Wednesday, May 18, 2016

Guidelines to Download Form 16

2017-18 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടര്‍ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. ജൂണ്‍ 15 നു മുമ്പായി ഇത് ടാക്സ് നല്‍കിയ ഓരോ ജീവനക്കാരനും DDO നല്‍കേണ്ടതുണ്ട്. വൈകുന്ന ഓരോ ദിവസത്തേക്കും 100 രൂപ വീതം Penalty ചുമത്താമെന്നു ആദായനികുതി നിയമത്തില്‍ പറയുന്നത് കാണാതിരുന്നുകൂടാ.
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. Form 16 ന്‍റെ Part A TRACES നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടത് DDO ആണ്.

Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്‍കിയാല്‍ മതി. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്.
Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.
(TRACES ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താല്‍ ലഭിക്കുന്ന പേജില്‍ "Download Form 16" ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ "Downloads" ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown menu വില്‍ Form 16/16A ല്‍ ക്ളിക്ക് ചെയ്യുക.
അപ്പോള്‍ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ല്‍ 2017-18 എന്ന് എന്റര്‍ ചെയ്യുക. തുടര്‍ന്ന് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
(എന്നാല്‍ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാന്‍ Search PAN എന്നതിന് താഴെയുള്ള Financial Year ചേര്‍ത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ല്‍ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പേജില്‍ കാണാം. ഇവയെല്ലാം ശരിയെങ്കില്‍ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. ഇതോടെ നാം പുതിയൊരു പേജില്‍ എത്തുന്നു. (DDO മാറിയിട്ടുണ്ടെങ്കില്‍ Profile ല്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തണം. അത് എങ്ങിനെ എന്ന് ഈ പോസ്റ്റിന്‍റെ അവസാനം വിവരിച്ചിട്ടുണ്ട്.)
ഈ പേജില്‍ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ല്‍ ഫയല്‍ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയില്‍ ചേര്‍ക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവര്‍ ആ മാസത്തില്‍ അടച്ച ടാക്സും ചേര്‍ക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയില്‍ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. (ഉദാഹരണം: 31-Mar-2018.) അതിനു താഴെയുള്ള കള്ളികളില്‍ 3 പേരുടെ (അല്ലെങ്കില്‍ ഉള്ളവരുടെ) PAN നമ്പറും അവര്‍ കുറച്ച ടാക്സും ചേര്‍ക്കുക. (1000 രൂപയാണ് എങ്കില്‍ 1000.00 എന്ന് ചേര്‍ക്കേണ്ടതുണ്ട്)
തുടര്‍ന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കില്‍ നാം Download Request Confirmation പേജില്‍ എത്തും.
ഇതോടെ ഫോം 16 നുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതാനും സമയത്തിന് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മള്‍ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ല്‍ ക്ളിക്ക് ചെയ്താല്‍ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
ഇതില്‍ "View All" ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.
താഴെയുള്ള പട്ടികയില്‍ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തില്‍ available എന്നാണ് കാണിക്കുന്നതെങ്കില്‍ Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. ഇനി ആ വരി ക്ലിക്ക് ചെയ്ത് സെലക്ട്‌ ചെയ്യുക. (Status കോളത്തില്‍ Submitted എന്നാണ് കാണുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ല്‍ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലില്‍ നിന്നും Form 16 pdf file ആയി ലഭിക്കാന്‍ "TRACES Pdf Generation Utility" TRACES സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം.
Tracesല്‍ login ചെയ്തു Downloads ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
അതില്‍ 'Attention Deductors' എന്നതിന് താഴെ വരിയില്‍ കാണുന്ന 'Click Here' എന്നതില്‍ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജില്‍ എത്തുന്നു.
ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയില്‍ ചേര്‍ത്ത് 'Submit' ക്ളിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ TRACES Pdf Converter എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവര്‍ത്തിക്കണമെങ്കില്‍ Java Software ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇനി TRACES Pdf Converter എന്ന ഫോള്‍ഡര്‍ തുറക്കുക.
ഈ ഫോള്‍ഡറില്‍ കാണുന്ന "Run" doubleclick ചെയ്യുക. അപ്പോള്‍ TRACES Pdf Converter open ആവും.
ഇതില്‍ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ല്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopല്‍ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പര്‍ password ആയി ചേര്‍ക്കുക.
Save to folder എന്നതിന് നേരെ browseല്‍ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേര്‍ക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന ഡയലോഗ് ബോക്സില്‍ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സില്‍ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 1 pdf generated successfully എന്ന message box വന്നാല്‍ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.
DDO യെ മാറ്റുന്ന വിധം.
Profile ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ verification നടത്താന്‍ വേണ്ടി ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി 'proceed' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജിലെ Organisation Details ടാബില്‍ PAN of Authorized Person, Date of Birth (DOB) of Authosized Person, Designation എന്നിവ മാറ്റികൊടുക്കുക. Save ക്ലിക്ക് ചെയ്യുക.

