Sunday, June 23, 2019

E Filing 2019

2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം.
(1)റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(2)FORM 10 E SUBMISSION. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK FOR THE VIDEO ON E FILING
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
E Filing (Online)
E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. "Kind Attention Taxpayer" എന്ന മെസ്സേജ് ബോക്സിന്‍റെ ചുവടെയുള്ള "Continue to Homepage" ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID (PAN Number), Password എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Contact and Address Details പുതുക്കാനുള്ള വിന്‍ഡോ തുറക്കും.
അതിലുള്ള Continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ Update Profile Details എന്ന പേജ് തുറക്കും.
Contact and Address Details മാറ്റം വരുത്താതെ ഈ പേജില്‍ ഏറ്റവും താഴെയുള്ള Skip ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകുകയും ചെയ്യാം.
അപ്ഡേറ്റ് ചെയ്യുന്നു എങ്കില്‍ Residential Status - Resident സെലക്ട്‌ ചെയ്യുക. ചുവന്ന നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. Contact Details, Address Details എന്നിവ പൂരിപ്പിച്ച ശേഷം പേജില്‍ അവസാനമുള്ള Update ക്ലിക്ക് ചെയ്യുക.
Mobile Number, E Mail എന്നിവയിലേക്ക് OTP അയച്ചു എന്ന് കാണിക്കുന്ന വിന്‍ഡോ തുറക്കും. അതില്‍ Confirm ക്ലിക്ക് ചെയ്യുമ്പോള്‍ OTP ചേര്‍ക്കാനുള്ള window തുറക്കും. മൊബൈലിലേക്കും മെയിലിലേക്കും വന്ന OTP നമ്പറുകള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു എന്ന് കാണിക്കുന്ന പേജ് കാണാം. അതിലുള്ള "Continue to Login" ക്ലിക്ക് ചെയ്‌താല്‍ E Filing സൈറ്റില്‍ കടക്കാം.
10 E ഫോം വഴി റിലീഫ് നേടിയിട്ടുണ്ടെങ്കില്‍ 10 E ഫോം SUBMIT ചെയ്ത ശേഷം മാത്രം E File ചെയ്യുക.Click here to know more.
ഇ ഫയലിംഗ് നടത്താന്‍ 'e File' ടാബിലുള്ള 'Income Tax Return' ക്ലിക്ക് ചെയ്യുക.
  • Assessment Year 2019-20 സെലക്ട്‌ ചെയ്യുക.
  • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  • Filing Type ന് Original/Revised Return തെരഞ്ഞെടുക്കുക.
  • Submission Mode എന്നതിന് Prepare and submit Online സെലക്ട്‌ ചെയ്യുക. താഴെ 'Submit' ക്ലിക്ക് ചെയ്യുക.

അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G, 80GGA എന്നിങ്ങനെ 7 ടാബുകള്‍ കാണാം.
ആദ്യ പേജായ instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
  • Part A General Information
    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Nature of Employment : Government എന്ന് സെലക്ട്‌ ചെയ്യാം.
  • A 20: ഇതിനു നേരെ File u/s സെലക്ട്‌ ചെയ്യപ്പെട്ടിരിക്കും. ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യുന്നതിനാല്‍ വലതു ഭാഗത്ത്‌ "139(1)- On or before due date" എന്ന് തെരഞ്ഞെടുക്കുക.
    ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേത്ത data save ചെയ്യാം.
  • Computation of Income Tax
    Caomputation of Income Tax ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. 2018-19 ലെ Income Tax Statement നോക്കി ഇത് പൂരിപ്പിക്കാം.
    • B1 (a) Salary as per Section 17 (1): Statement ലെ ആകെ വരുമാനം Total Salary Income ഇതില്‍ ചേര്‍ക്കാം. (Section 10 ലെ വിവിധ ഉപ വകുപ്പുകള്‍ പ്രകാരം ഒഴിവാക്കാവുന്ന ഏതെങ്കിലും വരുമാനം ലഭിച്ചെങ്കില്‍ അത് കൂടി ഇതില്‍ കൂട്ടുകയും അതിനു ശേഷം 'B ii' വില്‍ Nature of Excempt Allowance ല്‍ സെലക്ട്‌ ചെയ് തുക ചേര്‍ക്കുകയും വേണം.)
    • iii Net Salary Income - സംഖ്യ Statement മായി ഒത്തു നോക്കുക.
    • (a) Standatrd Deduction u/s 16(ia) - 40.000 രൂപ വരെയുള്ള Standard deduction ഇതില്‍ ചേര്‍ക്കുക.
    • (c) Professional TaX u/s 16(iii) : പ്രൊഫഷനല്‍ ടാക്സ് ഇവിടെ ചേര്‍ക്കണം.
    • Housing Loan Interest കുറച്ചവര്‍ മാത്രം B2 ലെ വിവരങ്ങള്‍ ചേര്‍ക്കണം. Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക.
    • (v) Interest Payable on Borrowed Capital : ഇവിടെയാണ് Housing Loan interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.
    • B3 Income from Other Sources :ബാങ്ക് പലിശ, Family Pension പോലുള്ള മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ കോളത്തില്‍ കാണിക്കണം. Nature of Income സെലക്ട്‌ ചെയ്തു സംഖ്യ ചേര്‍ക്കണം. (മറ്റു വരുമാനം ലഭിക്കാന്‍ സാധ്യത ഉള്ളവര്‍ 26 AS പരിശോധിച്ച് അതില്‍ ശമ്പള വരുമാനം അല്ലാതെ മറ്റ് വരുമാനങ്ങള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.
  • Part C Deductions and Taxable Total Income
    Statement 80C മുതലുള്ള ഓരോ കിഴിവും അതാതു കോളങ്ങളില്‍ ചേര്‍ക്കാം. 80D, 80DD, 80DDB, 80U എന്നിവയ്ക്ക് നേരെയുള്ള ഒപ്ഷനുകള്‍ സെലക്ട്‌ ചെയ്തു വേണം സംഖ്യ ചേര്‍ക്കാന്‍.. ഓഖി ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നും നല്‍കിയ സംഭാവന 80G യിലാണ് വരേണ്ടത്. എന്നാല്‍ അത് കോളത്തില്‍ ചേര്‍ത്താന്‍ കഴിയില്ല. 80 G എന്ന പ്രത്യേക പേജില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തി കഴിഞ്ഞാല്‍ അത് ഈ കോളത്തിലേക്ക് കടന്നു വരും. അതിനാല്‍ 80 G പേജില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസാനം കാണുന്ന ടാബായ 80 G തുറക്കുക.
    ഈ പേജില്‍ ആദ്യ പട്ടികയിലാണ് നാം വിവരങ്ങള്‍ ചേര്‍ക്കേണ്ടത്
    • Name of Donee : Chief Minister Distress Relief Fund
    • Address : Government of Kerala
    • City or Town or District : Tiruvananthapuram
    • State : Kerala
    • Pincode : 695001
    • PAN of Donee : AAAGD0584M
    • Donation Cash : പണമായി നല്‍കിയ തുക ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
    • Donation in other mode : ശമ്പളത്തില്‍ നിന്നും കുറച്ചതോ മറ്റു വഴിയോ നല്‍കിയ തുക ചേര്‍ക്കുക.
    വീണ്ടും Income Details പേജില്‍ തിരിച്ചെത്തി എല്ലാ കിഴിവുകളും ചേര്‍ത്ത ശേഷം Total Income ശരിയാണോ എന്ന് നോക്കുക. Tax, Rebate, Cess, Total tax and cess എന്നിവ Statement മായി ഒത്തു നോക്കുക.
    D6 Relief u/s 89(1) നു നേരെ Form 10 E ഉപയോഗിച്ച് കിട്ടിയ റിലീഫ് ചേര്‍ക്കുക. (Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യണം എന്ന കാര്യം മറക്കരുത്.) ഇതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനിടയില്‍ Save Draft ക്ലിക്ക് ചെയ്തു സേവ് ചെയ്ത ശേഷം ലോഗ് ഔട്ട്‌ ചെയ്തു ജോലി മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാം. വീണ്ടും ലോഗിന്‍ ചെയ്തു റിട്ടേണ്‍ സെലക്റ്റ് ചെയ്‌താല്‍ പുതിയൊരു ബോക്സ്‌ തുറക്കും.
    അതില്‍ ITR (1)Click here to open the saved draft ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ വരുന്ന Submit ക്ലിക്ക് ചെയ്യുക. അതോടെ സേവ് ചെയ്ത റിട്ടേണ്‍ വീണ്ടും കാണാം.
    Tax Details
    ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് കാണാം. (ഇല്ലെങ്കില്‍ ഇതിലെ "Refresh" ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന ബോക്സില്‍ "OK" ക്ലിക്ക് ചെയ്യുക.) ഇതില്‍ Sch TDS1 എന്ന ആദ്യ പട്ടികയില്‍ ആണ് ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വിവരങ്ങള്‍ കാണുക. ചുവടെയുള്ള മറ്റു പട്ടികകളും പരിശോധിച്ച് അതില്‍ വരുമാനം, ടാക്സ് എന്നിവാ ഉണ്ടോ എന്ന് പരിശോധിക്കണം.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income chargeable under Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) Income chargeable under the head Salaries ലെ സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Total Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ബാങ്കില്‍ ടാക്സ് അടച്ചു എങ്കില്‍ അത് അവസാന പട്ടികയായ Sch IT - Details of Advance Tax and Self Assessment Tax എന്ന പട്ടികയില്‍ വന്നുവോ എന്ന് നോക്കുക. വന്നില്ലെങ്കില്‍ ചേര്‍ക്കാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
    Tax paid and Verification
      D12(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Bank Account in which refund, if any, shall be credited - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍ എന്നിവ ചേര്‍ക്കുക
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേര്‍ക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍ എന്നിവ ചേക്കുക. 'Add' ബട്ടണ്‍ അമത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കാവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പേരും പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. In my capacity as എന്നിടത്ത് Selfചേര്‍ക്കുക. 'Please select the verification option'എന്നതിന് താഴെയുള്ള 3 ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക.
    Option 1 : I would like to E Verify.
    Option 2 : I would like to E Verify later within 120 days from date of filing.
    Option 3 : I don't want to e verify and would like to send signed ITR V through normal or speed post to "Centralised Processing Center, Income Tax Department, Bengalure 560500" from 120 days from date of filing.
    തുടര്‍ന്ന്‍ Save Draft ക്ലിക്ക് ചെയ്ത് എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Preview and Submit" ക്ലിക്ക് ചെയ്യുക. ഇതോടെ ചേര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു. അതിലുള്ള "Click here to download the preview pdf" ക്ലിക്ക് ചെയ്തു കോപ്പി എടുക്കാവുന്നതാണ്‌. എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം 'Submit" ക്ലിക്ക് ചെയ്യുക.
  • E Verification of Return      Back to top
  • E Filing submit ചെയ്യുന്നതിന് മുമ്പ് നാം E Verification എന്ന option ആണ് തെരഞ്ഞെടുത്തത് എങ്കില്‍ അതിനായി ഉള്ള വഴി തെരഞ്ഞെടുക്കാന്‍ ഒരു വിന്‍ഡോ തുറക്കും. അതില്‍ നിന്നും സെലക്ട്‌ ചെയ്യാം.
    1. Adhaar OTP : ആധാര്‍ വിവരങ്ങളില്‍ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ത്തി എങ്കില്‍ ഇത് തെരഞ്ഞെടുക്കാം. മൊബൈല്‍ ഫോണിലേക്ക് ഉടനെ ഒരു OTP നമ്പര്‍ ലഭിക്കും. OTP ചേര്‍ക്കാന്‍ തുറക്കുന്ന വിന്‍ഡോയില്‍ 60 സെക്കന്റിനുള്ളില്‍ അത് ചേര്‍ക്കണം. ചേര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ റിട്ടേണ്‍ submit ആവും. പിന്നീട് verification നടത്താവുന്നതാണ്.
    2. EVC Generated through Bank ATM or Generate EVC option under my Account
    3. Net Banking : ഇത് തെരഞ്ഞെടുത്താല്‍ റിട്ടേണ്‍ Submit ആവുന്നു. അതിനു ശേഷം Net Banking വഴി E Filing ല്‍ ലോഗിന്‍ ചെയ്തു ഇ വെരിഫിക്കേഷന്‍ നടത്താം.
    4. I would like to E Verify later or send ITR V to Centralised Processing Center, Income Tax Department, Bengalure 560500 : ഈ വഴി തെരഞ്ഞെടുത്ത് ITR V അയയ്ക്കുകയോ പിന്നീട് E Verify ചെയ്യുകയോ ആവാം.
    Option സെലക്ട്‌ ചെയ്ത ശേഷം Submit ക്ലിക്ക് ചെയ്യുക. ഇ വെരിഫിക്കേഷന്‍ നടത്തിയില്ല എങ്കില്‍, റിട്ടേണ്‍ വിജയകരമായി സബ്മിറ്റ് ചെയ്തു എന്നും ITR V മെയിലിലേക്ക് അയച്ചുവെന്നും വെരിഫിക്കേഷന്‍ നടത്തിയില്ല എന്നും കാണിക്കുന്ന സന്ദേശം തുറക്കും.
    വെരിഫിക്കേഷന് വേണ്ടി റിട്ടേണ്‍ submit ചെയ്ത് കഴിഞ്ഞ ശേഷം Acknowledgement പ്രിന്റ്‌ എടുത്ത് ഒപ്പിട്ട് Central Processing Cell ലേക്ക് അയയ്കാം. Acknowledgement മെയില്‍ തുറന്ന് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Acknowledge Number ഇല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - "Centralised Processing Center, Income Tax Department, Bengaluru - 560500". അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂത്തിയാക്കുന്നത് വരെ പരമാവധി 2019 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.

