ഈയിടെയായി വളരെയധികം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ 'നമ്പര്‍ പോര്‍ട്ടബിലിറ്റി'. എന്താണിത്, എങ്ങനെയാണ് ഇത് ചെയ്യുന്നത്, എപ്പോഴാണ് ഇതു ചെയ്യാന്‍ പറ്റുക.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊതു ജനങ്ങളുടെ മുന്നിലുള്ളത്. ഇതേക്കുറിച്ച് ചേര്‍ത്തല എന്‍ജിനീയറിങ് കോളേജിലെ ലക്ചററും ഞങ്ങളുടെ സുഹൃത്തുമായ ടി.എ അരുണാനന്ദ് എഴുതിയ വിജ്ഞാനപ്രദമായ ലേഖനം നമുക്കൊന്നു പരിശോധിക്കാം. ഇതേ വിഷയത്തില്‍ അദ്ദേഹമെഴുതിയ ലേഖനം മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ. തുടര്‍ന്നു വായിക്കുക
ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍.
ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആകര്‍ഷമമായി മാറിയ ഷാക്കിറയുടെ ഈ ഗാനവും അതിന്റെ വീഡിയോയും കാണാത്തവരുണ്ടാകുമോ? ഗാനം അതുതന്നെ, എന്നാല്‍ വീഡിയോ തനി കേരളീയം. അഭിനയിക്കുന്നതോ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സ്കൂള്‍ കുട്ടികളും! എങ്ങിനെയുണ്ട്? ഏതോ പ്രൊഫണല്‍ വീഡിയോഗ്രഫര്‍ പടച്ചുവിട്ട സൂപ്പര്‍ സാധനം, അല്ലേ? എങ്കില്‍ തെറ്റി! എറണാകുളം വൈപ്പിന്‍ ദ്വീപിലെ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭനാണ് ഈ വീഡിയോവിന്റെ സൂത്രധാരന്‍. ഏഴാം ക്ലാസ് മുതല്‍ തന്നെ, വീഡിയോ എഡിറ്റിങ്ങില്‍ കമ്പം കയറി, തന്റെ പ്രിയ അനുജത്തി ഐശ്വര്യയേയും കളിക്കൂട്ടുകാരെയും സംഘടിപ്പിച്ച് പഴയ ബാലചന്ദ്രമേനോനെ അനുസ്മരിപ്പിക്കും വിധം രചന മുതല്‍ സംവിധാനം വരെ ഒറ്റക്കു നിര്‍വ്വഹിച്ച് ധാരാളം ആല്‍ബങ്ങള്‍ പടച്ചുവിട്ടുകഴിഞ്ഞു, ഈ കൊച്ചു മിടുക്കന്‍. ഞങ്ങളുടെ സുഹൃത്തും എളങ്കന്നപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സി യുമായ രജിത ടീച്ചറിന്റെയും ഇന്റീരിയര്‍ ഡിസൈനറായ വിജയന്‍ സാറിന്റേയും മകനാണ് അനന്തന്‍. ഒരുപാട് തൊഴിലവസരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മേഖലയിലേക്ക് അല്പം പ്രചോദനം 'കുട്ടി പ്രതിഭകളെ' തെല്ലൊന്നുമല്ല ആകര്‍ഷിക്കുക. വീഡിയോ ഓഡിയോ എഡിറ്റിങ്ങുകളൊക്കെ കുറേശ്ശെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. പിന്‍കുറി മകന്റെ പ്രതിഭയെ എത്ര അഭിനന്ദിച്ചിച്ചും മുഖം തെളിയാതിരുന്ന രജിത ടീച്ചര്‍ കാരണവും വ്യക്തമാക്കി. ഇങ്ങനെ കളിച്ചു നടന്ന് എസ്.എസ്.എല്‍.സിക്ക് ഗ്രേഡ് കുറയുമോയെന്നാണ് ടീച്ചറുടെ പേടി. എങ്കില്‍, "അവന്റെ പ്രതിഭ അളക്കാന്‍ കഴിയാതെ പോയ എസ്.എസ്.എല്‍.സിക്കാണ് തെറ്റുപറ്റുകയെന്ന" എന്റെ പ്രതികരണത്തിനു നേരെ അവിശ്വസനീയതയോടെയുള്ള ടീച്ചറുടെ നോട്ടം ഇപ്പോഴും കണ്‍മുന്നിലുണ്ട്.
കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ് ഈ പാതാവികസനം വരുന്നത്? എങ്ങനെയാണ് കേരളത്തിലെ ദേശീയപാതാ വികസനം നടക്കാന്‍ പോകുന്നത്. ചിന്തിച്ചിട്ടുണ്ടോ? നോക്കാം. നമ്മുടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ദിവസം ചെല്ലും തോറും ഏറിവരികയാണ്. രാജ്യത്തൊട്ടുക്കുമുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഇതു കണക്കിലെടുത്തു കൊണ്ടാണ് ദേശീയപാതാവികസനപദ്ധതി പ്രകാരം നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമൊക്കെ നിര്‍മ്മിച്ചു പോരുന്നത്. ഇന്ത്യയിലെ ദേശീയപാതാ ദൈര്‍ഘ്യം 66549 കിമീറ്ററും കേരളത്തിലേത് 1526 കിലോമീറ്ററുമാണ്. തമിഴ് നാടും കര്‍ണ്ണാടകയും അടക്കമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം വാഹനപ്പെരുപ്പം കണക്കിലെടുത്ത് 60 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിച്ചു വരുമ്പോഴാണ് കേരളത്തില്‍ നിന്നും പ്രതിഷേധസ്വരമുയര്‍ന്നത്. മുഖ്യമായും ജനസാന്ദ്രത എടുത്തുകാട്ടിയാണ് കേരളം ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. ഒടുവില്‍ നമ്മുടെ എതിര്‍പ്പിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ കേരളത്തിലെ ദേശീയപാതയ്ക്ക് 45 മീറ്റര്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബി.ഒ.ടി വ്യവസ്ഥയിലാണ് കേരളത്തില്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. 45 മീറ്റര്‍ വീതി എന്തിന് വേണ്ടിയാണ്? നോക്കാം. തുടര്‍ന്നു വായിക്കുക