Sunday, December 27, 2015

INCOME TAX 2015-16

2015-16 വര്‍ഷത്തില്‍ ആകെ അടയ്ക്കേണ്ട ആദായനികുതി കണക്കാക്കി പരമാവധി കിഴിവ് നേടാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ നടത്തുന്നതാണ് ഉചിതം.
ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട നികുതി സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Notes prepared by Sudheer Kumar T K, Kokkallur.
ശമ്പളവരുമാനക്കാര്‍ അറിഞ്ഞിരിക്കേണ്ട ആദായ നികുതി സംബന്ധിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

2015-16 സാമ്പത്തികവര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നുമാണ് കുറയ്ക്കുന്നത്. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. Deductions അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായ തെളിവുകളും നല്‍കേണ്ടി വരും. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദായ നികുതി സംബന്ധമായ കാര്യങ്ങള്‍ ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. നികുതി കണക്കാക്കുന്ന വിധം
  2. Chapter VI-Aയിലെ കിഴിവുകള്‍
  3. 2015-16ലെ നികുതി നിരക്കുകള്‍
  4. Tax Relief u/s 89(1)
  5. Rounding
  6. നികുതി അടച്ചു കഴിഞ്ഞ ശേഷം
നികുതി കണക്കാക്കുന്ന വിധം.
Gross Salary Income കാണുകയാണ് ആദ്യപടി.
GROSS SALARY INCOME
2015 മാർച്ച്‌ മുതൽ 2016 ഫെബ്രുവരി വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2015 ഏപ്രിൽ ഒന്നിനും 2016 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ചേര്‍ന്നതാണ് Gross Salary Income. 15,000 രൂപയ്ക്ക് മുകളിലുള്ള Medical Reimbursement തുക Gross Salary യില്‍ ഉള്‍പ്പെടുത്തണം.
(Leave Travel Concession, DCRG, Commutation of Pension, Uniform Allowance മുതലായവ ഇതില്‍ ഉള്‍പ്പെടില്ല.)
Net Salary Income (Income Chargeable under the head Salaries) Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു.
(A).HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000 ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
(B)- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം. കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ കൂട്ടിയെങ്കില്‍ അതും കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Net Salary Income (Income Chargeable under the head salaries)
GROSS TOTAL INCOME
ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ (Income from other Sources) ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു. ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള നഷ്ടമായാണ് Housing Loan Interest കാണിക്കുന്നത്. അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്.
Housing Loan Interest (Section 24(b))
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A.1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C. റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
Housing Loan ന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും.
TAXABLE INCOME അല്ലെങ്കിൽ TOTAL INCOME
Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും Taxable Income എന്നതിന് Total Income എന്ന് പേര് ചേര്‍ത്തത് കാണാം.
Chapter VI -A യിലെ കിഴിവുകൾ
80 C
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ഈ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും,നിക്ഷേപിച്ച അരിയറും കിഴിവായി അനുവദിക്കും. (PFലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും. എന്നാല്‍ GPAIS പറ്റില്ല എന്ന് കാണുന്നു.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ്‌ പരിഗണിക്കില്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
8. പെണ്‍കുട്ടികള്‍ക്കായുള്ള 'സുകന്യ സമൃദ്ധി അക്കൗണ്ട്‌ സ്കീമില്‍ നിക്ഷേപിച്ച തുക
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD(1)
National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്‍റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ, (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.
Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.
ഇതിനു പുറമേ ഈ വര്‍ഷം മുതല്‍ 80 CCD(1B) പ്രകാരം 50,000 രൂപ വരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1,50,000 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച NPS നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് 80 CCD(1B) പ്രകാരമുള്ള കിഴിവിന് പരിഗണിക്കുക. ശമ്പളത്തിന്‍റെ 10% മാത്രം എന്ന നിബന്ധന ഈ കിഴിവിന് ഇല്ല.
ഇനി 1,50,000 ത്തിന് പുറത്തുള്ള മറ്റു കിഴിവുകള്‍ ഏതൊക്കെ എന്ന് നോക്കാം.
80 CCD(2)
National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer's Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10 % മാത്രമാണ്. Employer's Contribution വരുമാനത്തിന്‍റെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ കിഴിവ് ലഭിക്കൂ.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്.