    Thursday, January 3, 2019

    income tax 2019-20

    2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
    ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

    ചിലർക്കെങ്കിലും അല്പമൊന്നു ശ്രദ്ധിച്ചാൽ ടാക്സിൽ വലിയ കുറവ് വരുത്താൻ ഈ വർഷം സാധിക്കും. ഒരു ഉദാഹരണം നോക്കാം. 80 C കിഴിവുകൾ 1,50,000 കുറച്ച ശേഷം ഒരാളുടെ Taxable Income 5,15,000 ആണെങ്കിൽ അടയ്‌ക്കേണ്ട ടാക്സ് 16,120 രൂപയാണ്. ഇദ്ദേഹം 15,000 രൂപ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം (ചെക്ക് വഴി) അടച്ചാൽ ടാക്സ് നൽകേണ്ടി വരില്ല. ഇതേയാൾ മെഡിക്കൽ ഇൻഷുറൻസ് അടയ്ക്കാതെ 15,000 രൂപ അരിയർ ഫോം 10 E ഉപയോഗിച്ച് 2018-19 വർഷത്തേക്ക് മാറ്റുന്നു കരുതുക. അയാൾക്ക് 2018-19 ലെ Taxable Income 4,80,000 ആയിരുന്നെങ്കിൽ റിലീഫ് 15,340 രൂപ ലഭിക്കുന്നു. Taxable Income 3,50,000 രൂപ ആയിരുന്നെങ്കിൽ 12,740 രൂപ റിലീഫ് ലഭിക്കുന്നു.
    ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ടാക്സ് ഉണ്ടാവില്ല എന്ന് കരുതി തവണകളായി കുറച്ചിട്ടില്ലാത്ത ഒരാൾക്ക് Final Statement ൽ 12,500 രൂപ ടാക്സ് വന്നുവെങ്കിൽ അത് അവസാന ശമ്പളത്തിൽ നിന്നും കുറയ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ടാക്സ് പന്ത്രണ്ട് തവണകളായി കുറയ്ക്കാൻ ഇവിടെ DDO വീഴ്ച വരുത്തുന്നു. ഒരു ശമ്പള വരുമാനക്കാരൻ നൽകേണ്ട ടാക്സ് എത്ര ആയിരുന്നാലും അതിന്റെ വിഹിതം ഓരോ മാസവും ശമ്പളത്തിൽ നിന്നും കുറച്ച ശേഷമാണ് DDO ശമ്പളം നൽകേണ്ടത്. രൂപയിൽ കൂടുതൽ ടാക്സ് ഉള്ള ഏതൊരാളും Advance Tax അടയ്ക്കുവാനും ബാധ്യസ്ഥനാണ്. ഇതിലും വീഴ്ച വരുന്നു. ഒരു വർഷത്തെ ആകെ ടാക്‌സിന്റെ 15 % ത്തിൽ കുറയാത്ത സംഖ്യ ജൂൺ 15 നു മുമ്പും, 45 % ത്തിൽ കുറയാത്ത സംഖ്യ സെപ്റ്റംബർ 15 നു മുമ്പും 75 % ത്തിൽ കുറയാത്ത സംഖ്യ ഡിസംബർ 15 നു മുമ്പും മുഴുവൻ തുകയും മാർച്ച് 15 നു മുമ്പും അടച്ചിരിക്കണമെന്നു സെക്ഷൻ 211 ൽ പറയുന്നു.

    സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനാവശ്യമായ വളരെ വിശദവും കൃത്യവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
    1. ഉച്ചഭക്ഷണ പദ്ധതി - പത്ത് ഇന നിര്‍ദേശങ്ങള്‍
    2. പദ്ധതി നടത്തിപ്പ് 2017-18 - വിശദമായ സര്‍ക്കുലര്‍. ഉച്ചഭക്ഷണ കമ്മിറ്റി, പ്രധാനാധ്യാപകന്‍, ചാര്‍ജുള്ള അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങി എല്ലാവരുടെയും ചുമതലകള്‍, പദ്ധതി നടത്തിപ്പ്, സാമ്പത്തികം തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ വിശദമായി വിവരിക്കുന്നു.
    3. പരിഷ്കരിച്ച NMP 1, K2 Register എന്നിവയുടെ pdf format
    4. അറിയിപ്പ് - വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂള്‍ ഭക്ഷണം കഴിക്കും.
    5. 6 വിവിധ രേഖകള്‍ക്ക് പകരം പരിഷ്കരിച്ച NMP 1, K2 Register എന്നിവ ഉപയോഗിക്കാനുള്ള സര്‍ക്കുലര്‍.
    6. ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം enter ചെയ്യാനുള്ള സൈറ്റ്.
    Noon Feeding Committee മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരുകയും ഓരോ മാസത്തെയും വരവുചെലവ് കണക്ക് അവലോകനം ചെയ്ത് അംഗീകാരം നല്‍കുകയും അടുത്ത മാസത്തെ മെനു തയ്യാറാക്കുകയും വേണം. വൈവിധ്യമാര്‍ന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആഴ്ചയില്‍ 2 തവണ 150 മില്ലിലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ അതേ വിലയ്ക്കുള്ള നേന്ത്രപ്പഴവും നല്‍കണം. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതിനുള്ള ഫണ്ട്‌ വിവിധ ഏജന്‍സികളില്‍ നിന്നും കണ്ടെത്താം. കമ്മിറ്റിയിലെ ഒരു അദ്ധ്യാപകന്‍ ഭക്ഷണത്തിന്‍റെഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്തണം.
    മികച്ച ഭക്ഷണം നല്‍കുന്നതോടൊപ്പം പ്രധാനപ്പെട്ടതാണ് അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയിലുള്ള ഒരു അദ്ധ്യാപകന്‍ സൂക്ഷിക്കുകയും കണക്കുകള്‍ രേഖപ്പെടുത്തുകയും വേണം. ഇത് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഇനി സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെയെന്നു നോക്കാം.
    ദിവസേന എഴുതേണ്ടവ.
    (1) K 2 രജിസ്റ്റര്‍, (2) നൂണ്‍ ഫീഡിംഗ് ഹാജര്‍ പുസ്തകം, (3) നൂണ്‍ ഫീഡിംഗ് കണ്‍സോളിഡേറ്റഡ ഹാജര്‍ പുസ്തകം. (4)നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍
    മാസാവസാനം എഴുതേണ്ടവ
    (1)എന്‍ എം പി 1 (2)എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് വര്‍ഷാവസാനം എഴുതേണ്ടത്. (1) കാലിച്ചാക്ക് രജിസ്റ്റര്‍.
    മറ്റ് രജിസ്റ്ററുകള്‍, രേഖകള്‍, രശീതുകള്‍
    (1) സ്പെഷല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ (2) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക്‌ രജിസ്റ്റര്‍ (3) മാവേലി സ്റ്റോര്‍ പാസ്സ്ബുക്ക്‌ ((4) നൂണ്‍ ഫീഡിംഗിന്‍റെ കറണ്ട് അക്കൗണ്ട്‌ പാസ്സ്ബുക്ക്‌ (5) ബില്ലുകള്‍
    ഇതോടൊപ്പം നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ മിനുട്ട്സ് ബുക്കും എഴുതി സൂക്ഷിക്കണം. NMP 1 ഫോറം അതാത് മാസത്തെ അവസാനദിവസം തന്നെ AEO ഓഫീസില്‍ സമര്‍പ്പിക്കണം. ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ് (Expenditure Statement) മെനു ഉള്‍പ്പെടെ അടുത്ത മാസം 5 നു മുമ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
    Noon Feeding Planner Big
    ഉച്ചഭക്ഷണ പരിപാടിയുടെ കൃത്യമായ കണക്കുകളും ആവശ്യമായ ഫോമുകളും തയ്യാറാക്കുന്നതിന് സഹായകമായ Excel സോഫ്റ്റ്‌വെയര്‍ ആണ് Noon Feeding Planner Big. ഏറ്റവും പുതിയ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയ വെര്‍ഷന്‍ 1.4 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉണ്ട്.

