Friday, December 2, 2011

എറണാകുളം ഐടി മേള : Digital Painting


യുപി വിഭാഗം ഒന്നാം സ്ഥാനം:അഭിനവ് ജോഷി (ഗവ. വിഎച്ച്എസ്എസ് ഓടക്കാലി, പെരുമ്പാവൂര്‍)

ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം:മിഥുന്‍ ജോര്‍ജ്ജ് (എച്ച് എസ് രാമമംഗലം, പിറവം)

ഹയര്‍ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം:റബേക്ക രചന പോള്‍(സേക്രഡ് ഹേര്‍ട്ട് എച്ച്എസ്എസ്, എറണാകുളം)

Friday, May 13, 2011

ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.

Read More | തുടര്‍ന്നു വായിക്കുക

Friday, April 22, 2011

ബ്ലോഗ്സ്പോട്ട് വേഷം മാറുന്നു

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്‍ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.
Read More | തുടര്‍ന്നു വായിക്കുക

Saturday, March 26, 2011

ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി


ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില്‍ ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിളമ്മായി ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കുന്ന ജോലിയടക്കം അമ്മായി തന്നെ ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്‍, തല്പരരായ വായനക്കാരുടെ മെയില്‍ ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം?
Read More | തുടര്‍ന്നു വായിക്കുക

Monday, January 31, 2011

മാത്​സ് ബ്ലോഗ് ഇന്നത്തെ മാധ്യമത്തിലും


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. 29-01-2011 ശനിയാഴ്ച എഡിറ്റോറിയല്‍ പേജില്‍ കേരളകൗമുദി മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ സാങ്കേതിക രംഗത്തെ പുത്തന്‍ തുടിപ്പുകള്‍ക്ക് അക്ഷരച്ചാര്‍ത്തണിയിക്കുന്ന മാധ്യമത്തിന്റെ വെളിച്ചം-ഇന്‍ഫോ മാധ്യമത്തിലും ഇന്ന് (31-01-2011) മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത വന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ജന്മദിനസമ്മാനങ്ങളായി ഈ രണ്ടു പ്രമുഖ പത്രങ്ങളും തന്നത്. പത്രവാര്‍ത്തകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

രണ്ടാം ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രധാനപേജില്‍

Sunday, January 16, 2011

നമ്പര്‍ പോര്‍ട്ടബിലിറ്റി.


ഈയിടെയായി വളരെയധികം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ 'നമ്പര്‍ പോര്‍ട്ടബിലിറ്റി'. എന്താണിത്, എങ്ങനെയാണ് ഇത് ചെയ്യുന്നത്, എപ്പോഴാണ് ഇതു ചെയ്യാന്‍ പറ്റുക.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊതു ജനങ്ങളുടെ മുന്നിലുള്ളത്. ഇതേക്കുറിച്ച് ചേര്‍ത്തല എന്‍ജിനീയറിങ് കോളേജിലെ ലക്ചററും ഞങ്ങളുടെ സുഹൃത്തുമായ ടി.എ അരുണാനന്ദ് എഴുതിയ വിജ്ഞാനപ്രദമായ ലേഖനം നമുക്കൊന്നു പരിശോധിക്കാം. ഇതേ വിഷയത്തില്‍ അദ്ദേഹമെഴുതിയ ലേഖനം മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.
തുടര്‍ന്നു വായിക്കുക