ഇവരില്‍ ആരെങ്കിലും 80 വയസ്സ് കഴിഞ്ഞവരും Health Insurance ഇല്ലാത്തവരും ആണെങ്കില്‍ അവരുടെ ചികിത്സാചെലവ് (Amount paid on account of medical expenditure incurred on health of a very Senior Citizen) 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്. Senior Citizen ഉള്‍പ്പെട്ട കുടുംബത്തിന് പരമാവധി 30,000 രൂപയും അല്ലാത്തവയ്ക്ക്‌ പരമാവധി 25,000 രൂപയുമാണ് കിഴിവ്.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം. മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്.
Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാചെലവിനു ഈ വര്‍ഷം ഏര്‍പ്പെടുത്തിയ 80D പ്രകാരമുള്ള കിഴിവ് ഒരു പക്ഷെ പലര്‍ക്കും പ്രയോജനപ്പെടും. (എന്നാല്‍ ഇത് നേരിട്ട് പണമായി നല്‍കിയത് ആവരുത്.) ഇവരുടെ ചികിത്സാചെലവ് (Amount paid on account of medical expenditure incurred on health of a very Senior Citizen) 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്. മാതാപിതാക്കള്‍ക്കുള്ള ആകെ കിഴിവ് 30,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല.
Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability (40% or above) ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Autism, Cerebral palsy, Multiple Disability എന്നിവയുള്ളവര്‍ 80DD, 80U കിഴിവുകള്‍ക്ക് Form 10-1A യിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപതികളിലെ Civil Surgeon / Chief Medical Officer എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കും. അതാത് രോഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്‍റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഈ വര്‍ഷം മുതല്‍ ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest on loan for higher education )
ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും. നിങ്ങൾ മറ്റു വരുമാനം എന്ന നിലയില്‍ Gross Total Income ത്തിൽ പലിശ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിക്ഷേപത്തിന്‍റെ പലിശയ്ക്ക് 80TTA പ്രകാരം കിഴിവില്ല.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇവയാണ്. Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income അല്ലെങ്കിൽ Taxable income കിട്ടുന്നു.
ടാക്സ് കണക്കാക്കുമ്പോള്‍ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നു. എങ്കിലും TDS സംബന്ധിച്ച Circular No -20/ 2015 CBDT Dated 2-12-15 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.
Taxable Income (Total Income)ത്തിന് ഈ വർഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വർഷത്തെ Income Tax Rate പരിശോധിക്കാം.
INCOME TAX RATE for 2015-16
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നിരക്ക് തന്നെ.
1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നതിന്‍റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില്‍ വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്ന തുകയുടെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Relief u/s 89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ കണ്ടിരിക്കുമല്ലോ.
Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
ആകെ അടയ്ക്കേണ്ട ടാക്സ് കണക്കാക്കി അതില്‍ നിന്നും 10E ഫോം വഴി ലഭിച്ച റിലീഫും മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS ആയി കുറച്ച ടാക്സും ആകെ ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.
Rounding of Income Tax
Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷത്തെ Central Board of Direct Taxes (Dept of Revnue) ന്‍റെ Circular No 20 / 2015 Dated 2-12-2015 ഇങ്ങനെ പറയുന്നു. "Employer is advised to quote Total Taxable Income in Annexure II without rounding-off and TDS should be deducted and reported accordingly , ie, without rounding-off TDS also"
TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല. Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്. അതു പോലെ ആകെ അടയ്ക്കേണ്ട ടാക്സ് round ചെയ്യാതെയാണ് Annexure II ല്‍ വരിക. തൊട്ടടുത്ത കോളത്തില്‍ Short Deduction എത്രയെന്നു കാണിക്കും. അല്ലെങ്കില്‍ Excess Payment കാണിക്കും.
ടാക്സ് അടച്ചു കഴിഞ്ഞ ശേഷം
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ്‌ 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്‍കാന്‍ വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക.
ഇതിന്‍റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ്‌ നല്‍കുക. ഇതിന്‍റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.)
ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്‍കിയെങ്കില്‍ അവര്‍ അതിന്‍റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം.
ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം. ഇത് സംബന്ധമായ പോസ്റ്റുകള്‍ MATHSBLOGല്‍ അതാത് സമയത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Tuesday, November 3, 2015