    Friday, June 15, 2018

    Noon Feeding Software

    സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
    Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.

    DOWNLOAD USERGUIDE DOWNLOAD PDF OF THIS POST ഇതോടെ password മാറ്റാനുള്ള പേജിലെത്തും. നിലവിലുള്ള password 1 ഉം പുതിയ password രണ്ടു തവണയും നൽകി update ക്ലിക്ക് ചെയ്യുക. ഇതോടെ അപ്ലിക്കേഷൻ തുറന്നു കഴിയും. ഇതിൽ ഇടതു ഭാഗത്ത് 8 ടാബുകൾ കാണാം.
    1. File
    2. School Details
    3. Rice Details
    4. Attendance
    5. Inspection
    6. Reports
    7. Accounts
    8. Others
    FILES
    ഒന്നാമത്തെ ടാബായ ഫയലിൽ രണ്ടു പേജുകളാണ് ഉള്ളത്. ആദ്യത്തെ Dash Board ൽ ചില വിവരങ്ങളുടെ ക്രോഡീകരിച്ച കണക്കാണുള്ളത്. മേലധികാരികൾ അറിയിക്കുന്ന Flash News ഇതിൽ പ്രത്യക്ഷപ്പെടും. രണ്ടാമത്തേത് Change Password ആണ്. ആവശ്യമായ അവസരങ്ങളിൽ പാസ്സ്‌വേർഡ് മാറ്റാൻ ഈ പേജ് ഉപയോഗിക്കാം.
    SCHOOL DETAILS
    സ്‌കൂളിനെ സംബന്ധിച്ച വിവരങ്ങളാണ് 5 പേജുകളിലായി ചേർക്കേണ്ടത്. ഇതിൽ പല വിവരങ്ങളും പിന്നീട് മാറ്റം ആവശ്യമില്ലാത്തവയാണ്. ആദ്യ രണ്ടു പേജുകളായ School Info, School Strength എന്നിവയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തി മാത്രം Save ചെയ്യുക. പിന്നീട് മാറ്റം വരുത്താൻ AEO ലെവലിൽ unlock ചെയ്തു കിട്ടണം.
    1. School Information
    സ്‌കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്കവയും തന്നിരിക്കുന്നവയിൽ നിന്ന് തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. Bank IFSC Code ചേർത്ത് Get ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ കിട്ടും. ഈ പേജിലെ എല്ലാ വിവരങ്ങളും mandatory ആണ്. എല്ലാം ശരിയാക്കി മാത്രം Update ക്ലിക്ക് ചെയ്യുക.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
    2. School Strength
    ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ Roll Strength, Feeding Strength എന്നിവയാണ് ഇതിൽ ചേർക്കാനുള്ളത്. SC, ST, OBC, General, Toral എന്ന ക്രമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം പ്രത്യേകം ചേർക്കണം. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച എണ്ണമാണ് Feeding Strength ആയി ചേർക്കേണ്ടത്. കള്ളികൾ മാറാൻ ടാബ് ബട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ കളങ്ങളും പൂർത്തിയാക്കുക. ഏതെങ്കിലും കളിയിലെ entry മാറ്റാൻ അതിൽ ക്ലിക്ക് ചെയ്തു പുതിയ സംഖ്യ ചേർക്കുക. ഈ പേജിൽ നൽകിയ Strength ആണ് AEO അംഗീകരിച്ചു നൽകുക. പിന്നീട് മാറ്റം വരുത്താൻ AEO യ്ക്ക് അപേക്ഷ നൽകുക.
    3. MDMS Committee
    ഉച്ചഭക്ഷണ കമ്മറ്റിയിലെ പ്രധാനികളുടെ പേരും ഫോൺ നമ്പറുമാണ് ഈ പേജിൽ ചേർക്കുക. ഈ വിവരങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നവയാണ്. Clear ബട്ടൺ അമർത്തി മുഴുവനും ഒഴിവാക്കുകയും ആവാം. ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    4. Infrastructure
    ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഭൗതിക സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഒട്ടു മിക്കവയും തെരെഞ്ഞെടുക്കാവുന്ന തരത്തിൽ ആണ് ഉള്ളത്. ആദ്യ പകുതിയിലുള്ളവ ചേർത്ത് "ADD" ക്ലിക്ക് ചെയ്യുക. പിന്നീട് Utensils & Devices നു കീഴെ Devise തെരഞ്ഞെടുക്കുക. അതിന്റെ എണ്ണം, Sponsor, സ്പോൺസറുടെ വിവരങ്ങൾ എന്നിവ ചേർത്ത് ADD ചെയ്യുക. Device ന്റെ പേര് കൂട്ടത്തിൽ ഇല്ലെങ്കിൽ Others സെലക്ട് ചെയ്തു പേര് താഴെ വരുന്ന കള്ളിയിൽ അടിച്ചു കൊടുക്കാം. വലതു ഭാഗത്തെ പട്ടികയിൽ GAS കമ്പനിയുടെ പേര്, ഏജൻസിയുടെ പേര്, ഫോൺ, Consumer number എന്നിവയും ചേർക്കുക.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 5. Cook Details
    പാചകക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിൽ ചേർക്കണം. ഒന്നാമത്തെ പാചകക്കാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേർത്ത് ADD ചെയ്‌താൽ അയാൾ താഴെയുള്ള കളത്തിലേക്ക് മാറുന്നു. രണ്ടാമത്തെയാളെയും ഇത് പോലെ ചേർക്കാം.
    ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായിഇവിടെ ക്ലിക്ക് ചെയ്യുക. RICE DETAILS
    ഇതിൽ അഞ്ചു പേജുകൾ ആണുള്ളത്.
    1. Opening Stock of Rice
