച എഡിറ്റോറിയല്‍ പേജില്‍ കേരളകൗമുദി മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ സാങ്കേതിക രംഗത്തെ പുത്തന്‍ തുടിപ്പുകള്‍ക്ക് അക്ഷരച്ചാര്‍ത്തണിയിക്കുന്ന മാധ്യമത്തിന്റെ വെളിച്ചം-ഇന്‍ഫോ മാധ്യമത്തിലും ഇന്ന് (31-01-2011) മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത വന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ജന്മദിനസമ്മാനങ്ങളായി ഈ രണ്ടു പ്രമുഖ പത്രങ്ങളും തന്നത്. പത്രവാര്‍ത്തകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

രണ്ടാം ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രധാനപേജില്‍

Sunday, January 16, 2011

നമ്പര്‍ പോര്‍ട്ടബിലിറ്റി.


ഈയിടെയായി വളരെയധികം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ 'നമ്പര്‍ പോര്‍ട്ടബിലിറ്റി'. എന്താണിത്, എങ്ങനെയാണ് ഇത് ചെയ്യുന്നത്, എപ്പോഴാണ് ഇതു ചെയ്യാന്‍ പറ്റുക.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊതു ജനങ്ങളുടെ മുന്നിലുള്ളത്. ഇതേക്കുറിച്ച് ചേര്‍ത്തല എന്‍ജിനീയറിങ് കോളേജിലെ ലക്ചററും ഞങ്ങളുടെ സുഹൃത്തുമായ ടി.എ അരുണാനന്ദ് എഴുതിയ വിജ്ഞാനപ്രദമായ ലേഖനം നമുക്കൊന്നു പരിശോധിക്കാം. ഇതേ വിഷയത്തില്‍ അദ്ദേഹമെഴുതിയ ലേഖനം മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.
തുടര്‍ന്നു വായിക്കുക