Preparation of 10E Form in E Filing

Income Tax E Filing സൈറ്റില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്‍ വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഈ വര്‍ഷം ലഭിച്ചത് മൂലം വന്ന അധിക ടാക്സ് കുറയ്ക്കാനുള്ള റിലീഫ്) ലഭിക്കുന്നതിന് റിട്ടേണ്‍ E Filing നടത്തുന്നതിനു മുമ്പായി E Filing പോര്‍ട്ടലില്‍ 10 E ഫോം തയ്യാറാക്കി submit ചെയ്യണം. ഇത് ചെയ്യാതെ Section 89(1) പ്രകാരമുള്ള റിലീഫ് Income Tax Department അനുവദിക്കുന്നില്ല.
അതിനാല്‍ 10 E റിലീഫ് നേടിയവര്‍ E filing നടത്തുന്നതിന് മുമ്പേ 10 E ഫോം E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യുക. മുമ്പ് തയ്യാറാക്കിയ .10 E ഫോമിലെ വിവരങ്ങളെല്ലാം ഇതിനാവശ്യമാണ്.
ഇത് ചെയ്യുന്നതെങ്ങനെ എന്ന് ചുരുക്കി വിവരിക്കാം.

ആദ്യം E Filing പോര്‍ട്ടലില്‍ Login ചെയ്യുക. (അപ്പോള്‍ AADHAR ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന വിന്‍ഡോ വന്നെങ്കില്‍ "Later" ക്ലിക്ക് ചെയ്തു തല്‍ക്കാലം അത് ഒഴിവാക്കാം)   അതിനു ശേഷം "E File" എന്ന Tab ലെ  'Prepare and Submit Online Form (Other than ITR)' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Form Name നു നേരെ '10E' സെലക്ട്‌ ചെയ്യുക. Assessment Year സെലക്ട്‌ ചെയ്യുക.(2014-15 സാമ്പത്തിക വര്‍ഷത്തെ റിലീഫ് ആണ് ചെയ്യുന്നതെങ്കില്‍ Assessment Year 2015-16 എന്ന് ചേര്‍ക്കുക)
ഇതോടെ Form10 E തുറക്കുന്നു.  ഇതില്‍ ജീവനക്കാരന്‍റെ പേര്, അഡ്രസ്‌, പിന്‍ കോഡ്, മുതലായ ചേര്‍ക്കുക. "Residential Status" എന്നിടത്ത് 'Resident' എന്ന് ചേര്‍ക്കുക. ചുവന്ന നക്ഷത്ര ചിഹ്നം ഉള്ള കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. ഫോറം പൂരിപ്പിക്കുമ്പോള്‍ ഇടയ്ക്ക് 'Save Draft' ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്തിയ വിവരങ്ങള്‍ സേവ് ചെയ്യുക. മുമ്പ് തയാറാക്കിയ 10 E ഫോറം നോക്കി തുടര്‍ന്നുള്ള വിവരങ്ങള്‍ പൂരിപ്പിക്കാം.
"Salary Received in Arrears or in Advance" കോളം പൂരിപ്പിക്കണം. ശേഷം "Annexures" എന്നതിന് ചുവടെ ഉള്ള കോളത്തില്‍ "Anexure I" സെലക്ട്‌ ചെയ്യുക. "Assessee Verification" ന് ചുവടെ Place ചേര്‍ക്കുക.
അത് കഴിഞ്ഞ് Annexure I എന്ന ടാബ് ക്ലിക്ക് ചെയ്യുക.
മുമ്പ് തയ്യാറാക്കിയ 10 E ഫോം നോക്കി Annexure I ലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. തുടര്‍ന്ന് താഴെയുള്ള "Table A" യിലെ വിവരങ്ങളും ചേര്‍ക്കുക.
Table A യില്‍ കൂടുതല്‍ സാമ്പത്തിക വര്‍ഷങ്ങള്‍ക്ക് വരികള്‍ ചേര്‍ക്കാന്‍ "ADD" ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ മതി. ഇതിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച ശേഷം Annexure I ലെ എട്ടാമത്തെ ഇനം "Relief under section 89(1)" നിങ്ങള്‍ കണക്കാക്കിയ Relief സംഖ്യ തന്നെയെന്ന് ഉറപ്പു വരുത്തുക. ഫോം പൂരിപ്പിച്ചത് എല്ലാം കൃത്യമെന്ന് ഉറപ്പു വരുത്തി 'Save Draft' ക്ലിക്ക് ചെയ്തു സേവ് ചെയ്യുക. പിന്നീട് "Submit" ബട്ടണ്‍ ക്ലിക്ക് ചെയ്ത് 10 E ഫോം സമര്‍പ്പിക്കുക.