    01.06.2018 ന് സ്‌കൂളിൽ സ്റ്റോക്ക് ഉള്ള അരിയുടെ അളവാണ് ഇതിൽ ചേർക്കേണ്ടത്. മെയ് 31 ന് അരി ലഭിച്ചെങ്കിൽ അതുകൂടി കൂട്ടിയാണ് ഒന്നാം തിയ്യതി Opening Balance കാണിക്കുന്നത്. മൂന്നു decimals വരെ ചേർക്കാം. ഇതും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാറ്റാൻ AEO അൺലോക്ക് ചെയ്യണം.
    2. Stock Entry
    അരി ലഭിച്ച വിവരമാണ് ഇതിൽ കൊടുക്കുന്നത്. ജൂൺ ഒന്നിന് ശേഷം ലഭിച്ചവയുടെ വിവരങ്ങൾ- For the month & yea, Invoice No, Invoice date, Received date, From where എന്നിവ ചേർത്തിയ ശേഷം താഴെയുള്ള Item സെലക്ട് ചെയ്യുക. Rice, Special Rice, Gunny bag, Plastic bag ഇവയിൽ നിന്നും തെരഞ്ഞെടുത്ത് Quantity ചേർക്കുക. അടുത്ത കള്ളിയിൽ KG അല്ലെങ്കിൽ Nos തെരഞ്ഞെടുക്കുക. ADD ചെയ്യുക.
    3. Physical Stock
    ഓരോ മാസത്തിന്റെയും അവസാനം സ്‌കൂളിൽ ബാക്കിയുള്ള അരിയുടെ അളവ് കണക്കാക്കി ഈ പേജിൽ ചേർക്കണം. മാസം, വർഷം എന്നിവ സെലക്ട് ചെയ്‌തു Physical balance കോളത്തിൽ അളവ് ചേർക്കണം. Remarks ചേർക്കാം. Save ചെയ്യാം. ഈ സ്റ്റോക്ക് ആണ് അടുത്ത മാസത്തെ Opening Balance ആയി വരുന്നത്. ചേർത്ത ഓരോ മാസത്തെയും Physical balance താഴെയുള്ള പട്ടികയിൽ കാണാം. ഇതിൽ മാറ്റം വരുത്തുന്നതിന് AEO അൺലോക്ക് ചെയ്തു തരണം.
    4. Special Rice Acquittance
    സ്‌പെഷൽ അരി വിതരണം ചെയ്ത കണക്കാണ് ഈ പേജിൽ ചേർക്കേണ്ടത്. സ്‌പെഷൽ അരി അനുവദിച്ചാൽ പേജിൽ കാണാം. അരി വിതരണം ചെയ്ത കണക്ക് ക്ലാസ്സ് തിരിച്ച് ഈ പേജിൽ നൽകി സേവ് ചെയ്യണം.
    5. Rice Transfer
    ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലേക്കോ മറ്റാവശ്യത്തിനോ (ഉദാ- ദുരിതാശ്വാസം) അരി നൽകിയാൽ ആ വിവരം ചേർക്കുന്നത് ഈ പേജിലാണ്. Transfer to എന്നിടത്ത് School അല്ലെങ്കിൽ Other നൽകുക. സ്‌കൂളിലേക്ക് എങ്കിൽ സ്‌കൂളിന്റെ പേര് നൽകുക. Other എങ്കിൽ Remarks ൽ ഉദ്ദേശ്യം ചേർക്കുക. Quantity ചേർത്ത് Transfer ക്ലിക്ക് ചെയ്യുക.
    ATTENDANCE
    ഈ പേജിൽ രണ്ടു ടാബുകൾ ഉണ്ട്. ഇവ രണ്ടിലും ദിവസേന വിവരങ്ങൾ ചേർക്കേണ്ടതാണ്. (അല്ലെങ്കിൽ DPI നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽ.) 1. Attendance
    ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇതിൽ ചേർക്കുക. Date സെലക്ട് ചെയ്യുക. Meal Type കോളത്തിൽ Meal Served, Milk Served, Egg Served, Non availability of food, Absence of Cook, Holiday in School, Others എന്നീ ഓപ്‌ഷനുകൾ കാണാം. ഉച്ച ഭക്ഷണം നൽകിയ ദിവസം Meal Served സെലക്ട് ചെയ്യുക. അപ്പോൾ ഓരോ ക്ലാസിലെയും Feeding Strength കാണിക്കും. വേണ്ട മാറ്റങ്ങൾ വരുത്തി Save ചെയ്യുക. മുട്ട, പാൽ എന്നിവ കൊടുത്ത ദിവസം ആ ഓപ്‌ഷനുകൾ വീണ്ടും സെലക്ട് ചെയ്ത് എണ്ണം നൽകുക. ഭക്ഷണം കൊടുക്കാത്ത ദിവസം കാരണം കാണിക്കുന്ന ഓപ്‌ഷനുകൾ സെലക്ട് ചെയ്ത് Remarks ചേർത്ത് Save ചെയ്യുക.
    2. Cook Attendance
    ഇതും ദിവസേന നടത്തേണ്ട എൻട്രി ആണ്. തിയ്യതി സെലക്ട് ചെയ്ത് Cook Name കോളത്തിൽ പേര് സെലക്ട് ചെയ്ത് Save ചെയ്യുക. നേരത്തെ Cook Details പേജിൽ കുക്കിനെ കുറിച്ചുള്ള വിവരങ്ങൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ ഈ പേജിൽ Cook Name ലഭിക്കുകയുള്ളൂ.
    INSPECTION
    ഈ ടാബിൽ Inspection Reply എന്ന ഒറ്റ പേജ് മാത്രമേ ഉള്ളൂ. നടത്തിയ Inspection സമയത്തെ ഈ പേജിൽ താഴെയുള്ള പട്ടികയിൽ കാണാം. വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ Date, Inspected by, Officer Name എന്നിവ ചേർത്ത് ഹെഡ്മാസ്റ്ററുടെ മറുപടി താഴത്തെ കള്ളിയിൽ എഴുതുക. സേവ് ചെയ്യുക. ഇതോടെ മറുപടി താഴത്തെ പട്ടികയിലേക്ക് വരുന്നതാണ്. വലതുവശത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് മറുപടി സമർപ്പിക്കാം.
    REPORTS
    Reports പേജ് തുറന്നാൽ 16 റിപ്പോർട്ടുകൾ കാണാം. School Details, Passed Intend, Passed Contingency, Feeding Strength, Issue Details, K2 Register, Purchase Register, Cook Details, Infrastructure Details, Balance Stock, NMP Form 1, Inspection Register, School Annual Data, Monthly Report, Ledger, Cash Book എന്നിവയാണ് അവ. ഓരോന്നിലും ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ആവശ്യമായ കാലയളവ് നൽകിയാൽ അവ ലഭിക്കുന്നതാണ്. ഇത് പ്രിന്റ് ചെയ്യാനുള്ള ബട്ടണും അതാത് പേജിൽ കാണും. തിരിച്ചു Reports പേജിലേക്ക് പോകാൻ BACK ബട്ടൺ ക്ലിക്ക് ചെയ്യാം.
    ACCOUNTS
    സാമ്പത്തിക കാര്യങ്ങൾ ചേർക്കുന്നത് ഈ ഭാഗത്താണ്. ഇതിൽ രണ്ടു പേജുകൾ ആണ് ഉള്ളത്.
    1. Opening Balance
