സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനാ മത്സരത്തിനുളള പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ആകെ 14 പുസ്തകങ്ങളാണ് തെരഞ്ഞെടുത്തിട്ടുളളത്. താലൂക്ക്തലം ഇനി പറയുന്ന പുസ്തകങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. പുസ്തകം, എഴുത്തുകാരന് ക്രമത്തില്‍: കര്‍മ്മഗതി-പ്രൊഫ.എം.കെ.സാനു, കര്‍മഭൂമി- പ്രേം ചന്ദ്, കോലങ്ങള്‍ - കെ.ജി.ജോര്‍ജ്, സഫലമീയാത്ര- എന്‍.എന്‍.കക്കാട്, മലയാളത്തിന്റെ സുവര്‍ണ കഥകള്‍- സി.വി.ശ്രീരാമന്, ദക്ഷിണേന്ത്യയിലെ അപൂര്‍വ പക്ഷികള്‍- സി.റഹിം, ജാലകങ്ങളും കവാടങ്ങളും- എം.ടി.വാസുദേവന്‍ നായര്‍, മാധ്യമപര്‍വ്വം - പി.ജി., മരുഭൂമികള്‍ ഉണ്ടാകുന്നത് - ആനന്ദ്, ഇന്ത്യ അതിന് നമ്മെ എന്ത് പഠപ്പിക്കുവാന് കഴിയും - വിവ: കെ.കെ.സി. നായര്‍, ചിറ്റഗോംഗ് വിപ്ളവം - മനനി ചാറ്റര്‍ജി, മൊയ്യാരത്ത് ശങ്കരന് ആത്മകഥയും ചരിത്ര സ്മരണയും - ജനാര്ദ്ദനന് മൊയ്യാരത്ത്. കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2012 ജനുവരി (കുട്ടികൃഷ്ണമാരാരും മലയാള നിരൂപണവും), 2012 ഫെബ്രുവരി (പത്മനാഭന് കഥകള്‍ പതിപ്പ്), 2012 ഏപ്രില്‍ (വൈക്കം ചന്ദ്രശേഖരന് നായര്‍ പതിപ്പ്), 2012 ജൂണ്‍ (വിമര്ശനത്തിന്റേ നിലയ്ക്കാത്ത ഘടികാര സൂചി) എന്നീ ലക്കങ്ങള്‍ സ്കൂള്‍തലം മുതല്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ സംസ്ഥാനതല മത്സരങ്ങള്‍ 12 പുസ്തകങ്ങള്‍ കൂടാതെ ഇനി പറയുന്ന രണ്ട് പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമരകവി ടാഗോര്‍ - തായാട്ട് ശങ്കരന്, മിത്തും സമൂഹവും - രാജന് ഗുരുക്കള്‍/ രാഘവവാര്യര്. 2013 ജൂലൈ നാലിന് സ്കൂള്‍തലം, ആഗസ്റ് 18 ന് താലൂക്ക്തലവും, സെപ്തംബര്‍ 29 ന് ജില്ലാതലവും, നവംബര്‍ ഒന്‍പത്, 10 ന് സംസ്ഥാനതല മത്സരങ്ങളും നടത്തും
Sunday, September 23, 2012
Tuesday, September 11, 2012
സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരവിജയികള്‍
മത്സരം നിയന്ത്രിക്കാനും മുഴുവന്‍ കാണാനുമുള്ള അവസരം അവിചാരിതമായാണ് ഈയുള്ളവനെ തേടിവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള 29 മത്സരാര്‍ത്ഥികളില്‍ ഒന്നാമനായ മിടുക്കനേയും രണ്ടും മൂന്നും സ്ഥാനത്തെത്തിയ മിടുക്കികളേയും ശരിയായി കാണുന്നുണ്ടോ..? ചിത്രത്തിലൊന്ന് ക്ലിക്കി നോക്കൂ...
Monday, July 23, 2012
State ANTS Fest Results
1 AKARSH, BEST FILM-,GOVT BRINNEN HSS THALASSERY ,KANNUR
2 HANOONA HASSAN,BEST FILM -SECOND POSITION,ST.JOSEPH ANGLO INDIAN GHSS KOZHIKODE
3 ANOOP DAS,BEST FILM- SECOND POSITION,GAVBHS THAZHAVA,kollam.
4 AISWARYA_R,BEST CONCEPT DIRECTOR,KANIKKAMATHA CEMGHSS_PALAKKAD
5 Faheema jahan. N.K,BEST BACK GROUND DESIGNER,ST.GEMMAR HS MALAPPURAM
6 VIVEK S,BEST EDITOR,GRHSS KOTTAKKAL,MALAPPURAM
7 SACHIN,JURY'S SPECIAL MENTION AWARD,ST.GEORGE MOUNT HSS,KAIPATHUR,Pathanamthitta
8 MALAVIKA,JURY'S SPECIAL MENTION AWARD,GHS KUMARANALLUR,PALAKKAD.jpg
Friday, December 2, 2011
എറണാകുളം ഐടി മേള : Digital Painting
Friday, May 13, 2011
ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു
10:23 PM
Hari | (Maths)
ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.Read More | തുടര്‍ന്നു വായിക്കുക
Friday, April 22, 2011
ബ്ലോഗ്സ്പോട്ട് വേഷം മാറുന്നു
10:57 AM
Hari | (Maths)
ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.Read More | തുടര്‍ന്നു വായിക്കുക
Saturday, March 26, 2011
ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി
7:30 AM
Hari | (Maths)
ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന് തന്റെ ഇ-മെയില്‍ വിലാസം നല്കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര് വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില്‍ ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിളമ്മായി ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര് അക്കൗണ്ട് നിര്‍മ്മിക്കുന്ന ജോലിയടക്കം അമ്മായി തന്നെ ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്‍, തല്പരരായ വായനക്കാരുടെ മെയില്‍ ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം?
Read More | തുടര്‍ന്നു വായിക്കുക
Subscribe to:
Posts
(
Atom
)