Saturday, October 3, 2015

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2015-16 വര്‍ഷത്തെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഒക്ടോബര്‍ 31 ആണല്ലോ. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് നേരത്തെ തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. (ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാർട്ടറുകളിലെ Statement തയ്യാറാക്കേണ്ടതില്ല. പകരം TRACES ൽ രജിസ്റ്റർ ചെയ്ത ശേഷം അതിൽ Declaration കൊടുത്താൽ മതി.)
Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന്‍ മുമ്പ് MATHSBLOG പരിചയപ്പെടുത്തിട്ടുണ്ടല്ലോ. Visual Basic ല്‍ തയ്യാറാക്കിയിരുന്ന RPU പിന്‍വലിച്ചുകഴിഞ്ഞു. പകരം പൂര്‍ണ്ണമായും ജാവയില്‍ തയ്യാറാക്കിയ RPU വിന്‍റെ 1.3 വേര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ്‌ സഹായകരമാവും.
RPU 1.3 ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for RPU 1.3
ഡൌണ്‍ലോഡ് ചെയ്ത ശേഷം ഈ Zipped File അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കിട്ടുന്ന "E_TDS_TCS_RPU 1.3" എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.
RPU 1.3 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ (Java Runtime Environment) ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE. അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE) കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.Link to ORACLE
ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ TDS Return തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു.
RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് ഒന്‍പത് ഘട്ടങ്ങളായി തിരിക്കാം.
  1. RPU ഓപ്പണ്‍ ചെയ്യല്‍
  2. Form പൂരിപ്പിക്കല്‍
  3. Challan Sheet പൂരിപ്പിക്കല്‍
  4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
  5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
  6. File Save ചെയ്യല്‍
  7. Validate ചെയ്യല്‍
  8. ഫയലുകള്‍ കോപ്പി ചെയ്യല്‍
  9. Error വന്നാല്‍
RPU ഓപ്പണ്‍ ചെയ്യല്‍
  • Local Disk C തുറന്ന് അതിലുള്ള "E_TDS_TCS_RPU 1.3" എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഇതില്‍ 11 ഫയലുകള്‍ കാണാം.
  • അതില്‍ കാണുന്ന 'TDS_RPU.Jar" എന്ന Executable Jar File ഡബിള്‍ ക്ളിക്ക് ചെയ്യുക. അപ്പോൾ RPU വിന്റെ ആദ്യ പേജ് തുറക്കും.
  • അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q സെലക്ട്‌ ചെയ്യുക.
  • തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.
Form പൂരിപ്പിക്കല്‍ (Back to top) Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട ആളെ (അതായത് സ്ഥാപനമേധാവിയെ) കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Financial Year - Particulars of Statement ലെ 'Financial Year' എന്ന കള്ളിയില്‍ ആദ്യമായി സാമ്പത്തിക വര്‍ഷം ചേര്‍ക്കുക. അപ്പോള്‍ "Please select a quarter" എന്ന മെസ്സേജ് വരുന്നു. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇനിയാണ് ഏറ്റവും മുകളില്‍ കാണുന്ന Quarter സെലക്ട്‌ ചെയ്യേണ്ടത്. For quarter ended എന്നതിന് നേരെ  drop down menu വില്‍ നിന്നും വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക. ഒരു ക്വാര്‍ട്ടറിന്‍റെ അവസാന ദിവസവും കഴിഞ്ഞെങ്കില്‍ മാത്രമേ ആ  ക്വാര്‍ട്ടറിന്‍റെ പേര് ലിസ്റ്റില്‍ കാണുള്ളൂ. (Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം) Particulars of Statement.
  1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
  2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവിടെ 'PANNOTREQD' എന്ന് ചേര്‍ക്കുക.
  3. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.
Particulars of Deductor (Employer).
  1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
  2. Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
  3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
  4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ അല്ലെങ്കില്‍ പേര് ചേര്‍ത്താല്‍ മതിയാകും.
  5. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
  6. Pincode - നിര്‍ബന്ധമാണ്‌.
  7. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
  8. DDO Code - നിര്‍ബന്ധമില്ല.
  9. Area/Location - സ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ പേര് ചേര്‍ക്കാം. പഞ്ചായത്തിന്‍റെ പേരുമാവാം.
  10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