    01-06-2018 ന് Bank, Cash എന്നിവയുടെ Opening Balance ഇവിടെ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. Treasury Account ഉണ്ടെങ്കിൽ അതിന്റെ ബാലൻസും ചേർക്കാം.
    2. Account Voucher
    മൂന്നു തരം ഇടപാടുകൾ ഈ പേജിൽ ചേർക്കാം. Bank Transaction, Payment Vouchers, Receipts. ഓരോന്നും എന്തെന്ന് നോക്കാം.
    a. Bank Transaction
    ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും നാം നിക്ഷേപിക്കുമ്പോഴുമാണ് ഈ പേജിൽ ചേർക്കേണ്ടത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് ചേർക്കാൻ 'From' എന്നിടത്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. 'To Item' എന്നിടത്ത് Cash സെലക്ട് ചെയ്യുക. അതിനു നേരെ തുക ചേർക്കുക. താഴെ ചെറു വിവരണവും വൗച്ചർ നമ്പറും ചേർത്ത് Save ക്ലിക്ക് ചെയ്യാം. ഇതോടെ ഇത് താഴെ പട്ടികയിൽ ചേർക്കപ്പെടുന്നു. ബാങ്കിൽ പണം അടയ്ക്കുമ്പോൾ From ആയി CASH ചേർക്കുക. To Item ആയി ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് തുക ചേർക്കാം. Narration, Voucher Number എന്നിവ ചേർത്ത് സേവ് ചെയ്യാം.
    b. Payment Voucher
    ചെലവഴിക്കുന്ന വിവരങ്ങളാണ് ഈ പേജിൽ ചേർക്കേണ്ടത്. ചെലവഴിച്ച തിയ്യതി സെലക്ട് ചെയ്യുക. Payment From എന്നിടത്ത് CASH സെലക്ട് ചെയ്യുക. 'Select Item' ആയി എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് സെലക്ട് ചെയ്യുക. Purchase of Egg, Milk, Gas, Provisions, Vegetable, Transportation എന്നിവയോടൊപ്പം HM Advance Recoup എന്ന ഓപ്‌ഷനും ഇതിൽ കാണാം. Amount ചേർക്കുക. Narration, Voucher No എന്നിവ എന്നിവ ചേർത്ത് Save ചെയ്യുക.
    c. Receipts
    വരുമാനങ്ങൾ വരുമ്പോൾ ചേർക്കുന്നത് ഈ പേജിലാണ്. ഉദാഹരണം Gas Subsidy Received, HM Advance, Interest Received, Sale of empty bag, Other income etc. ആദ്യം തിയ്യതി സെലക്ട് ചെയ്യുക. കാലിച്ചാക്ക് വിറ്റത്, HM Advance എന്നിവ പോലെ പണമായി കൈപ്പറ്റിയതിന് Received Head കോളത്തിൽ 'CASH' സെലക്ട് ചെയ്യുക. ബാങ്ക് പലിശ, ഗ്യാസ് സബ്‌സിഡി എന്നിവ പോലെ ബാങ്കിൽ വന്നതിനു ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. Select Item കോളത്തിൽ ഏതു വഴി ലഭിച്ചു എന്ന് സെലക്ട് ചെയ്യുക. Amount, Narration, Voucher No എന്നിവ ചേർത്ത് Save ചെയ്യുക.
    OTHERS
    ഈ പേജിൽ ഏഴ് പേജുകളുണ്ട്.
    1. Add Menu
    മെനു ചേർക്കാനുള്ളതാണ് ഈ പേജ്. തിയ്യതി സെലക്ട് ചെയ്ത് വിഭവം തെരഞ്ഞെടുക്കുക. ലിസ്റ്റിൽ പേരില്ലാത്തവ ചേർക്കാൻ Others തെരഞ്ഞെടുക്കുമ്പോൾ അടിയിൽ വരുന്ന സെല്ലിൽ പേര് അടിച്ചു ചേർക്കുക. Save ചെയ്യുക. പലതരം വിഭവങ്ങൾ ഒരുമിച്ചു സെലക്ട് ചെയ്യാനുള്ള സൗകര്യം ഈ പേജിൽ വന്നിട്ടില്ല. അതിനാൽ MDMS Meeting എന്ന പേജിൽ MENU ചേർക്കുന്നതാണ് സൗകര്യം.
    2. Aadhar Details
    ആധാർ ഉള്ള കുട്ടികളുടെ എണ്ണം ചേർക്കാനുള്ളതാണ് ഈ പേജ്.
    3. Sample Collection
    ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഭക്ഷണ സാമ്പിളുകൾ എടുത്താൽ ആ വിവരം ഈ പേജിൽ ചേർക്കണം. Collection Date, കളക്ട് ചെയ്യുന്ന ഏജൻസി, കളക്ട് ചെയ്ത വിഭവം എന്നിവ സെലക്ട് ചെയ്ത് SAVE ചെയ്യുക.
    4. MDMS Committtee Meeting
    ഉച്ചഭക്ഷണ പദ്ധതിയുടെ മെനു ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിക്കേണ്ടതാകയാൽ അത് ഈ പേജിൽ ചേർക്കാൻ സൗകര്യമുണ്ട്. Meeting Day, For the month of എന്നിവ സെലക്ട് ചെയ്യുക. പങ്കെടുത്ത കമ്മിറ്റി അംഗങ്ങളുടെ പേരിനു നേരെ ബോക്സിൽ ടിക്ക് ചെയ്യുക. Save ചെയ്യുക. കമ്മിറ്റി കൊടുക്കാൻ തീരുമാനിച്ച വിഭവങ്ങളുടെ മെനു ചേർക്കാം. അതിനായി തിയ്യതി സെലക്ട് ചെയ്യുക. വിഭവം തെരഞ്ഞെടുക്കുക. സേവ് ചെയ്യുക. വീണ്ടും രണ്ടാമത്തെ വിഭവം സെലക്ട് ചെയ്തു സേവ് ചെയ്യുക. ഈ രീതിയിൽ തീരുമാനിച്ച പ്രകാരം അടുത്ത തിയ്യതികളിലെ മെനുവും ചേർക്കുക.
    5. Other Item Stock
    Iron Folic ഗുളികകൾ ലഭിച്ച വിവരം ചേർക്കുന്നതിനാണ് ഈ പേജ്. ലഭിച്ച തിയ്യതി, ആരിൽ നിന്നും ലഭിച്ചു, ലഭിച്ച ഇനം, എണ്ണം എന്നിവ ചേർത്ത് ADD ക്ലിക്ക് ചെയ്യുക.
    6. Other Item Issue
    ഗുളിക വിതരണത്തിന്റെ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. തിയ്യതി, ക്ലാസ്, ഗുളികയുടെ ഇനം, എണ്ണം എന്നിവ ചേർത്ത് ADD ചെയ്യുക. ഓരോ ക്ലാസ്സിലേതും ഈ വിധം ചേർക്കുക.
    7.അവസാനമായി ഓഡിറ്റ് നടന്ന വർഷവും തിയ്യതിയുമാണ് ഇതിൽ ചേർക്കാനുള്ളത്.

