Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

Friday, April 22, 2011

ബ്ലോഗ്സ്പോട്ട് വേഷം മാറുന്നു

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്‍ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.
Read More | തുടര്‍ന്നു വായിക്കുക

Monday, January 31, 2011

മാത്​സ് ബ്ലോഗ് ഇന്നത്തെ മാധ്യമത്തിലും


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. 29-01-2011 ശനിയാഴ്ച എഡിറ്റോറിയല്‍ പേജില്‍ കേരളകൗമുദി മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ സാങ്കേതിക രംഗത്തെ പുത്തന്‍ തുടിപ്പുകള്‍ക്ക് അക്ഷരച്ചാര്‍ത്തണിയിക്കുന്ന മാധ്യമത്തിന്റെ വെളിച്ചം-ഇന്‍ഫോ മാധ്യമത്തിലും ഇന്ന് (31-01-2011) മാത്​സ് ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത വന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ജന്മദിനസമ്മാനങ്ങളായി ഈ രണ്ടു പ്രമുഖ പത്രങ്ങളും തന്നത്. പത്രവാര്‍ത്തകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

രണ്ടാം ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രധാനപേജില്‍

Thursday, December 23, 2010

സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതുഅവധി


മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ തൃശൂരില്‍
വാര്‍ത്തയ്ക്ക് കടപ്പാട് : മാതൃഭൂമി