  11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
  12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
  13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
  14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.
  15. Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോധിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.CLICK HERE FOR AIN NUMBER AND BIN NUMBER
Particulars of Person Responsible for Deduction of Tax. ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
  1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
  2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
  3. PAN - ഇവിടെ DDO യുടെ PAN നമ്പര്‍ ചേര്‍ക്കണം.
    തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ്‌ താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
  4. E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്‍ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.
  5. Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
  6. Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട്‌ ചെയ്യുക.
  7. Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ന്‍റെ 15 അക്ക Token Number (ഇതാണ് Provisional Receipt Number) ചേർക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം. Challan Sheet പൂരിപ്പിക്കല്‍ (Back to top) ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര മാസത്തിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും. [No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)] ഉദാഹരണമായി 2015 ജൂലൈ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട്. അവ 2 മാസത്തിലാണ് എങ്കില്‍ 2 വരിയും 3 മാസത്തിലാണെങ്കില്‍ 3 വരിയും ചേര്‍ക്കണം. (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരിinsertചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Add Row ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം. Column 1.Sl No - ഇതില്‍ 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം. Column 2 .Update mode for Challan - ഇതില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. Column 4.TDS -ഇവിടെ ഓരോ മാസവും  ആകെ കുറച്ച ടാക്സ് ചേർക്കുക. 5.Surcharge - '0' ചേര്‍ക്കുക. 6. Education Cess - '0' ചേര്‍ക്കുക. 7. Interest - '0' ചേര്‍ക്കുക. 8. Penalty/Fee - '0' ചേര്‍ക്കുക. 9. Others- '0' ചേർക്കുക
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക. 16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 21-1-2015 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2015 ആയിരിക്കും.  ടാക്സ് ബാങ്കില്‍ അടച്ച അവസരത്തില്‍ അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്. 18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക. 19. Mode of deposit through Book Adjustment - Dropdown listല്‍ നിന്നും 'YES' സെലക്ട്‌ ചെയ്യുക. 20. Interest to be allocatted, apportioned - "0" ചേർക്കുക. 21. Others - '0' ചേര്‍ക്കുക. 22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല. എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക. Annexure I ഷീറ്റ് പൂരിപ്പിക്കല്‍ (Back to top) Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം. No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill. ഉദാഹരണമായി 2015-16 ലെ രണ്ടാം ത്രൈമാസത്തില്‍ 2 മാസം ടാക്സ് അടച്ചു. അതില്‍ ജൂലൈയില്‍  2 പേരുടെയും, ഓഗസ്റ്റില്‍  2 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 4 വരികള്‍ insert ചെയ്യണം. ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 4 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 2 വരികളില്‍ '2' എന്ന് കാണാം.(കോളം 2 മുതല്‍ 5 വരെയും 7 മുതല്‍ 10 വരെയും വിവരങ്ങള്‍ വന്നത് കാണാം.) 6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.