    Friday, March 9, 2018

    Anticipatory Statement

     

     ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement തയ്യാറാക്കുന്നതിനും ഉള്ള ടൂൾസ് ഡൗൺലോഡ് ചെയ്യാം.
    Anticipatory Income Tax Statement Creator 2021-22 in Excel
    Anticipatory Tax Statement Creator 2021-22 for Ubuntu - Prepared by Sudheer Kumar T K and Rajan N
    നിങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു പ്രോഗ്രാമുകൾ ലഭിക്കുന്നതിനനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

    Monday, December 18, 2017

    INCOME TAX 2017-18

    2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
    ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
    ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    • Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

    Wednesday, April 5, 2017

    Preparation of TDS Statement in RPU 1.9

    സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2016-17 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് മെയ്‌ 15 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന് മുമ്പ് MATHSBLOG പരിചയപ്പെടുത്തിട്ടുണ്ടല്ലോ. ജാവയില്‍ തയ്യാറാക്കിയ RPU വിന്‍റെ 1.9 വേര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ്‌ സഹായകരമാവും.

    RPU 1.9 ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for RPU 1.9
    ഡൌണ്‍ലോഡ് ചെയ്ത ശേഷം ഈ Zipped File അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കിട്ടുന്ന "E_TDS_TCS_RPU 1.9" എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.
    RPU 1.9 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ (Java Runtime Environment) ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ജാവയെ കുറിച്ച് RPU വിലെ നിര്‍ദേശം നോക്കൂ.
    ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE. അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE) കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.Link to ORACLE
    ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ TDS Return തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു.
    E TDS Statement തയ്യാറാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കൈയില്‍ കരുതേണ്ട വിവരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
    1. സ്ഥാപനത്തിന്‍റെ TAN, TDS കുറച്ചവരുടെ PAN
    2. സ്ഥാപനത്തിന്‍റെ അഡ്രസ്‌, DDO യുടെ PAN, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തിന്‍റെയോ DDOയുടെയോ മെയില്‍ അഡ്രസ്‌.
    3. മുമ്പ് ഫയല്‍ ചെയ്ത TDS statement ന്‍റെ 15 അക്ക ടോക്കണ്‍ നമ്പര്‍
    4. ജില്ലാ ട്രഷറിയുടെ AIN നമ്പര്‍
    5. BIN നമ്പര്‍. CLICK HERE FOR BIN NUMBER
    6. ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്ക്
    7. ടാക്സ് കുറച്ച ജീവനക്കാരുടെ Income tax statement അല്ലെങ്കില്‍ form 16 part B
    8. Housing Loan Interest ഉണ്ടെങ്കില്‍ ബാങ്കിന്‍റെ പാന്‍ നമ്പര്‍.
    RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് ഒന്‍പത് ഘട്ടങ്ങളായി തിരിക്കാം.
    1. RPU ഓപ്പണ്‍ ചെയ്യല്‍
    2. Form പൂരിപ്പിക്കല്‍
    3. Challan Sheet പൂരിപ്പിക്കല്‍
    4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
    5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
    6. File Save ചെയ്യല്‍
    7. Validate ചെയ്യല്‍
    8. ഫയലുകള്‍ കോപ്പി ചെയ്യല്‍
    9. ടാക്സ് ബാങ്കില്‍ അടച്ചാല്‍
    10. Error വന്നാല്‍
    RPU ഓപ്പണ്‍ ചെയ്യല്‍
    • Local Disk C തുറന്ന് അതിലുള്ള "E_TDS_TCS_RPU 1.9"എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഇതില്‍ ധാരാളം ഫയലുകള്‍ കാണാം.
      അതില്‍ കാണുന്ന 'TDS_RPU.Jar" എന്ന Executable Jar File ഡബിള്‍ ക്ളിക്ക് ചെയ്യുക. അപ്പോൾ 'Pre-requisites for Java Installation' എന്ന Message Box തുറക്കും. ഇതില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ കാണാം. അതിലുള്ള 'OK' ക്ലിക്ക് ചെയ്യുന്നതോടെ RPU വിന്റെ ആദ്യ പേജ് തുറക്കും.
      അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q സെലക്ട്‌ ചെയ്യുക.
    • തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.
    Form പൂരിപ്പിക്കല്‍ (Back to top) Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട ആളെ (അതായത് സ്ഥാപനമേധാവിയെ) കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
    Financial Year :- Particulars of Statement ലെ 'Financial Year' എന്ന കള്ളിയില്‍ ആദ്യമായി സാമ്പത്തിക വര്‍ഷം ചേര്‍ക്കുക. അപ്പോള്‍ "Please select a quarter" എന്ന മെസ്സേജ് വരുന്നു. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇനിയാണ് ഏറ്റവും മുകളില്‍ കാണുന്ന Quarter സെലക്ട്‌ ചെയ്യേണ്ടത്. For quarter ended എന്നതിന് നേരെ  drop down menu വില്‍ നിന്നും വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക. ഒരു ക്വാര്‍ട്ടറിന്‍റെ അവസാന ദിവസവും കഴിഞ്ഞെങ്കില്‍ മാത്രമേ ആ  ക്വാര്‍ട്ടറിന്‍റെ പേര് ലിസ്റ്റില്‍ കാണുള്ളൂ. (Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം) Particulars of Statement.
    1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
    2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവിടെ 'PANNOTREQD' എന്ന് ചേര്‍ക്കുക.
    3. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.
    Particulars of Deductor (Employer).
    1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
    2. Branch/Division if any - ഇവിടെ സ്ഥാപനത്തിന്‍റെ പേരോ വിഭാഗമോ മറ്റോ ചേര്‍ക്കുക. .
    3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
    4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ അല്ലെങ്കില്‍ പേര് ചേര്‍ത്താല്‍ മതിയാകും.
    5. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
    6. Pincode - നിര്‍ബന്ധമാണ്‌.
    7. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
    8. DDO Code - നിര്‍ബന്ധമില്ല.
    9. Area/Location - സ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ പേര് ചേര്‍ക്കാം. പഞ്ചായത്തിന്‍റെ പേരുമാവാം.
    10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
    11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
    12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
    13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
    14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.
    15. Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോധിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.CLICK HERE FOR AIN NUMBER AND BIN NUMBER
    Particulars of Person Responsible for Deduction of Tax. ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
    1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
    2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
    3. PAN - ഇവിടെ DDO യുടെ PAN നമ്പര്‍ ചേര്‍ക്കണം.
      തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ്‌ താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
    4. E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്‍ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.
    5. Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
    6. Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട്‌ ചെയ്യുക.
    7. Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ന്‍റെ 15 അക്ക Token Number (ഇതാണ് Provisional Receipt Number) ചേർക്കുക.

    ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
    Challan Sheet പൂരിപ്പിക്കല്‍ (Back to top)
    ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ insert ചെയ്യണം. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര മാസത്തിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും. [No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)] ഉദാഹരണമായി 2015 ജൂലൈ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട്. അവ 3 മാസത്തിലാണ് എങ്കില്‍ 3 വരിയും 2 മാസത്തിലാണെങ്കില്‍ 2 വരിയും ചേര്‍ക്കണം. (ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരി insertചെയ്യുക.)

    ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Add Row ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.

    ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
    Column 1.Sl No - ഇതില്‍ 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
    Column 2 .Update mode for Challan - ഇതില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
    Column 4.TDS -ഇവിടെ ഓരോ മാസവും  ആകെ കുറച്ച ടാക്സ് ചേർക്കുക.
    5.Surcharge - '0' ചേര്‍ക്കുക.
    6. Education Cess - '0' ചേര്‍ക്കുക.
    7. Interest - '0' ചേര്‍ക്കുക.
    8. Penalty/Fee - '0' ചേര്‍ക്കുക.
    9. Others- '0' ചേർക്കുക

    14. BSR Code /24G Receipt No - 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
    ബാങ്കില്‍ ITNS 281 ചലാന്‍ വഴി ടാക്സ് അടച്ചതിന്ന് Receiptല്‍ ഉള്ള BSR കോഡ് ചേര്‍ക്കുക.
    16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 21-1-2015 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2015 ആയിരിക്കും. ടാക്സ് ബാങ്കില്‍ അടച്ച അവസരത്തില്‍ അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്. (ITNS ചലാന്‍ വഴി അടച്ചതിന് Receiptല്‍ ഉള്ള തിയ്യതി തന്നെ ചേര്‍ക്കണം.)
    18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക. (ITNS ചലാന്‍ വഴി അടച്ചതിന് Receiptല്‍ ഉള്ള serial number ചേര്‍ക്കണം)
    19. Mode of deposit through Book Adjustment - Dropdown listല്‍ നിന്നും 'YES' സെലക്ട്‌ ചെയ്യുക. (ITNS ചലാന്‍ വഴി അടച്ചതിന് 'No" സെലക്ട്‌ ചെയ്യുക.)
    20. Interest to be allocatted, apportioned - "0" ചേർക്കുക.
    21. Others - '0' ചേര്‍ക്കുക.
    22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
    എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക.
    Annexure I ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
    Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം. No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill. ഉദാഹരണമായി 2015-16 ലെ രണ്ടാം ത്രൈമാസത്തില്‍ 2 മാസം ടാക്സ് അടച്ചു. അതില്‍ ജൂലൈയില്‍  2 പേരുടെയും, ഓഗസ്റ്റില്‍  2 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 4 വരികള്‍ insert ചെയ്യണം. ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 4 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ബാങ്കില്‍ ചലാന്‍ വഴി അടച്ചതിനും വേണ്ടത്ര വരികള്‍ ചേര്‍ക്കണം. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.