11. Serial No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും  നമ്പര്‍ കൊടുക്കുക. 12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം. 15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും. 16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം. 17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു) 18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം 19. Surcharge - '0' ചേര്‍ക്കാം. 20. Education Cess - '0' ചേർക്കുക 23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക. 25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക. 26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട. 27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക. Annexure II ഷീറ്റ് പൂരിപ്പിക്കല്‍ (Back to top) ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക. Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee) ഇതിനായി 'Add row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം. 4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി. 5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക. 6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2014. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം. 7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2015. 8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.) 9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.) 11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം 12. Deduction under section 16(III) - Professional Tax ചേര്‍ക്കുക. 15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം. മറ്റു വരുമാനങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അത് ഇവിടെയാണ് ചേര്‍ക്കേണ്ടത്. 17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000. 19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക. 20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്. (കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.) 23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്. 24. Surcharge - '0' ചേര്‍ക്കുക. 25. Education Cess - 3% സെസ് ചേര്‍ക്കുക. 26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.) 28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക. 29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക) 32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട്‌ ചെയ്യുക. എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം. File Save ചെയ്യല്‍ (Back to top) ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട്‌ ചെയ്തു കൊണ്ടുവരിക. അല്ലെങ്കില്‍ 'Documents' സേവ് ആവും. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, or (24Q3)എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.  അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്. Validate ചെയ്യല്‍ (Back to top) ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Provide path for Creating file path/.FVU file' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ രണ്ട് ബട്ടണുകള്‍ കാണാം. അതില്‍ രണ്ടാമത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Specify a file to create' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.
അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌ അപ്രത്യക്ഷമാകും. തുടര്‍ന്ന് 'Provide path for Creating file path/.FVU file' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.) ഇനി നമുക്ക് RPU 1.3 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'No' ക്ലിക്ക് ചെയ്യുക. അതോടെ RPU 1.3 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്. ഫയലുകള്‍ കോപ്പി ചെയ്യല്‍ (Back to top) ഇനി RPU വഴി നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ('.fvu' എന്ന് അവസാനിക്കുന്ന ഫയല്‍) ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി സമര്‍പ്പിക്കാം. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം. Error വന്നാല്‍ (Back to top) validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. അതോടെ ERROR FILE തുറക്കുന്നു. ഇതില്‍ നിന്നും നാം വരുത്തിയ തെറ്റ് എന്താണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. പിന്നീട് RPU വില്‍ ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.

Tuesday, July 28, 2015

Minority Prematric Scholarship for STD IX and X

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.

ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചോര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details
എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക.
അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക.
അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.