    1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 2 വരികളില്‍ '2' എന്ന് കാണാം.(കോളം 2 മുതല്‍ 5 വരെയും 7 മുതല്‍ 10 വരെയും വിവരങ്ങള്‍ വന്നത് കാണാം.)
    6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.

    11. Serial No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും  നമ്പര്‍ കൊടുക്കുക.
    12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.

    14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
    15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും.
    16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം. (ബാങ്കില്‍ അടച്ചതിനു അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്.)
    17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു)
    18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
    19. Surcharge - '0' ചേര്‍ക്കാം.
    20. Education Cess - '0' ചേർക്കുക
    23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
    25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
    26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
    27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
    Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.
    Annexure II ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
    ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക. Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee) ഇതിനായി 'Add row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)

    3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
    4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
    5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
    6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2014. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം.
    7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2015.
    8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.)
    9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.)
    11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം
    12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
    15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം. മറ്റു വരുമാനങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അത് ഇവിടെയാണ് ചേര്‍ക്കേണ്ടത്.
    17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000.
    19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക.
    20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്. (കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
    23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്.
    24. Surcharge - '0' ചേര്‍ക്കുക.
    25. Education Cess - 3% സെസ് ചേര്‍ക്കുക.
    26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.)
    28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
    29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക)
    32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട്‌ ചെയ്യുക.
    33. (House Rent Allowance) Whether aggregate rent paid exceeds one Lakh - ഒരു ലക്ഷത്തില്‍ കൂടുതല്‍ വീട്ടുവാടക നല്‍കിയെങ്കില്‍ "Yes" ചേര്‍ക്കുക.
    34. PAN of landlord 1 - കോളം 33 ല്‍ Yes എങ്കില്‍ landlord ന്‍റെ PAN number ചേര്‍ക്കുക. 'No' എങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
    35. Name of landlord 1 - കോളം 33 ല്‍ Yes എങ്കില്‍ landlord ന്‍റെ പേര് ചേര്‍ക്കുക. 'No' എങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
    42. Whether interest paid to the lender under the head 'income from house property - ഹൌസിംഗ് ലോണ്‍ പലിശ ഉണ്ടെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്യുക.
    43. Pan of lender - കോളം 42ല്‍ 'Yes' എങ്കില്‍ ബാങ്കിന്‍റെ PAN നമ്പര്‍ ചേര്‍ക്കുക. ഇത് ബാങ്കില്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റില്‍ കാണാം.
    44. Name of lender 1. ഇതില്‍ ബാങ്കിന്‍റെ പേര് ചേര്‍ക്കുക.
    51. Whether contribution paid by the trustees of an approved superannuation fund - 'No' ചേര്‍ക്കുക.
    എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.
    File Save ചെയ്യല്‍ (Back to top)
    ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട്‌ ചെയ്തു കൊണ്ടുവരിക. അല്ലെങ്കില്‍ 'Documents' സേവ് ആവും. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.

    അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.  അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
    Validate ചെയ്യല്‍ (Back to top)
    ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.

    അപ്പോള്‍ 'Provide path for Creating file path/.FVU file' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ രണ്ട് ബട്ടണുകള്‍ കാണാം. അതില്‍ രണ്ടാമത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Specify a file to create' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.

    അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌ അപ്രത്യക്ഷമാകും. തുടര്‍ന്നു 'validate' ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
    (എന്നാല്‍ ബാങ്കില്‍ ചലാന്‍ വഴി പണം അടച്ചുവെങ്കില്‍ ഒന്നാമത്തെ 'Browse' ബട്ടണില്‍ 'csi file' കൂടി ചേര്‍ക്കേണ്ടതുണ്ട്. ഇത് എങ്ങിനെ എന്ന് നോക്കാം. ഇതിനായി നേരത്തെ csi file ഡൌണ്‍ലോഡ് ചെയ്യണം. ഇത് download ചെയ്യാനുള്ള OLTAS സൈറ്റിലെ ലിങ്ക് ഇതാ. CLICK HERE FOR CSI FILE അതില്‍ Tax Payers നു ചുവടെയുള്ള "TAN based view" ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ TAN number ചേര്‍ക്കുക. അതിനു താഴെയുള്ള From, To എന്നിവയ്ക്ക് നേരെ ആ ക്വാര്‍ട്ടറില്‍ ബാങ്കില്‍ ചലാന്‍ അടച്ച തിയ്യതികള്‍ക്ക് മുമ്പും ശേഷവും ഉള്ള തിയ്യതികള്‍ നല്‍കുക. ശേഷം കാണുന്ന capcha code കള്ളിയില്‍ അടിക്കുക. 'View Challan Details' ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ തുക ചേര്‍ത്ത് തൊട്ടുള്ള ചെറിയ കള്ളിയില്‍ ശരി ഇട്ടു 'confirm amount' ക്ലിക്ക് ചെയ്യുക. തുക ശരിയാണോ എന്ന് നോക്കുക. "Amount Matched' എന്ന് കാണിക്കും. തുടര്‍ന്നു Download Challan File ക്ലിക്ക് ചെയ്യുക. ഇതോടെ csi file ഡൌണ്‍ലോഡ് ആവുന്നു. ഈ file ആണ് ഒന്നാമത്തെ 'Browse" ചേര്‍ക്കേണ്ടത്. ഇത്രയും കാര്യം ബാങ്കില്‍ അടച്ചവര്‍ക്ക് വേണ്ടി മാത്രമാണ്.)
    തുടര്‍ന്ന് 'Provide path for Creating file path/.FVU file' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.) ഇനി നമുക്ക് RPU 1.9 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'No' ക്ലിക്ക് ചെയ്യുക. അതോടെ RPU 1.9 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
    ഫയലുകള്‍ കോപ്പി ചെയ്യല്‍ (Back to top)
    ഇനി RPU വഴി നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ('.fvu' എന്ന് അവസാനിക്കുന്ന ഫയല്‍) ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി സമര്‍പ്പിക്കാം. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം.
    Error വന്നാല്‍ (Back to top)
    validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. അതോടെ ERROR FILE തുറക്കുന്നു. ഇതില്‍ നിന്നും നാം വരുത്തിയ തെറ്റ് എന്താണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. പിന്നീട് RPU വില്‍ ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.